Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏത് അഭിഭാഷകനെയും സ്വതസിദ്ധമായ ശൈലിയിൽ 'സർ' എന്ന് അഭിസംബോധന ചെയ്ത ചീഫ് ജസ്റ്റീസ്; കേരള ഹൈക്കോടതിയെ ആധുനീകരിച്ച നേതൃത്വം; വിരമിക്കുമ്പോൾ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി മദ്രാസ് ഹൈക്കോടതിയിലെ മുൻ അഭിഭാഷകൻ എത്തിയേക്കും; ചീഫ് ജസ്റ്റീസ് മണികുമാർ വിരമിക്കുമ്പോൾ

ഏത് അഭിഭാഷകനെയും സ്വതസിദ്ധമായ ശൈലിയിൽ 'സർ' എന്ന് അഭിസംബോധന ചെയ്ത ചീഫ് ജസ്റ്റീസ്; കേരള ഹൈക്കോടതിയെ ആധുനീകരിച്ച നേതൃത്വം; വിരമിക്കുമ്പോൾ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി മദ്രാസ് ഹൈക്കോടതിയിലെ മുൻ അഭിഭാഷകൻ എത്തിയേക്കും; ചീഫ് ജസ്റ്റീസ് മണികുമാർ വിരമിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈ മാസം 24ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു പുതിയ പദവി കിട്ടുമെന്ന് സൂചന. മണികുമാറിന് ഹൈക്കോടതിയിൽ യാത്രയയപ്പു നൽകിയിരുന്നു. വിവിധ ജ്യൂഡീഷ്യൽ പദവികൾ മണികുമാറിന് വേണ്ടി സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്.

എസ്.മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.നിലവിലെ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ കാലാവധി അവസാനിക്കുകയാണ്.മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും ഉൾപ്പെട്ട സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനെ ശുപാർശ ചെയ്യേണ്ടത്. ഇത് ഗവർണർ അംഗീകരിക്കണം. മണികുമാർ മനുഷ്യാവകാശ കമ്മീഷനിൽ എത്തുമെന്ന് തന്നെയാണ് സൂചന.

കേന്ദ്രത്തിന്റെ ചട്ടഭേദഗതി പ്രകാരം അദ്ധ്യക്ഷന്റെ കാലാവധി അഞ്ചിൽ നിന്ന് മൂന്നു വർഷമാക്കി കുറച്ചിട്ടുണ്ടെങ്കിലും ഒന്നിലേറെ തവണ നീട്ടാം. 70 വയസാണ് പ്രായപരിധി. ചീഫ്ജസ്റ്റിസ് 62 വയസിലാണ് വിരമിക്കുന്നത്. ഇതിനു മുമ്പ് മലയാളിയല്ലാത്ത ഏക അദ്ധ്യക്ഷൻ ആന്ധ്രയിൽ ജനിച്ച് ചെന്നൈയിൽ വളർന്ന ജസ്റ്റിസ് എൻ. ദിനകർ ആയിരുന്നു. ജാർഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്നു അദ്ദേഹം. ഇതിന് ശേഷമാണ് മലയാളിയല്ലാത്ത മണികുമാറിനെ പരിഗണിക്കുന്നത്.

വികാര നിർഭരമായ യാത്ര അയപ്പാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിന് നൽകിയത്. ഹൈക്കോടതിയിൽ നടന്ന ഫുൾ കോർട്ട് റഫറൻസിൽ ജഡ്ജിമാർ, മുൻ ജഡ്ജിമാർ, മുതിർന്ന അഭിഭാഷകർ തുടങ്ങിയവർ ഉൾപ്പെടെ പങ്കെടുത്തു. ജസ്റ്റിസ് എസ്.വി.ഭട്ടി, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.ബിജു എന്നിവർ പ്രസംഗിച്ചു. ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന്റെ പിതാവും മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് കെ.സ്വാമി ദുരൈയും സംബന്ധിച്ചു.

മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന എസ്.മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ജഡ്ജിയായത്. കോവിഡ് ഭീഷണിക്കിടയിലും ഹൈക്കോടതിയുടെ പ്രവർത്തനം മുടങ്ങാതെ നടപടികൾക്ക് ചുക്കാൻ പിടിച്ചു. ഓൺലൈൻ ഫയലിങ്, വിഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ നടപ്പാക്കി. കീഴ്‌ക്കോടതിയുടെ പ്രവർത്തനങ്ങൾ ആധുനികീകരിക്കുന്നതിനും മുൻകയ്യെടുത്തു. എല്ലാം വമ്പൻ വിജയവുമായി. പ്രാദേശിക ഭാഷയിലേക്ക് കോടതിയെ മാറ്റുന്നതിനും മുൻകൈയെടുത്തു.

ഏത് അഭിഭാഷകനെയും സ്വതസിദ്ധമായ ശൈലിയിൽ 'സർ' എന്ന് അഭിസംബോധന ചെയ്തിരുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ട്രെയിൻ യാത്രക്കാരുടെ സുരക്ഷ, മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക ഫണ്ട് രൂപീകരണം, ലോകായുക്തയുടെ അധികാരം നിർണയിച്ചുകൊണ്ടുള്ള വിധികൾ, വിസി നിയമനത്തിന്റെ മാനദണ്ഡം, സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി പരാതിപ്പെട്ടികൾ സ്ഥാപിക്കണം തുടങ്ങിയ ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിച്ചു.

അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണു മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP