Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൈക്കൂലി വാങ്ങാത്ത വില്ലേജ് ഓഫീസർ, പ്രതികളെ നന്നാക്കുന്ന എസ്‌ഐ, കൃഷിക്കാരനെ അറിയുന്ന കൃഷി ഓഫീസർ, പുതുവഴി തേടുന്ന അദ്ധ്യാപകൻ, വിട്ടുവീഴ്‌ച്ചയില്ലാത്ത ഹെൽത്ത് ഇൻസ്‌പെക്ടർ: അഴിമതിക്കാർക്കിടയിൽ നിങ്ങളെ ഞെട്ടിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ കണ്ടുമുട്ടിയിട്ടുണ്ടോ?

കൈക്കൂലി വാങ്ങാത്ത വില്ലേജ് ഓഫീസർ, പ്രതികളെ നന്നാക്കുന്ന എസ്‌ഐ, കൃഷിക്കാരനെ അറിയുന്ന കൃഷി ഓഫീസർ, പുതുവഴി തേടുന്ന അദ്ധ്യാപകൻ, വിട്ടുവീഴ്‌ച്ചയില്ലാത്ത ഹെൽത്ത് ഇൻസ്‌പെക്ടർ: അഴിമതിക്കാർക്കിടയിൽ നിങ്ങളെ ഞെട്ടിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ കണ്ടുമുട്ടിയിട്ടുണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥരേക്കാൾ സാധാരണക്കാരായ ജനങ്ങൾക്ക് ഏറ്റവും അടുത്ത് ഇടപഴകേണ്ടി വരുന്ന ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരുണ്ട്. വില്ലേജ് ഓഫീസർ, അദ്ധ്യാപകർ, കൃഷി ഓഫീസർ, പൊലീസ് ഓഫീസർ ഇങ്ങനെ നീളുന്നു അവരുടെ പട്ടിക. എന്നാൽ, ഇങ്ങനെ ജനങ്ങളുമായി ഏറ്റവും അടുത്തു ബന്ധം പുലർത്തുന്ന ഒരു വിഭാഗം ആളുകൾക്കിടയിൽ അഴിമതി വളരെ കൂടുതലാണ്. വില്ലേജ് ഓഫീസിൽ ഒരു സർട്ടിഫിക്കറ്റ് വാങ്ങാൻ പോയാൽപോലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥയുണ്ട്. എന്നാൽ ഇങ്ങനെ അഴിമതിക്കാരിൽ നിന്നും തീർത്തും വ്യത്യസ്തരായ ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരും നമുക്കിടയിൽ ഉണ്ട്. സത്യസന്ധരായി ജനസേവനത്തിന് വേണ്ടി ജോലി ചെയ്യുന്നവർ. ഇത്തരക്കാരായ ഉദ്യോഗസ്ഥരെ ആദരിക്കാൻ വേണ്ടിയുള്ള അവാർഡാണ് മറുനാടൻ മലയാളി നൽകുന്നത്.

മറുനാടൻ മലയാളി അവാർഡ് നോമിനേഷനുകളിൽ നാലാമത്തെ നോമിനേഷനായാണ് ഈ അവാർഡിനെ കുറിച്ച് ക്ഷണിച്ചത്. എന്നാൽ, ആരെയാണ് നോമിനേറ്റ് ചെയ്യേണ്ടതെന്ന സംശയത്താൽ ഈ ഇനത്തിലേക്ക് വായനക്കാരുടെ നോമിനേഷനുകൾ കുറവായിരുന്നു. അതുകൊണ്ട് കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടിക്കൂടിയാണ് മറുനാടന് ഈ പുരസ്‌ക്കാരത്തെ കുറിച്ചുള്ള വിശദമായ വാർത്ത പ്രസിദ്ധീകരിക്കുന്നത്.

സമൂഹത്തിലെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ പുരസ്‌ക്കാരം മറുനാടൻ നൽകുന്നത്. സാധാരണ മാദ്ധ്യമങ്ങളുടെ അവാർഡുകൾ ജനങ്ങളോട് കൂടുതൽ ഇടപെടുന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കാറില്ല. ഈ പരിമിതി നികത്താനാണ് മറുനാടന്റെ ശ്രമം. ഒരു നാടിന് മൊത്തത്തിൽ പ്രചോദനമാകുന്ന സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ മുതൽ ജനാരോഗ്യം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻസ്‌പെക്ടറോ, ഇലക്ട്രിസിറ്റി ഓഫീസറോ അടക്കമുള്ള വരെ നിങ്ങൾക്ക് നോമിനേറ്റ് ചെയ്യാൻ സാധിക്കും. ഇവരുടെ പ്രവർത്തന മേഖലയയിൽ സത്യസന്ധരും മിടുക്കന്മാരും പൊതുസമ്മതരും ആയിരിക്കണം എന്നതാണ മറുനാടൻ പുരസ്‌ക്കാരത്തിന്റെ മാനദണ്ഡം.

ഒരു നാടിന്റെ ക്രമസമാധാന പാലനത്തിൽ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് വളരെ ക്രിയാത്മകമായ റോളാണ് വഹിക്കുന്നത്. റസിഡന്റ് അസോസിയേഷനുകളുമായി സഹകരിച്ച് നല്ല മികച്ച പദ്ധതികൾ നടത്തുന്ന ഉദ്യോഗസ്ഥർ നമുക്കിടയിൽ ഉണ്ട്. ഇത്തരം ഉദ്യോഗസ്ഥരെയും നോമിനേറ്റ് ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങൾ നിർബന്ധമായും സർക്കാർ ഉദ്യോഗസ്ഥൻ ആവണം എന്ന നിബന്ധന കൂടിയുണ്ട്.

വായനക്കാർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പിന്തുണ കിട്ടുന്ന അഞ്ച് പേരെ കുറിച്ച് മറുനാടൻ മലയാളി ടീം വിശദമായ അന്വേഷണം നടത്തുകയും ചെയ്യും. നിങ്ങൾ നോമിനേറ്റ് ചെയ്ത ഉദ്യോഗസ്ഥൻ സത്യസന്ധനും സമർത്ഥനും ആണെന്ന ബോധ്യപ്പെട്ടാൽ മാത്രമേ അവാർഡിനായി പരിഗണിക്കുകയുള്ളൂ. ഇത് കൂടാതെ ഉദ്യോഗസ്ഥർക്കിടയിൽ ഐപിഎസ്-ഐഎഎസ് റാങ്കിലുള്ളവർക്കും മറുനാടൻ അവാർഡ് നൽകുന്നുണ്ട്.

മികച്ച സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പുരസ്‌ക്കാരത്തിനായി നോമിനേഷൻ വായനക്കാർ ഇമെയ്ൽ വഴി അയയ്ക്കുകയാണ് വേണ്ടത്. [email protected]  എന്ന ഇമെയ്ൽ അഡ്രസിലേക്കാണ് നിങ്ങൾ നോമിനേഷനുകൾ അയയ്‌ക്കേണ്ടത്.

മറുനാടൻ നൽകുന്ന പത്ത് പുരസ്‌ക്കാരങ്ങളുടെ ലിസ്റ്റ് ചുവടെ

1 - കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള രാഷ്ട്രീയ നേതാവ് 
2 - കേരളത്തിലെ ഏറ്റവും മികച്ച യുവനേതാവ്
3 - മികച്ച സിവിൽ സർവീസ് ഓഫീസർ (ഐഎഎസ്/ഐപിഎസ് )
4 - മികച്ച സർക്കാർ ഉദ്യോഗസ്ഥൻ
5 - മികച്ച സാമൂഹ്യ പ്രവർത്തകൻ
6 - മികച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് 
7 - സാമൂഹ്യ പ്രതിബന്ധതയുള്ള ബിസിനസുകാരൻ
8 - കാമ്പസ് സ്റ്റാർ(കാമ്പസിലെ മികച്ച പ്രവർത്തനങ്ങൾക്ക്)
9 - മികച്ച പ്രവാസി
10 -മികച്ച പ്രവാസി സംഘടന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP