Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്വട്ടേഷൻ നടപ്പാക്കി കാമുകന്റെ നഗ്നചിത്രങ്ങളും പകർത്തി മടങ്ങിയ ലക്ഷ്മിപ്രിയയും പുരുഷ സുഹൃത്തും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; തമ്മനത്ത് വൈദ്യുതി തൂണിൽ ഇടിച്ച കാർ കസ്റ്റഡിയിൽ; ഒളിവിൽ പോയ കൂട്ടുപ്രതികളും കീഴടങ്ങി; പ്രണയത്തിൽ നിന്നും പിന്മാറാത്തതിന് ക്വട്ടേഷൻ നൽകിയ കേസിൽ എല്ലാ പ്രതികളും വലയിൽ

ക്വട്ടേഷൻ നടപ്പാക്കി കാമുകന്റെ നഗ്നചിത്രങ്ങളും പകർത്തി മടങ്ങിയ ലക്ഷ്മിപ്രിയയും പുരുഷ സുഹൃത്തും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; തമ്മനത്ത് വൈദ്യുതി തൂണിൽ ഇടിച്ച കാർ കസ്റ്റഡിയിൽ; ഒളിവിൽ പോയ കൂട്ടുപ്രതികളും കീഴടങ്ങി; പ്രണയത്തിൽ നിന്നും പിന്മാറാത്തതിന് ക്വട്ടേഷൻ നൽകിയ കേസിൽ എല്ലാ പ്രതികളും വലയിൽ

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ച് എറണാകുളത്ത് റോഡരികിൽ തള്ളിയ കേസിൽ എല്ലാ പ്രതികളും പിടിയിൽ, ലക്ഷ്മിപ്രിയയുടെ കൂട്ടുപ്രതികളായ യുവാക്കൾ പൊലീസിൽ കീഴടങ്ങി. ഒളിവിൽ പോയിരുന്ന ഇവർ കേസിൽ മറ്റു മാർഗ്ഗങ്ങളില്ലാത്ത അവസ്ഥ വന്നതോടെ കീഴടങ്ങുകയായിരുന്നു. യുവാവിനെ മർദിച്ച ക്വട്ടേഷൻ സംഘത്തിലെ എറണാകുളം സ്വദേശികളാണ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകിയ ചെറുന്നിയൂർ താന്നിമൂട് സ്വദേശിനി ലക്ഷ്മിപ്രിയ (19), ക്വട്ടേഷൻ സംഘത്തിലെ എറണാകുളം സ്വദേശി അമൽ മോഹൻ (24) എന്നിവർ കഴിഞ്ഞദിവസം പിടിയിലായിരുന്നു.

വർക്കല അയിരൂർ സ്വദേശിയായ യുവാവിനെയാണ് ക്വട്ടേഷൻ സംഘം ഏപ്രിൽ അഞ്ചിന് തട്ടിക്കൊണ്ടുപോയി മർദിച്ചത്. ലക്ഷ്മിപ്രിയയുമായുള്ള പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ തയ്യാറാകാത്തതാണ് അക്രമത്തിനു പിന്നിലെന്നാണ് കേസ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. യുവാവിനെ യുവതിയുൾപ്പെട്ട സംഘം കാറിൽ തട്ടിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് വൈറ്റിലയിൽ ഉപേക്ഷിച്ചു. സംഭവശേഷം ലക്ഷ്മിപ്രിയയും പുരുഷസുഹൃത്തും സഞ്ചരിച്ച കാർ ഒരു അപകടത്തിൽപ്പെട്ടതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.

എറണാകുളം തമ്മനത്തുവച്ച് കാർ റോഡരികിലുള്ള വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇവർക്ക് പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല. അപകടശേഷം ഇവർ കാർ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. പാലാരിവട്ടം പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനുശേഷം കഴക്കൂട്ടം കുളത്തൂർ നിന്നാണ് ലക്ഷ്മിപ്രിയ പിടിയിലായത്.

കേസിലെ പ്രധാന പ്രതിയായ ലക്ഷ്മി പ്രിയ ചെറുന്നിയൂരിലെ പ്രവാസിയുടെ മകഴാണ്. ലക്ഷ്മി പ്രിയ അറസ്റ്റിലായ ശേഷമാണ് ഗൾഫിലുള്ള പിതാവ് കാര്യങ്ങൾ അറിയുന്നത്. അദ്ദേഹം നാളെ നാട്ടിൽ എത്തുമെന്നാണ് അറിയുന്നത്. നാട്ടിലും ഗൾഫിലും സ്വാധീനമുള്ള പ്രവാസിയുടെ മകളായ ലക്ഷ്മി പ്രിയ യുവാവിനെ പരിചയപ്പെടുന്നത് അടുത്ത സുഹൃത്ത് വഴിയാണ്.

ലക്ഷ്മി പ്രിയയ്ക്ക് ഒപ്പം പഠിച്ച ആൺ സുഹൃത്താണ് അയിരൂരിലെ യുവാവിനെ ആദ്യമായി പരിചയപ്പെടുത്തിയത്. അതും ഒന്നര വർഷം മുൻപ്. ആ സൗഹൃദമാണ് ഇരുവരെയും തമ്മിൽ അടുപ്പിച്ചത്. അങ്ങനെ ഗാഢ പ്രണയബദ്ധരായിരിക്കെയാണ് ലക്ഷ്മി പ്രിയയ്ക്ക് എറണാകുളത്ത് ബിസിഎ യ്ക്ക് അഡ്‌മിഷൻ ലഭിക്കുന്നതും അവർ കൊച്ചിയിലേക്ക് പോകുന്നതും. കൊച്ചിയിൽ പോയ ശേഷവും ലക്ഷ്മി പ്രിയയും യുവാവും തമ്മിൽ ബന്ധം തുടർന്നു. ഇതിന് തെളിവായി പൊലീസിന് മുന്നിൽ യുവാവ് വാട്സ് ആപ് ചാറ്റ് ഹിസ്റ്ററിയും ഹാജരാക്കി.അതേസമയം ലക്ഷ്മി പ്രിയയുടെ അമ്മയുടെ ആരോപണങ്ങൾ പൊലീസ് തള്ളി.

ലക്ഷ്മി പ്രിയയ്ക്ക് മർദ്ദനമേറ്റ യുവാവ് മോശപ്പെട്ട വീഡിയോ അയച്ചെങ്കിൽ തെളിവു സഹിതം പരാതി നൽകട്ടെയെന്നും അയിരൂർ പൊലീസ് പറഞ്ഞു. തങ്ങളുടെ ഇതുവരെയുള്ള അന്വേഷണത്തിൽ അത്തരം കാര്യങ്ങൾ വന്നിട്ടില്ല. കേസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോവുകയാണൈന്നും പൊലീസ് പറഞ്ഞു. അതേ സമയം, തന്നെ തട്ടിക്കൊണ്ടു പോയ സംഘം അതിക്രൂരമായി മർദ്ദിച്ചുവെന്ന് മർദ്ദനമേറ്റ യുവാവ് വെളിപ്പെടുത്തി. ബോധം പോകും വരെ സംഘം മർദ്ദിച്ചു. വള കൊണ്ടും മോതിരം കൊണ്ടും മുതുകിന് ഇടിച്ചുവെന്നും യുവാവ് പറഞ്ഞു. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായി. അടിവയറ്റിലും നടുവിനും ചവിട്ടി. കാലിൽ ബാറ്റു കൊണ്ട് അടിച്ചു. സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. മൂത്രം ഒഴിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടുണ്ടെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ചത് ലക്ഷ്മി പ്രിയയെന്നും യുവാവ് പറഞ്ഞു.

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച യുവാവിനെ കാമുകി വർക്കല സ്വദേശിയായ ലക്ഷ്മിപ്രിയയും രണ്ടാം കാമുകനും ചേർന്ന് ക്വട്ടേഷൻ സംഘത്തെ കൊണ്ട് വിവസ്ത്രനാക്കി മർദ്ദിച്ചവശനാക്കിയ ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലക്ഷ്മിപ്രിയയും യുവാവും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതോടെ മുൻകാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു.

രണ്ടാമത്തെ കാമുകനും സുഹൃത്തിനുമൊപ്പം ആദ്യ കാമുകന്റെ വീട്ടിലെത്തിയ യുവതി കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കാറിൽ വച്ച് മർദ്ദിക്കുകയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ യുവതിയേയും എറണാകുളം സ്വദേശി അമലിനെയും പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. വർക്കല സ്വദേശിയും ബിസിഎ ഒന്നാംവർഷ വിദ്യാർത്ഥിനിയുമായ ലക്ഷ്മിപ്രിയ ഉൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈമാസം അഞ്ചിനായിരുന്നു സംഭവം. വർക്കല സ്വദേശിയായ ലക്ഷ്മി പ്രിയയും അയിരൂർ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു.

ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയപ്പോൾ അവിടെ വച്ച് മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറായില്ല. ഒടുവിൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂർവ്വം യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽവച്ച് ഗുണ്ടകളുടെ സഹായത്തോടെ മർദ്ദിച്ചു. സ്വർണമാലയും കൈവശമുണ്ടായിരുന്ന 5,500 രൂപയും ഐ ഫോൺ വാച്ചും കവർന്നു. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചു. എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ എത്തിച്ച ലക്ഷ്മിപ്രിയയും പുതിയ കാമുകനുൾപ്പെട്ട സംഘവും കെട്ടിയിട്ട് നഗ്‌നനാക്കി മർദ്ദിച്ചു.

യുവാവിന്റെ ഐഫോണിൽ ലക്ഷ്മിപ്രിയയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ച ശേഷം നീക്കം ചെയ്തു. പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗ്‌നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മൊബൈൽ ഫോണിന്റെ ചാർജർ നാക്കിൽ വച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിലുണ്ട്. മർദ്ദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്.

അതേസമയം ലക്ഷ്മിപ്രിയയും മർദ്ദനമേറ്റ 19 കാരനായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നില്ലെന്ന് യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവർ സുഹൃത്തുക്കളായിരുന്നു. ആ പയ്യനെ അടിക്കാൻ വേണ്ടി മകൾ ക്വട്ടേഷൻ നൽകിയിരുന്നില്ല. ഒരേ പ്രായക്കാരായ അവർ തമ്മിൽ ഫ്രണ്ട്‌സായിരുന്നു. എന്നാൽ ഫ്രണ്ട്ഷിപ്പ് റിലേഷൻഷിപ്പാകണമെന്ന് ആവശ്യപ്പെട്ട് പയ്യൻ ശല്യം ചെയ്തിരുന്നു.

ഫോണിലൂടെ മോശപ്പെട്ട രീതിയിൽ സംസാരിക്കുമായിരുന്നു. മോശം വീഡിയോകളും അയക്കുമായിരുന്നു. മകളെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് ശല്യം ചെയ്യുന്നത് ഒഴിവാക്കിത്തരണമെന്ന് മറ്റു കൂട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. അടിക്കാനൊന്നും പറഞ്ഞിട്ടില്ല. മർദ്ദിച്ച സമയത്ത് അടിക്കുകയൊന്നും ചെയ്യരുതെന്ന് പറഞ്ഞ് മകൾ തടഞ്ഞു. ക്വട്ടേഷനൊന്നും കൊടുത്തിട്ടില്ല. മകൾ അങ്ങനെയൊരു കുട്ടിയല്ലെന്നും അമ്മ പറഞ്ഞു.

മർദനത്തിൽ മകൾക്ക് പങ്കില്ലെന്നും യുവാവിന്റെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ഇത് ഒഴിവാക്കി തരാനാണ് മകൾ കൂട്ടുകാരോട് പറഞ്ഞതെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പ്രതികരിച്ചു. ശല്യംസഹിക്കവയ്യാതായപ്പോൾ അത് വിലക്കാനാണ് ശ്രമിച്ചത്. അടിയെല്ലാം പയ്യന്മാർ പ്ലാൻ ചെയ്തതാണ്. അടികൊടുത്ത സമയത്ത് അവനെ അടിക്കരുതെന്ന് മകൾ പലതവണ പറഞ്ഞിരുന്നു. എന്നാൽ അവളെയും അടിക്കുമെന്ന് പറഞ്ഞാണ് യുവാവിനെ അവർ അടിച്ചതെന്നും സംഘത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ തനിക്കറിയില്ലെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP