Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അച്ഛനും സഹോദരനും പൂജാരികൾ; പൂജാരിയാകെ നടന്നത് സിനിമാ മോഹവുമായി; സോഷ്യൽ മീഡിയയൽ താരമായ മകന്റെ സ്വഭാവം വീട്ടിൽ അറിഞ്ഞത് മാല പിടിച്ചു പറിയിൽ പ്രതിയായപ്പോൾ; പമ്പിലെ മോഷണത്തിൽ ബുള്ളറ്റും വാങ്ങി കടവും തീർത്തു; ചാനലിലും ജോലി ചെയ്തുവെന്ന് മൊഴി; മീശക്കാരൻ വിനീത് ജാമ്യത്തിൽ ഇറങ്ങിയ കവർച്ചക്കാരൻ

അച്ഛനും സഹോദരനും പൂജാരികൾ; പൂജാരിയാകെ നടന്നത് സിനിമാ മോഹവുമായി; സോഷ്യൽ മീഡിയയൽ താരമായ മകന്റെ സ്വഭാവം വീട്ടിൽ അറിഞ്ഞത് മാല പിടിച്ചു പറിയിൽ പ്രതിയായപ്പോൾ; പമ്പിലെ മോഷണത്തിൽ ബുള്ളറ്റും വാങ്ങി കടവും തീർത്തു; ചാനലിലും ജോലി ചെയ്തുവെന്ന് മൊഴി; മീശക്കാരൻ വിനീത് ജാമ്യത്തിൽ ഇറങ്ങിയ കവർച്ചക്കാരൻ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കമ്പിനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജരിൽ നിന്നും രണ്ടര ലക്ഷം കവർന്ന കേസിൽ പിടിയിലായ കിളിമാനൂർ വെള്ളല്ലൂർ സ്വദേശി മീശക്കാരൻ വിനീത് നാട്ടുകാർക്കിടയിൽ സിനിമ മോഹിയായി നടന്ന പയ്യൻ. അച്ഛനും സഹോദരനും ക്ഷേത്ര പൂജാരികളാണ്. വിനീതിനെയും പൂജാരിയാക്കാനാണ് വീട്ടുകാർ ആഗ്രഹിച്ചത്. എന്നാൽ വിനീത് സിനിമ അഭിനയം തലയ്ക്ക് പിടിച്ചാണ് നടന്നിരുന്നത്. ഇതിനിടയിലാണ് ഇൻസ്റ്റാ അക്കൗണ്ട് തുടങ്ങിയതും അതിൽ താരമായതും.

ഒന്നര വർഷം മുൻപ് മാല പൊട്ടിക്കൽ കേസിൽ പ്രതിയായതോടെയാണ് മീശയുടെ സ്വഭാവം വീട്ടുകാർ അറിയുന്നത്. ബൈക്ക് മോഷണം, പിടിച്ചുപറി, വീട്ടിൽ കയറി കവർച്ച , തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസ് അടക്കം 9 കേസുകളിൽ പ്രതിയാണ് മീശ വിനീത്. ബലാൽസംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങി ആഴ്ചയിൽ ഒരിക്കൽ സ്റ്റേഷനിൽ വന്ന് ഒപ്പിട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് അടുത്ത കേസിൽ പ്രതിയാകുന്നത്. ഫ്‌ളവേഴ്‌സ് ചാനലിൽ ജോലി ചെയ്തിരുന്നതായും മീശ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

എന്റെയീ മുഖം, ഈ മീശക്കാരൻ, എന്ന് നിങ്ങളുടെ മുന്നിൽ എങ്ങനെയായിരുന്നോ, അങ്ങനെ തന്നെ നിൽക്കണം, ചേച്ചിമാരെയും, വീട്ടമ്മമാരെയുമാണ്, വിനീത് വലയത്തിൽ പെടുത്തുന്നത് എന്നാണ് എല്ലാവരും പറയുന്നത്. ഇതുവരെയും എന്റെ ജീവിതത്തിൽ, ഞാൻ അങ്ങോട്ട് മോശമായി മെസേജ് അയയ്ക്കുകയോ, ഫിനാൻഷ്യലി ഹെൽപ് ചോദിക്കുകയോ ഉണ്ടായിട്ടില്ല', കണിയാപുരത്ത് കവർച്ചാ കേസിൽ പിടിയിലായ മീശ വിനീത് എന്ന വിനീത് വിജയൻ മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞതാണ്. കഴിഞ്ഞ ഒക്ടോബറിൽ ബലാൽസംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴായിരുന്നു ഇൻസ്റ്റ റീൽസ് താരം തന്റെ ആരാധകരെ നിലനിർത്താൻ ചില പൊടിക്കൈകൾ ഇട്ടത്. പിന്നീട് ഇയാളെ കുറിച്ച് അധികം കേൾക്കാനില്ലായിരുന്നു. ഇന്നലെ കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ കൂട്ടാളിക്കൊപ്പം പിടിയിലായതോടെ, വീണ്ടും 'മീശ' വാർത്തകളിൽ ഇടം പിടിച്ചിരിക്കയാണ്.

ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ് ബി ഐയിലടയ്ക്കാൻ പോകവേയാണ് ഡിയോ സ്‌കൂട്ടറിലെത്തിയ വിനീതും കൂട്ടാളിയും പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്ന ഇവർ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് മീശയെയും കൂട്ടാളിയെയും പൊലീസ് വലയിലാക്കിയത്.

തൃശൂരിലെ ലോഡ്ജിൽ വച്ച് പിടിയിലാകുമ്പോഴേക്കും മോഷ്ടിച്ച പണം വിനീത് ചെലവഴിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബലാൽസംഗ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോൾ വീഡിയോ ഒക്കെ പുറത്തിറക്കി പഴയ പ്രതാപം വീണ്ടെടുക്കാൻ നോക്കിയെങ്കിലും നാട്ടിൽ തലയുർത്തി നടക്കാൻ വയ്യാതായി. ഒരു ചായ കുടിക്കാൻ പോയാൽ ഇതവനാണോ, ഇതവനല്ലേ, പീഡനവീരനല്ലേ എന്ന രീതിയിൽ, ആൾക്കാര് വന്നു ചോദിക്കുന്നു എന്ന് വിനീത് തന്നെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. റീൽസിൽ കൂടെ അഭിനയിച്ച പെൺകുട്ടികൾ പോലും വിനീതിനെ വിളിക്കാതെയായി. ഇതിനിടെ ജോലിക്കു പോകാതെ പരിചയമുള്ളവരിൽ നിന്ന് കടം വാങ്ങിയാണ് പിടിച്ചു നിന്നത്.

കടം പെരുകിയതോടെ കാര്യങ്ങൾ കൈവിട്ടു. എങ്ങനെയും കടം വീട്ടാൻ മോഷണത്തിന് ഇറങ്ങുകയായിരുന്നു.റീൽസിൽ ശക്തമായി തിരിച്ചു വരണമെന്ന ആഗ്രഹം കലശലായപ്പോൾ ബുള്ളറ്റ് സ്വന്തമാക്കണമെന്നായി. പെട്രോൾ പമ്പ് കവർച്ചയിലൂടെ വിനീത് ആ ആഗ്രഹം സാധിച്ചെടുത്തു. പോരാത്തതിന് കടവും തീർത്തു.
ഒരിക്കൽ സൈബറിടത്തിൽ വിലസിയ കലപ്പനായിരുന്നു മീശ വിനീത്. മീശ ഫാൻഗേൾ എന്ന പേജ് തുടങ്ങി അതു വഴിയായിരുന്നു പെൺകുട്ടികളുടെ ഹൃദയം കവരുന്ന അഭ്യാസങ്ങൾ നടത്തിയത്. റീൽസ് വൈറലാക്കാൻ പെൺകുട്ടികൾക്ക് ടിപ്‌സ് നൽകിയ 'കലിപ്പൻ ചേട്ടൻ' ആയിരുന്നു അക്കാലത്ത് വിനീത്. മീശയും നാവും കാണിച്ചുള്ള പ്രത്യേക ട്രിക്കിൽ വീണത് സൈബർ കാന്താരിമാരും വീണു. ഇതിനിടെയാണ് ബലാത്സംഗ കേസ് എത്തിയത്. ഇതോടെ കാന്താരിമാരെല്ലാം ശരിക്കും ഞെട്ടി. പിന്നീടാണ് സ്ഥലത്തെ പ്രധാന കള്ളനാണ് വിനീത് എന്ന് അറിഞ്ഞതും. ഇപ്പോൾ വിനീതിലെ കള്ളൻ വീണ്ടും പൊലീസ് പിടിയിലായത് മോഷണ കേസിലാണ്.

സുഹൃത്ത് ജിത്തുവിനൊപ്പമാണ് മീശ അറസ്റ്റിലായത്. മംഗലപുരം പൊലീസാണ് തൃശൂരിൽനിന്ന് ഇവരെ പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറിലെത്തിയാണ് ഇരുവരും കവർച്ച നടത്തിയത്. കവർച്ചയ്ക്ക് ശേഷം സ്‌കൂട്ടർ ഉപേക്ഷിച്ച ഇവർ, പല ലോഡ്ജുകളിലായി താമസിച്ചുവരിയായിരുന്നു.മാർച്ച് 23നാണ് കണിയാപുരത്തുനിന്നു വിനീതും ജിത്തുവും ചേർന്നു പണം കവർന്നത്. സൈബറിടത്തിലെ യുവതികളുടെ പുന്നാരക്കുട്ടനായിരുന്നു റീൽസ് താരം വിനീത്. അത്രയ്ക്കും സ്റ്റൈലിഷായി റീൽസിൽ താരമാകുന്നവൻ. ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ ഇയാൾ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. യുവതികളോടും പെൺകുട്ടികളോടും തെറ്റായ കാര്യങ്ങൾ പറഞ്ഞു ഇൻസ്റ്റാഗ്രാമിൽ ഹിറ്റാകാൻ ടിപ്‌സുകൾ പറഞ്ഞു നൽകാമെന്നം പറഞ്ഞാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്.

വിനീതിന്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വിനീതിന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പെൺകുട്ടികളുമായി നടത്തുന്ന സോഷ്യൽ മീഡിയ ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്‌ക്രീൻ റെക്കോർഡായും സൂക്ഷിച്ചിരുന്നു. മീശയുടെ ഫോൺ സൈബർ സെല്ലിന് കൈമാറുമെന്ന് മംഗലപുരം സിഐ അറിയിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കിയ മീശയേയും സുഹൃത്തിനെയും റിമാന്റു ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP