Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്ക് കുഞ്ഞിനോട് ഒരു വിഷമവുമില്ല; എന്റെ കുഞ്ഞുങ്ങൾ പോയി; പള്ളിയിൽ പോയപ്പോൾ അവന് വേണ്ടിയും പ്രാർത്ഥിച്ചു; തെറ്റു പറ്റിയതായിരിക്കും; അതിനെ കെട്ടി പിടിച്ച് ചുംബിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു...; കൊച്ചു മാണിയോട് ദേഷ്യമില്ലെന്ന് മറുനാടനോട് സിസമ്മ; ജോസ് കെ മാണിയുടെ മകന് വേണ്ടി ആ കുടുംബവും പ്രാർത്ഥിക്കുമ്പോൾ

എനിക്ക് കുഞ്ഞിനോട് ഒരു വിഷമവുമില്ല; എന്റെ കുഞ്ഞുങ്ങൾ പോയി; പള്ളിയിൽ പോയപ്പോൾ അവന് വേണ്ടിയും പ്രാർത്ഥിച്ചു; തെറ്റു പറ്റിയതായിരിക്കും; അതിനെ കെട്ടി പിടിച്ച് ചുംബിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു...; കൊച്ചു മാണിയോട് ദേഷ്യമില്ലെന്ന് മറുനാടനോട് സിസമ്മ; ജോസ് കെ മാണിയുടെ മകന് വേണ്ടി ആ കുടുംബവും പ്രാർത്ഥിക്കുമ്പോൾ

സി ആർ ശ്യാം

മണിമല: എനിക്ക് കുഞ്ഞിനോട് ഒരു വിഷമവുമില്ല. എന്റെ കുഞ്ഞുങ്ങൾ പോയി... പള്ളിയിൽ പോയപ്പോൾ അവന് വേണ്ടിയും പ്രാർത്ഥിച്ചു. കാണാൻ ആഗ്രഹം... അവനും മകനെ പോലെ.. തെറ്റു പറ്റിയതായിരിക്കും..അതിനെ കെട്ടി പിടിച്ച് ചുംബിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു....-ജോസ് കെ മാണിയുടെ മകൻ ഓടിച്ച വണ്ടിയിടിച്ച് മരിച്ച സഹോദരങ്ങളുടെ അമ്മയുടെ വാക്കുകളാണ് ഇത്. ജോസ് കെ മാണിയുടെ മകൻ കൊച്ചു മാണിയോട് ഈ അമ്മയ്ക്ക് ഒരു ദേഷ്യവുമില്ല. മറുനാടൻ മലയാളിയോടാണ് അമ്മ തന്റെ മനസ്സ് വേദനകൾക്കിടയിലും തുറന്നത്.

കഴിഞ്ഞ ദിവസം ജോസ് കെ മാണി വീട്ടിലെത്തി ഇവരെ ആശ്വസിപ്പിച്ചിരുന്നു. ഇതിനിടെ കൊച്ചു മാണിയെ കൂടി കൊണ്ടു വരാത്തതെന്തെന്ന് ആ അമ്മ ചോദിച്ചു. ഇത് മലയാളിയെ ആകെ കരയിപ്പിച്ചു. ജോസ് കെ മാണിയും വിതുമ്പി. കാറിടിച്ച് മരിച്ച സഹോദരങ്ങളുടെ കറിക്കാട്ടൂർ പതാലിപ്ലാവിൽ കുന്നുംപുറത്തുതാഴെത്തെ വീട്ടിൽ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി എംപി. എത്തിയത് വിഷാദം മൂടിക്കെട്ടിയ വീട്ടിലേക്ക് അപ്രതീക്ഷിതമായി. ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. അതിന് ശേഷം ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ജോസ് കെ മാണി. ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് പറഞ്ഞ ശേഷം ഒരു മണിക്കൂറോളം ആ വീട്ടിൽ ജോസ് കെ മാണി ചെലവിട്ടു. വീണ്ടും വരാമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയതെന്ന് മരിച്ച ജിസിന്റെയും ജിൻസിന്റെയും അച്ഛൻ ജോളിച്ചനും മറുനാടനോട് പറഞ്ഞു.

സാർ വീട്ടിൽ വന്നെങ്കിലും ഒന്നും സംസാരിച്ചില്ല.. വിഷമമായി ഇരുന്നു.. ഞാൻ ആശ്വസിപ്പിക്കാൻ അടുത്തേക്ക് ചെന്നു... കൊച്ചിന് വലിയ വിഷമമാണെന്ന് അറിഞ്ഞു. കൊച്ചിനെ കൊണ്ടു വരാത്തത് എന്തു കൊണ്ടെന്ന് ചോദിച്ചു. നമുക്ക് പോകാൻ ഉള്ളത് പോയി. ആ മോനോട് ഒരു ദേഷ്യവുമില്ലെന്ന് പറഞ്ഞെന്നും ജിസിന്റേയും ജിൻസിന്റേയും അമ്മ പറയുന്നു. അതിനെ കെട്ടി പിടിച്ച് ചുംബിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് കുഞ്ഞിനോട് ഒരു ദേഷ്യവുമില്ല.. പള്ളിയിൽ പോയപ്പോൾ പ്രാർത്ഥിച്ചു.. കുഞ്ഞിന് ഒന്നും വരാതിരിക്കാനായിരുന്നു പ്രാർത്ഥന. അതിന് മനോവിഷമമുണ്ടെന്ന് അറിഞ്ഞു-അമ്മ മറുനോടനോട് വിശദീകരിച്ചു.

മാതാപിതാക്കളായ യോഹന്നാനെയും(ജോളിച്ചൻ) സിസമ്മയെയുമാണു ജോസ് കെ.മാണി സന്ദർശിച്ചത്. കാറോടിച്ച മകൻ കെ.എം.മാണിയെ കൂടെ കൊണ്ടുവരാമായിരുന്നില്ലേ എന്നു സിസമ്മ ചോദിച്ചു. ആ കുഞ്ഞിനു വിഷമം ഉണ്ടാകരുതെന്നും അവനെയും മക്കളെപ്പോലെ തന്നെയാണു കരുതുന്നതെന്നും സിസമ്മ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് പൊൻകുന്നം-പുനലൂർ റോഡിൽ മണിമല മെക്കാനിക്കൽ പടിയിലായിരുന്നു അപകടം.

ജോസ് കെ. മാണി എം. പിയുടെ മകൻ ഓടിച്ച വാഹനം ഇടിച്ചാണ് സഹോദരങ്ങൾ മരിച്ചത്. വിവാദം ഏറെ ഉണ്ടായ ശേഷമാണ് ജോസ് കെ. മാണി മരിച്ച യുവാക്കളുടെ വീട്ടിൽ എത്തിയത്. ജോസ് കെ മാണി വീട്ടിലേക്ക് എത്തുമ്പോൾ എത്തുമ്പോൾ ആദ്യം വാക്കുകൾ അകന്നുനിന്നു. പരസ്പരം ഒന്നുംമിണ്ടാതെ അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം കുറച്ചുനേരം ഇരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് ജോസ് കെ. മാണി എത്തിയത്. മരിച്ച ജിസിന്റെയും ജിൻസിന്റെയും അച്ഛൻ ജോളിച്ചനുമായി കൈപിടിച്ച് ദുഃഖം പങ്കിട്ടു. ഈ കുടുംബത്തോടൊപ്പം എക്കാലവും താനും കുടുംബവും ഉണ്ടാകുമെന്ന് മാതാപിതാക്കളെ ചേർത്തുപിടിച്ച് അദ്ദേഹം ഉറപ്പുനൽകി. അപകടത്തിൽ മക്കളെ നഷ്ടമായ പിതാവും അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച യുവാവിന്റെ പിതാവും തമ്മിലുള്ള കൂടിക്കാഴ്‌ച്ച വികാര നിർഭരമായി.

'അറിയാതെ സംഭവിച്ചതാണെന്നറിയാം. ആ കുഞ്ഞിനും വിഷമം ഉണ്ടാകരുത്. അവനെ ഞങ്ങളുടെ മക്കളെപ്പോലെയാണ് കാണുന്നതെന്ന്' ആ അമ്മ പറഞ്ഞപ്പോൾ കേട്ടുനിന്നവരുെട കണ്ണുകളും ഈറനണിഞ്ഞു. ഒരുമണിക്കൂർ കഴിഞ്ഞാണ് ജോസ് കെ. മാണി മടങ്ങിയത്. മണിമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി.സൈമണും കേരള കോൺഗ്രസ് പ്രവർത്തകരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP