Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുക്കർബർഗിന് കുഞ്ഞ് പിറന്നു; സന്തോഷസൂചകമായി 99 ശതമാനം സ്വത്തുക്കളും ദാനം ചെയ്യും; ചാരിറ്റിക്ക് നൽകുന്നത് മൂന്ന് ലക്ഷം കോടി രൂപ

സുക്കർബർഗിന് കുഞ്ഞ് പിറന്നു; സന്തോഷസൂചകമായി 99 ശതമാനം സ്വത്തുക്കളും ദാനം ചെയ്യും; ചാരിറ്റിക്ക് നൽകുന്നത് മൂന്ന് ലക്ഷം കോടി രൂപ

ന്ന് മിക്കവരും തങ്ങൾക്ക് കുഞ്ഞ് പിറന്ന സന്തോഷ വാർത്ത കുഞ്ഞിന്റെ ഫോട്ടോ സഹിതം ഫേസ്‌ബുക്കിലിട്ടാണ് മാലോകരെ അറിയിക്കാറുള്ളത്. അത്തരം പോസ്റ്റുകൾ കാണുമ്പോൾ ഫേസ്‌ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗും ഇതുപോലൊരു പോസ്റ്റ് തന്റെ ഫേസ്‌ബുക്കിലിടാൻ ആഗ്രഹിച്ചിരിക്കാം. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായിരിക്കുന്നു. 31കാരനായ തനിക്കും 30 കാരിയായ ഡോക്ടർ ഭാര്യ പ്രിസില്ല ചാനും ഒരു പെൺകുഞ്ഞ് പിറന്നുവെന്ന കാര്യമാണ് സുക്കർ ബർഗിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ എല്ലാവരും ഫേസ്‌ബുക്കിൽ കുട്ടി ജനിച്ചാൽ ചെയ്യുമ്പോലെ ചുമ്മാ പോസ്റ്റുമിട്ട് പോകാൻ ലോകത്തിലെ ഏറ്റവും ജനകീയമായ സോഷ്യൽ മീഡിയയുടെ ഉടമസ്ഥനാവില്ലല്ലോ. ഇതിനാൽ തന്റെ 99 ശതമാനം സ്വത്തുക്കളും ദാനം ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാഗ്ദാനവും സുക്കർബർഗ് ഈ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ആദ്യത്തെ കൺമണിയുടെ വരവിന്റെ സന്തോഷം പ്രമാണിച്ച് സിലിക്കൺ വാലിയിലെ ഈ ശതകോടീശ്വരൻ ചാരിറ്റിക്ക് നൽകുന്നത് മൂന്ന് ലക്ഷം കോടി രൂപയാണ്.

'എ ലെറ്റർ ടു ഔവർ ഡോട്ടർ' എന്ന ശീർഷകത്തിന് കീഴിലാണ് സുക്കർബർഗും ഭാര്യയും ചേർന്ന് തങ്ങളുടെ മകളായ മാക്‌സിന്റെ വരവറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഫേസ്‌ബുക്ക് ഷെയറിന്റെ 99ശതമാനവും തങ്ങളുടെ സ്വകാര്യ വസ്തുവകകളുടെ നല്ലൊരു ഭാഗവുമാണ് ഇവർ ഇതോടനുബന്ധിച്ച് ചാരിറ്റിക്കായി നീക്കി വയ്ക്കുന്നത്. പുതിയതായി സ്ഥാപിക്കുന്ന ചാരിറ്റബിൾ ഫൗണ്ടേഷന് വേണ്ടിയാണിത് ചെലവഴിക്കുന്നത്. തങ്ങളുടെ കുഞ്ഞിനെ ചേർത്ത് പിടിച്ച് കൊണ്ടുള്ള ഫോട്ടോയ്‌ക്കൊപ്പമാണീ പോസ്റ്റിട്ടിരിക്കുന്നത്. നീ ഭാവിയിലേക്ക് ഞങ്ങൾക്ക് നൽകുന്ന പ്രതീക്ഷ വിവരിക്കാൻ എനിക്കും നിന്റെ അമ്മയ്ക്കും വാക്കുകളില്ലെന്ന് പറഞ്ഞാണ് സുക്കർ ബർഗിന്റെ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. എന്നാൽ എപ്പോഴാണ് കുഞ്ഞ് പിറന്നതെന്നും മുഴുവൻ പേരെന്താണെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ഈ വർഷമാദ്യമായിരുന്നു തന്റെ ഭാര്യ ഗർഭിണിയാണെന്ന കാര്യം സുക്കർബർഗ് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നത്.

ഏതൊരു രക്ഷിതാക്കളെയും പോലെ ഞങ്ങൾ നിന്നെ ഏറ്റവും മികച്ച രീതിയിൽ വളർത്താനാണ് ആഗ്രഹിക്കുന്നതെന്ന് സുക്കർ ബർഗ് പറയുന്നു. ലോകത്ത് പല മോശം കാര്യങ്ങളും നടക്കുന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും മറ്റ പല രീതികളിലും ഇവിടുത്തെ സ്ഥിതികഗതികൾ മെച്ചപ്പെട്ട് വരുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടുന്നു, ദാരിദ്ര്യം കുറയുന്നു, അറിവ് വർധിക്കുന്നു, ജനങ്ങൾ സാങ്കേതികതയിലൂടെ കൂടുതൽ ബന്ധപ്പെടുന്നു, സാങ്കേതിക പുരോഗതി എല്ലാ മേഖലയിലുമുണ്ടാകുന്നു. അതിനാൽ നിന്റെ ജീവിതം ഇന്ന് ഞങ്ങൾ ജീവിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടതായിരിക്കുമെന്നും സുക്കർ ബർഗ് കുറിച്ചിരിക്കുന്നു. കുഞ്ഞിന്റെ നല്ല ഭാവിക്ക് വേണ്ടി തങ്ങൾ ആകുന്നതെല്ലാം ചെയ്യുന്നതോടൊപ്പം ലോകത്തിലെ കഷ്ടപ്പെടുന്ന മറ്റ് കുട്ടികൾക്കും വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ധാർമിക ബാധ്യത തങ്ങൾക്കുണ്ടെന്നും അതിനാലാണ് ഇത്രും സമ്പത്ത് ചാരിറ്റിക്കായി നീക്കി വയ്ക്കുന്നതെന്നും സുക്കർ ബർഗ് വ്യക്തമാക്കുന്നുണ്ട്.

തങ്ങളുടെ പുതിയ ചാരിറ്റി ആരോഗ്യ സംബന്ധമായ ഗവേഷണങ്ങൾക്കായിരിക്കും മുൻഗണന നൽകുന്നതെന്ന് അവർ വിശദീകരിക്കുന്നുണ്ട്. ഒരു ഡോക്ടറെന്ന നിലയിൽ പ്രിസില്ലയ്ക്കുള്ള പരിചയവും അനുഭവവും ഇതിന് മുതൽക്കൂട്ടേകും. നിലവിൽ തന്നെ ആരോഗ്യത്തിനു വിദ്യാഭ്യാസത്തിനുമുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കായി സുക്കർബർഗ് നല്ലൊരു തുക നീക്കി വയ്ക്കുന്നുണ്ട്. സാങ്കേതികതയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ മില്യൺ കണക്കിന് ഡോളറുകളാണ് അദ്ദേഹം ദാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഹാർവാർഡിൽ വച്ച് നടന്ന ഒരു പാർട്ടിക്കിടെയാണ് സുക്കർ ബർഗും പ്രിസില്ലയും ആദ്യമായി കണ്ടുമുട്ടിയത്. തുടർന്ന് 2003ൽ അവർ ഡേറ്റിംഗും ആരംഭിച്ചു. 2012ലായിരുന്നു അവരുടെ വിവാഹം. കുഞ്ഞുണ്ടായ വിവരമറിയിച്ച് കൊണ്ടുള്ള പോസ്റ്റിടുന്നവരെല്ലാം സുക്കർബർഗിനെപ്പോലെ ചാരിറ്റിക്കും സംഭാവന ചെയ്യുന്നശീലം അനുകരിച്ചിരുന്നുവെങ്കിൽ ലോകം എത്ര മാറിയേനെ അല്ലേ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP