Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലുവ-മൂന്നാർ രാജപാത നാടിന്റെ ആവശ്യം; അത് മനസ്സിലാക്കുന്ന സർക്കാരാണ് ഭരണത്തിലുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്; തട്ടേക്കാട് - കുട്ടമ്പുഴ റോഡ് നാടിന് സമർപ്പിക്കുമ്പോൾ

ആലുവ-മൂന്നാർ രാജപാത നാടിന്റെ ആവശ്യം; അത് മനസ്സിലാക്കുന്ന സർക്കാരാണ് ഭരണത്തിലുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്; തട്ടേക്കാട് - കുട്ടമ്പുഴ റോഡ് നാടിന് സമർപ്പിക്കുമ്പോൾ

സ്വന്തം ലേഖകൻ

കോതമംഗലം;ആലുവ-മൂന്നാർ രാജപാത നാടിന്റെ ആവശ്യമാണെന്നും ഇത് തരിച്ചറിയുന്ന ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും പാത പുനരുദ്ധരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും പൊതുമരാമത്ത് വകുപ്പുമന്ത്രി മന്ത്രി മുഹമ്മദ് റിയാസ്.

നവീകരിച്ച തട്ടേക്കാട് - കുട്ടമ്പുഴ റോഡ് നാടിന് സമർപ്പിച്ച് ,സംസാരിക്കുകയായിരുന്നു മന്ത്രി.കുട്ടമ്പുഴയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. കിഫ്ബിയിൽ നിന്നും അനുവദിച്ച 21 കോടി 32 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. പഴയ ആലുവ - മൂന്നാർ രാജപാതയുടെ ഭാഗമായ കോതമംഗലം പെരുമ്പൻ കുത്ത് റോഡിലെ തട്ടേക്കാട് മുതൽ കുട്ടമ്പുഴ വരെയുള്ള 7.2 കിലോമീറ്റർ ദൂരം 9 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്്.

റോഡിന്റെ മുഴുവൻ പണികളും പൂർത്തിയായാൽ ടൂറിസം രംഗത്ത് വൻ കുതിപ്പിന് സഹായകമാവുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.രാജപാത പുനരുദ്ധരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
വിനോദസഞ്ചാര മേഖലയുടെ വികസനത്തിൽ രാജപാത നാഴികക്കല്ലായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.കൊടും വളവുകളും കയറ്റങ്ങളും ഇല്ലത്ത പാതയിലെ യാത്ര സഞ്ചാരികൾക്ക് നവ്യാനുഭമാവുമെന്ന കാര്യത്തിൽ തർക്കമില്ല.

കോതമംഗലം ,തട്ടേക്കാട് ,കുട്ടമ്പുഴ വഴി മൂന്നാർ ലക്ഷമി എസ്റ്റേറ്റിൽ എത്തിച്ചേരുന്നതാണ് പഴയ ആലുവ -മൂന്നാർ രാജപാത.പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ,എളുപ്പത്തിൽ മൂന്നാറിലെത്താം എന്നതാണ് ഈ പാതയുടെ പ്രധാന സവിശേഷത.തട്ടേക്കാട് പക്ഷിസങ്കേതം പിന്നിട്ടാണ് കൂട്ടമ്പുഴയിൽ എത്തുന്നത്.കുട്ടമ്പുഴയിൽ നിന്നും മൂന്നാർ എത്തുന്നതുവരെ ഏറെക്കുറെ വനമേഖലയിലുടെയാണ് പാത കടന്നുപോകുന്നത്.

99 ലെ വെള്ളപ്പൊക്കത്തിൽ കരിന്തിരി മല ഇടിഞ്ഞുവീണതിനെത്തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്.റോഡിന്റെ അവകാശത്തെച്ചൊല്ലി വനം-പൊതുമരാമത്തുവകുപ്പുകൾ തമ്മിൽ ഇപ്പോഴും തർക്കം നിൽക്കുകയാണ്.ഇത് പിഹരിച്ചാൽ മാത്രമെ റോ്ഡ് പുനരുദ്ധരിക്കാൻ കഴിയു എന്നതാണ് നിലവിലെ സ്ഥിതി.

പാത പുരുദ്ധരിക്കുമ്പോൾ മരങ്ങൾ മുറിച്ചുനീക്കേണ്ടിവരുമെന്നും വാഹന ഗതാഗതം കാടിന് ദോഷമാവുമെന്നും മറ്റുമാണ് വനംവകുപ്പിന്റെ പ്രധാന തടസവാദങ്ങൾ.കേന്ദ്ര വനം-വന്യജീവി വകുപ്പ് ചട്ടങ്ങൾ റോഡ് നിർമ്മാണത്തിന് തടസമാവുമെന്ന തരത്തിൽ പ്രചാരണങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സർക്കാർ രാജപാത വിഷയത്തിൽ സഹരിക്കാൻ തയ്യാറാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുള്ളത്.ഇത് ഇക്കാര്യത്തിൽ നാട്ടുകാരുടെ പ്രതീക്ഷ വലിയൊരളവിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

കോതമംഗലം നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിന്റോ വി പി റിപ്പോർട്ട് അവതരിപ്പിച്ചു.കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ, കെ എ ജോയി തുടങ്ങിയവർ പ്രസംഗിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP