Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തീഡ്രൽ സന്ദർശനത്തോടെ പ്രധാനമന്ത്രി നൽകുന്നത് വലിയൊരു സന്ദേശം; ന്യൂനപക്ഷങ്ങളെ മോദി സംരക്ഷിക്കുമെന്ന സന്ദേശം; ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്നും രാഷ്ട്രീയ മാറ്റങ്ങൾ പറയാൻ ആവില്ലെന്നും ഫരീദാബാദ് ആർച്ച്ബിഷപ്പ്

കത്തീഡ്രൽ സന്ദർശനത്തോടെ പ്രധാനമന്ത്രി നൽകുന്നത് വലിയൊരു സന്ദേശം; ന്യൂനപക്ഷങ്ങളെ മോദി സംരക്ഷിക്കുമെന്ന സന്ദേശം;  ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്നും രാഷ്ട്രീയ മാറ്റങ്ങൾ പറയാൻ ആവില്ലെന്നും ഫരീദാബാദ് ആർച്ച്ബിഷപ്പ്

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിലെ സന്ദർശനം നൽകുന്നത് വലിയ സന്ദേശമെന്ന് ക്രൈസ്തവ സഭ. 20 മിനിറ്റ് നീണ്ട സന്ദർശനത്തിൽ, പ്രധാനമന്ത്രി രാഷ്ട്രീയം ഒന്നും സംസാരിച്ചില്ല. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജോസഫ് തോമസ് കൂട്ടോ, ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര എന്നീ പുരോഹിതർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ക്രൈസ്തവരെ അടക്കം ന്യൂനപക്ഷങ്ങളെ അദ്ദേഹം സംരക്ഷിക്കുമെന്ന് സന്ദർശനത്തിന് മുന്നോടിയായി ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞതും ശ്രദ്ധേയമാണ്.

ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ക്രിസ്ത്യൻ കത്തീഡ്രൽ സന്ദർശിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുവലിയൊരു സന്ദേശമായാണ് സഭാ പിതാക്കന്മാർ കണക്കാക്കുന്നത്. ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ വാക്കുകൾ തന്നെ ശ്രദ്ധിക്കുക: ' മോദിയുടെ സന്ദർശനം ആത്മവിശ്വാസം നൽകുന്നു. ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്നും മോദിയുടെ സന്ദർശനം ഭാവിയിൽ ഉണ്ടാക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അടക്കം ക്രൈസ്തവ സമുദായത്തോട് കൂടുതൽ അടുക്കാനുള്ള ബിജെപി ശ്രമങ്ങളുടെ ഭാഗമായി ആണ് മോദിയുടെ കത്തീഡ്രൽ സന്ദർശനത്തെ കണക്കാക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും, കർണാടകത്തിലെയും, തമിഴ്‌നാട്ടിലെയും ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കം.

'ഇതാദ്യമായാണ് പ്രധാനമന്ത്രി ഈ പള്ളി സന്ദർശിക്കുന്നത്. ഇതൊരു സന്തോഷ മുഹൂർത്തമാണ്. അദ്ദേഹം ഒരു മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. ഞങ്ങൾ അദ്ദേഹത്തിന് ഒരു സമ്മാനവും നൽകി. അദ്ദേഹം ഒരു വൃക്ഷത്തൈ നടുകയും ചെയ്തു.' ബിഷപ്പ് അനിൽ ജോസഫ് തോമസ് കൂട്ടോ സന്തോഷം മറച്ചുവയ്ക്കുന്നില്ല.

വൈകിട്ട് 5.30-ഓടെയാണ് സേക്രഡ് ഹാർട്ട് കത്തീഡ്രലലിൽ പ്രധാനമന്ത്രി എത്തിയത്. ഈസ്റ്റർ ആശംസകൾ നേരിട്ട് അറിയിക്കാനാണ് ഡൽഹിയിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിച്ചത്.

ദേവാലയത്തിലെത്തിയ പ്രധാനമന്ത്രി വിശ്വാസികൾക്കൊപ്പം പ്രാർത്ഥനയിലും പങ്കെടുത്തു. കുട്ടികൾക്കൊപ്പം ക്വയറും പ്രധാനമന്ത്രി ചൊല്ലി. വിശ്വാസികളുമായും പുരോഹിതന്മാരുമായും അല്പനേരം സംവദിച്ച ശേഷം, ദേവാലയ മുറ്റത്ത് വൃക്ഷം നട്ട ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത്.

നേരത്തേമുതൽ ക്രൈസ്തവ സഭകളുമായി അടുക്കാൻ ബിജെപിക്ക് പദ്ധതിയുണ്ടായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് ചർച്ചകളും നീക്കങ്ങളും സജീവമായത്. കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാ പരമാധ്യക്ഷനുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാവിലെ രാജ്യത്തെ ക്രൈസ്തവ വിശ്വാസികൾക്ക് പ്രധാനമന്ത്രി ഈസ്റ്റർ ആശംസകളും നേർന്നിരുന്നു.'ഈസ്റ്റർ ആശംസകൾ! സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും ഈ സന്ദർഭത്തിൽ കഴിയട്ടെ. കർത്താവായ ക്രിസ്തുവിന്റെ ഭക്തിനിർഭരമായ ചിന്തകളെ നാം ഈ ദിവസം ഓർക്കുന്നു'-എന്നാണ് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP