Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ഇപ്പോൾ ഗന്ധർവ്വ ജൂനിയറിൽ പ്രവർത്തിക്കുകയാണ്; ലാഘവത്തോടെയല്ല ഞാൻ രാഷ്ട്രീയത്തെ സമീപിക്കുന്നത്; ഇത്തരം പ്രചരണങ്ങൾ നടത്തുന്നതിന് മുൻപ് സത്യാവസ്ഥ പരിശോധിക്കണം; രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ഉണ്ണി മുകുന്ദൻ

ഞാൻ ഇപ്പോൾ ഗന്ധർവ്വ ജൂനിയറിൽ പ്രവർത്തിക്കുകയാണ്; ലാഘവത്തോടെയല്ല ഞാൻ രാഷ്ട്രീയത്തെ സമീപിക്കുന്നത്; ഇത്തരം പ്രചരണങ്ങൾ നടത്തുന്നതിന് മുൻപ് സത്യാവസ്ഥ പരിശോധിക്കണം; രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ഉണ്ണി മുകുന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന പ്രചരണങ്ങൾ തള്ളി നടൻ ഉണ്ണിമുകുന്ദൻ.താൻ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു എന്നത് വ്യാജ വാർത്തയാണെന്നും രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് താനെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ മത്സരിക്കാൻ ഒരുങ്ങുന്നു, പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും മുതലായ അഭ്യൂഹങ്ങളാണ് താരത്തിന് നേരെ പ്രചരിച്ചത്. ഇതിനെതിരെയാണ് നടന്റെ പ്രതികരണം.സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

'ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാർത്തകൾ ശ്രദ്ധയിൽ പെട്ടു. അത് വ്യാജമാണ്. എന്റെ പുതിയ ചിത്രം ഗന്ധർവ്വ ജൂനിയറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. അതൊരു നീണ്ട ഷെഡ്യൂൾ ആണ്. അത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം. ഇത്തരം വാർത്തകൾ പുറത്തുവിടും മുൻപ് അതിന്റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയിൽ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവർത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാൻ. ലാഘവത്തോടെയല്ല ഞാൻ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാൻ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു',

ഉണ്ണി മുകുന്ദൻ

വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ആണ് ഗന്ധർവ്വ ജൂനിയറിന്റെ ഉണ്ണി മുകുന്ദന്റെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം. സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഒപ്പം ഹാസ്യവും കലർന്ന ചിത്രമാണിതെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. മലയാളമുൾപ്പെടെ ആറ് ഭാഷകളിലാണ് നിർമ്മാതാക്കൾ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നത്.

ജെ എം ഇൻഫോടെയ്ന്മെന്റും ലിറ്റിൽ ബിഗ് ഫിലിംസും ചേർന്നാണ് നിർമ്മാണം. അതേസമയം മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദൻ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രീതിയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. ക്രൈസ്തവ വോട്ടുകളും ഉണ്ണി മുകുന്ദൻ നേടുമെന്നാണ് വിലയിരുത്തൽ. ലോക്സഭയിൽ മത്സരിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ണി മുകുന്ദൻ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

എ ക്ലാസ്സ് മണ്ഡലം ആയതുകൊണ്ട് തന്നെ മികച്ച സ്ഥാനാർത്ഥിയെ ഇറക്കി പാലക്കാട്ടിലൂടെ ലോക്‌സഭയിൽ മികച്ച മത്സരമാണ് കേരളത്തിലെ ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിന് ഇത്തവണയും അവസരം നൽകണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം ഹിന്ദു വിഭാഗങ്ങൾക്കിടയിൽ താരത്തിന് പ്രത്യേക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാൻ ഇത് സഹായിക്കുമെന്നും വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

ബിജെപിയുമായി സഹകരിച്ച് നിൽക്കുന്ന ഉണ്ണി മുകുന്ദൻ തുടക്കം മുതലെ മോദി അനുകൂലിയാണ്. ഇതും പാലക്കാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ ഇലക്ഷൻഫലം വന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയഫലം പുറത്തുവന്നതിന് പിന്നാലെ ഉണ്ണിമുകുന്ദൻ അദ്ദേഹത്തെ അനുമോദിച്ച് പോസ്റ്റ് ഇട്ടിരുന്നു. അതും വിവാദമായി. ഉണ്ണി ഒറ്റ മിനിട്ടുകൊണ്ട് 'ചാണകമായി'. ''ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നൽകുന്നത് വളരെ മോശമായ ഒരു ഇമേജാണ്''- ഇതിന് മറുപടിയായി ഉണ്ണി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

ഇതൊക്കെ മുൻനിർത്തിയാണ് ഉണ്ണി മുകുന്ദൻ പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായി എത്തുമെന്ന തരത്തിൽ പ്രചരണങ്ങൾ സജീവമായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP