Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2000 സ്‌ക്വയർഫീറ്റ് വീട് വയ്ക്കണമെങ്കിൽ ഇനി 20000 രൂപ ഫീസ് നൽകണം; പെർമിറ്റ്-അപേക്ഷ ഫീസുകൾ വർധിപ്പിച്ചതോടെ ഫീസ് ഇനത്തിൽ പത്തിരട്ടിയിലേറെ വർധന; നിർമ്മാണ വസ്തുക്കൾക്കും ഇന്ധനച്ചെലവിനും പുറമേ സർക്കാർ വക ഇരുട്ടടി; വീടെന്ന പാവങ്ങളുടെ 'ലൈഫ് മിഷൻ' പ്രതിസന്ധിയിൽ

2000 സ്‌ക്വയർഫീറ്റ് വീട് വയ്ക്കണമെങ്കിൽ ഇനി 20000 രൂപ ഫീസ് നൽകണം; പെർമിറ്റ്-അപേക്ഷ ഫീസുകൾ വർധിപ്പിച്ചതോടെ ഫീസ് ഇനത്തിൽ പത്തിരട്ടിയിലേറെ വർധന; നിർമ്മാണ വസ്തുക്കൾക്കും ഇന്ധനച്ചെലവിനും പുറമേ സർക്കാർ വക ഇരുട്ടടി; വീടെന്ന പാവങ്ങളുടെ 'ലൈഫ് മിഷൻ' പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ വീടു നിർമ്മാണത്തിനു ചെലവേറും. തിരുവനന്തപുരം: 2000 സ്‌ക്വയർഫീറ്റ് വീട് വയ്ക്കണമെങ്കിൽ ഇനി 20000 രൂപ ഫീസ് നൽകണം. പെർമിറ്റ്, അപേക്ഷ ഫീസുകൾ വർധിപ്പിച്ചതോടെ സംസ്ഥാനത്തു വീടു നിർമ്മാണത്തിനുള്ള ഫീസ് ഇനത്തിൽ വന്നതു പത്തിരട്ടിയിലേറെ വർധനയാണ്. നിർമ്മാണ വസ്തുക്കൾക്കും ഇന്ധനച്ചെലവിനും പുറമേ ഉണ്ടാകുന്ന ഫീസ് വർധന കൂടിയാകുമ്പോൾ വീട് എന്ന സ്വപ്നം കടുകട്ടിയാകും.

കെട്ടിടനിർമ്മാണ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർധന ഇന്നു നിലവിൽ വരും. അപേക്ഷാ ഫീസ് 30 രൂപയിൽനിന്നു പത്തിരട്ടി കൂട്ടി മിനിമം 300 രൂപയാക്കി. ഇതു കൂടാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000 5000 രൂപയും കൂട്ടി. പെർമിറ്റ് ഫീസിലാണ് ഏറ്റവും വലിയ ഇരുട്ടടി. കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഇതു സംബന്ധിച്ച ഭേദഗതി പിന്നീടു വരുത്തുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്.

കെട്ടിട നിർമ്മാണ ചെലവ് ഇരട്ടിയാക്കുന്ന തീരുമാനങ്ങളാണ് സംസ്ഥാന സർ്ക്കാർ നടപ്പാക്കുന്നത്. കോവിഡിന് ശേഷം നിർമ്മാണ മേഖല ഉണർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വീട് നിർമ്മാണ ഫീസുകളും മറ്റും കൂട്ടുന്നത്. എന്തായാലും ഇതെല്ലാം പാവപ്പെട്ടവർ കൊടുക്കും. ഇത് ഖജനാവിന് കരുത്താകുമെന്നാണ് പ്രതീക്ഷ. ലൈഫ് മിഷൻ എന്ന പദ്ധതിക്ക് പ്രചാരം നൽകുന്ന സർക്കാരാണ് ഇടത്തരക്കാരുടെ വീടെന്ന 'ലൈഫ് മിഷനിൽ' ലാഭം കണ്ടെത്തുന്നത്. സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് ഇത്.

വീട് നിർമ്മാണ ചെലവ് സർക്കാരും കൂട്ടുമ്പോൾ

പഞ്ചായത്തുകളിൽ 150 ചതുരശ്ര മീറ്റർ (1615 ചതുരശ്ര അടി) വിസ്തീർണമുള്ള വീടു നിർമ്മിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ ചെലവിട്ടിരുന്ന സ്ഥാനത്ത് ഇനി 8500 രൂപ മുടക്കണം. നഗരസഭകളിൽ 555 രൂപയിൽ നിന്നു തുക ഒറ്റയടിക്കു 11,500 രൂപയാകും. കോർപറേഷനുകളിൽ ഇത് 800 രൂപയിൽ നിന്നു 16,000 രൂപയായാണു വർധിക്കുക. 2000 സ്‌ക്വയർഫീറ്റ് വീടാണ് ഇടത്തരക്കാരുടെ സ്വപ്നം. ഈ സ്വപ്നത്തിന് സർക്കാരിന് 20000ത്തോളം രൂപ നൽകണ്ടി വരും. നേരത്തെ കൊടുത്തിരുന്നതിന്റെ എത്രയോ ഇരട്ടി.

250 ചതുരശ്ര മീറ്റർ (2670 ചതുരശ്ര അടി) വിസ്തീർണമുള്ള വീടാണെങ്കിൽ പഞ്ചായത്തുകളിൽ 1780 രൂപയിൽ നിന്ന് 26,000 രൂപയായും നഗരസഭകളിൽ 1780 രൂപയിൽ നിന്നു 31,000 രൂപയായും ഫീസ് ഉയരും. കോർപറേഷനുകളിൽ ഇതു 2550 രൂപയിൽ നിന്ന് ഒറ്റയടിക്ക് 38,500 രൂപയിലേക്കാകും. തദ്ദേശ വകുപ്പിന്റെ ഉത്തരവനുസരിച്ച് ഈ മാസം 10 മുതലാണു വർധന നടപ്പാകുക. അതേസമയം, വർധന നിയമപ്രകാരം നടപ്പാകണമെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങളിലും നിരക്കുകൾ പരിഷ്‌കരിച്ചു വിജ്ഞാപനം ചെയ്യണം.

കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള ഫീസുകൾ വർധിപ്പിച്ചതോടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ 150 ചതുരശ്ര മീറ്റർ (ഏകദേശം 1614 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമ്മിക്കുമ്പോൾ വരുന്ന വർധന:

ഗ്രാമപ്പഞ്ചായത്ത്

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ് :555 രൂപ) = അപേക്ഷകൻ ആകെ അടയ്ക്കേണ്ടത് 555 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് :1000 രൂപ+ പെർമിറ്റ് ഫീസ് (50 രൂപ/ച.മീ) : 7500 രൂപ = ആകെ 8509 രൂപ.

മുനിസിപ്പാലിറ്റി

പഴയ നിരക്ക് : അപേക്ഷാ ഫീസ്: 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ്: 555 രൂപ) = ആകെ അടയ്ക്കേണ്ടത് 555 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ്:1000 രൂപ + പെർമിറ്റ് ഫീസ് (70 രൂപ/ച.മീ): 10,500 = ആകെ 11,500 രൂപ.

കോർപറേഷൻ

പഴയ നിരക്ക് : അപേക്ഷാ ഫീസ്: 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ/ച.മീ): 1500 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ്:750 രൂപ) = ആകെ അടയ്ക്കേണ്ടത് 800 രൂപ.

പുതുക്കിയ നിരക്ക് അപേക്ഷാ ഫീസ്:1000 രൂപ + പെർമിറ്റ് ഫീസ് (100 രൂപ/ച.മീ): 15,000 = ആകെ 16,000 രൂപ.

250 ചതുരശ്ര മീറ്റർ (ഏകദേശം 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമ്മിക്കുമ്പോൾ വരുന്ന വർധന

ഗ്രാമപ്പഞ്ചായത്ത്

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ= ആകെ 1780 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ+ പെർമിറ്റ് ഫീസ് (100 രൂപ/ച.മീ) : 25,000 രൂപ = ആകെ 26,000 രൂപ.

മുനിസിപ്പാലിറ്റി

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ = ആകെ 1780 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (120 രൂപ/ച.മീ) : 30,000 = ആകെ 31,000 രൂപ.

കോർപറേഷൻ

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ/ച.മീ): 2500 രൂപ = ആകെ 2550
പുതുക്കിയ നിരക്ക് :അപേക്ഷാ ഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (150 രൂപ/ച.മീ) : 37,500 = ആകെ 38,500 രൂപ.

ലേഔട്ട് അംഗീകാരത്തിനുള്ള സൂക്ഷ്മ പരിശോധന ഫീസ്(കെട്ടിടത്തിന്റെ തരം, വർധിപ്പിക്കുന്ന നിരക്ക് ക്രമത്തിൽ)

താമസ ആവശ്യത്തിനുള്ളവ : 3 രൂപ/ചതുരശ്ര മീറ്റർ

വ്യവസായം : 4 രൂപ/ച.മീ

വാണിജ്യം : 4 രൂപ/ ച.മീ

മറ്റുള്ളവ: 3 രൂപ/ ച.മീ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP