Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചുണയുണ്ടെങ്കിൽ എന്നെ ഒന്നു പിടിച്ചു കാണിച്ചേ...പൊലീസ് ജീപ്പിന് മുന്നിൽ ഞെളിഞ്ഞു നിന്ന് വെല്ലുവിളിച്ച ഗുണ്ടാ നേതാവ്; ബോക്‌സറായ ഗുണ്ടയുടെ പഴയ പഞ്ചുകളുടെ ഓർമയിൽ പേടിച്ച് വിറച്ചോടിയ പൊലീസുകാർ; പത്താംക്ലാസിൽ പഠിക്കുമ്പോഴേ ബോക്‌സിംഗിൽ മിടുക്ക്; ഗുണ്ടാ സംഘത്തിൽ ചേർന്ന് വഴി തെറ്റി; ഒടുവിൽ കഞ്ചാവുമായി കുടുങ്ങി ബോക്‌സർ ദിലീപ്

ചുണയുണ്ടെങ്കിൽ എന്നെ ഒന്നു പിടിച്ചു കാണിച്ചേ...പൊലീസ് ജീപ്പിന് മുന്നിൽ ഞെളിഞ്ഞു നിന്ന് വെല്ലുവിളിച്ച ഗുണ്ടാ നേതാവ്; ബോക്‌സറായ ഗുണ്ടയുടെ പഴയ പഞ്ചുകളുടെ ഓർമയിൽ പേടിച്ച് വിറച്ചോടിയ പൊലീസുകാർ; പത്താംക്ലാസിൽ പഠിക്കുമ്പോഴേ ബോക്‌സിംഗിൽ മിടുക്ക്; ഗുണ്ടാ സംഘത്തിൽ ചേർന്ന് വഴി തെറ്റി; ഒടുവിൽ കഞ്ചാവുമായി കുടുങ്ങി ബോക്‌സർ ദിലീപ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പട്രോളിങ്ങിനിറങ്ങിയ കരുനാഗപ്പള്ളി പൊലീസുകാരെ വെല്ലുവിളിച്ച് ഗുണ്ടാ നേതാവ്. ചുണയുണ്ടെങ്കിൽ എന്നെ ഒന്നു പിടിച്ചു കാണിച്ചേ എന്ന് പറഞ്ഞ് കളിയാക്കി ജീപ്പിനുമുന്നിൽ ഞെളിഞ്ഞു നിന്നു. ബോക്‌സർ കൂടിയായ ഗുണ്ടാ നേതാവിന്റെ കൈക്കരുത്ത് മുൻപ് നേരിട്ടറിഞ്ഞിട്ടുള്ള പൊലീസുകാർ പേടിച്ചു വിറച്ച് ഓടി. ഈ വില്ലനാണ് കഞ്ചാവുമായി ഇപ്പോൾ കൊച്ചിയിൽ പിടിയിലാകുന്നത്. ബോക്‌സർ ദിലീപും മറ്റ് ആറും പേരും അങ്ങനെ അഴിക്കുള്ളിലേക്ക് പോകുന്നു.

നിരവധി വധശ്രമക്കേസിലും അടിപിടിക്കേസിലും പ്രതിയായ ബോക്‌സർ ദിലിപ് എന്നറിയപ്പെടുന്ന യുവാവാണ് കരുനാഗപ്പള്ളി പൊലീസിനെ മുമ്പ് വട്ടം കറക്കിയത്. രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് ജീപ്പിന് മുന്നിൽ സിനിമാ സ്റ്റൈലിൽ ബൈക്ക് കുറുകെ നിർത്തിയായിരുന്നു യുവാവിന്റെ പ്രകടനം. ജീപ്പിന് മുന്നിൽ ബൈക്ക് നിർത്തിയ കണ്ട് വാഹനത്തിലുണ്ടായിരുന്ന എസ്ഐ ആരാടാ പൊലീസ് ജീപ്പിന് മുന്നിൽ വട്ടം വയ്ക്കുന്നത് എന്ന് ചോദിച്ച് ചാടിയിറങ്ങി.

ജീപ്പിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ ആളെ കണ്ടതും എസ്. ഐ ഒരു ചുവട് പിന്നോട്ട് മാറി. ഇതോടെയാണ് യുവാവ് പൊലീസിന് നേരെ അസഭ്യം പറയുകയും കളിയാക്കുകയും ചെയ്തത്. തന്നെ ഒന്നു പിടിക്കാൻ ചുണയുള്ള ആരുമില്ലേ എന്ന ചോദ്യത്തിൽ പൊലീസുകാർ വിരണ്ടു പോയി. കാരണം തഴവയിലെ സ്ഥിരം പ്രശ്‌നക്കാരനാണ് ഇയാൾ. പലകേസിലും ഇയാളെ പിടിക്കാൻ ആവുന്ന പണി പലതും നോക്കിയെങ്കിലും പൊലീസിന് ഒന്നും കഴിഞ്ഞില്ല. ബോക്‌സറായ ഇയാൾ മികച്ച കായിക ശേഷി ഉള്ള ആളുകൂടിയാണ്. ഈ ദിലീപിനെയാണ് കൊച്ചിൽ പൊലീസ് നിഷ്പ്രയാസം പൊ്ക്കിയത്.

പൊലീസുകാരെ ഓടി തോൽപ്പിക്കലാണ് ബോക്‌സർ ദിലീപിന്റെ സ്ഥിരം പണി. കുംഭയും കുലുക്കി പൊലീസെത്തുമ്പോഴേക്കും ബോക്സർ ദിലീപ് കിലോമീറ്ററുകൾ പിന്നിട്ടിട്ടുണ്ടാകും. മതിലുകൾ ചാടി കടക്കാൻ നിമിഷങ്ങൾ മാത്രം മതി. എത്ര വലിയ മതിലായാലും ചാടിക്കടക്കാൻ പ്രത്യേക വൈദഗ്ദ്ധ്യമാണ് ഇയാൾക്ക്. മുമ്പൊരിക്കൽ വവ്വാക്കാവിനു സമീപം ഇയാൾ ഉൾപ്പടെയുള്ള അക്രമി സംഘം ബൈക്കിലെത്തിയ യുവാവിന്റെ മുഖത്ത് മുളകു സ്‌പ്രേ അടിച്ച് ബൈക്ക് തട്ടിയെടുത്തു. തുടർന്നു ഇതുവഴി വന്ന രണ്ടു യുവാക്കളുടെ തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയും നിരവധി പേരെ മർദിക്കുകയും ചെയ്തു മണിക്കൂറുകളോളം ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.നിരവധി വാഹനങ്ങൾക്കു കേടു പാടുകൾ വരുത്തുക.ും ചെയ്തു.

തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ റിമി ടോമിയുടെ ഗാനമേളയ്ക്കിടയിൽ സ്റ്റേജിൽ കയറി അക്രമം കാട്ടിയതും ഗുണ്ടാസംഘത്തിൽപ്പെട്ട ഇയാളായിരുന്നു. തൊടിയൂരിൽ ക്രിക്കറ്റ് കളിച്ച് മടങ്ങുകയായിരുന്ന യുവാവിനു നേരെയും ഒരു സംഘം അക്രമം നടത്തിയിരുന്നു. കരുനാഗപ്പള്ളി മേഖലയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും വിപണനവും ഉപയോഗവും വർധിച്ചിരിക്കുകയാണ്. മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ട ചെറുപ്പക്കാരാണ് അക്രമ സംഭവങ്ങളിലും ഉൾപ്പെടുന്നതെന്ന് വിലയിരുത്തൽ എത്തി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകി എത്തുന്നത് കിലോ കണക്കിന് കഞ്ചാവാണ്. ഇതിന് പിന്നിലും ബോകസർ ദിലീപാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.

വവ്വാക്കാവിനു കിഴക്കു ഭാഗത്ത് മണിക്കൂറുകളോളമാണു സംഘം ഭീകരാവസ്ഥ സൃഷ്ടിച്ചത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഗുണ്ടാ ആക്രമണങ്ങൾ പതിവായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. കരുനാഗപ്പള്ളിയിലെ രാഷ്ട്രീയ നേതാക്കളുമായി ഇയാൾക്ക് ഉന്നത ബന്ധമുള്ളതിനാൽ പലകേസുകളിൽ നിന്നും ഊരിപോകുന്നത് പതിവാണ്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബോക്‌സിങ്ങിൽ മിടുക്കനായതിനാൽ സ്‌പോർട്ട്‌സ് കോട്ടയിൽ കൊല്ലം സായിയിൽ പ്രവേശനം ലഭിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. പിന്നീട് ഗുണ്ടാ സംഘത്തിന്റെ ഒപ്പം ചേരുകയായിരുന്നു. എതിരാളികളുടെ മൂക്ക് ഇടിച്ചു ചതയ്ക്കുകയാണ് പ്രധാന പ്രയോഗങ്ങൾ. എപ്പോഴും കയ്യിൽ കുരുമുളക് സ്‌പ്രേയും വടിവാളും കാണും. നാട്ടുകാർക്കും പൊലീസിനും പേടി സ്വപ്നമായ ബോക്‌സർ ദിലീപിനെ കൊച്ചിയിൽ സാഹസികമായാണ് പൊലീസ് കുടുക്കിയതെന്നും സൂചനയുണ്ട്.

ബോക്‌സർ ദിലീപ് ഉൾപ്പെടെ ആലപ്പുഴ ജില്ലകളിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന യുവതികളടക്കം ഏഴുപേരെ കൊച്ചിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലമേട് കുഴിക്കാടുള്ള ലോഡ്ജിൽ നിന്നും 15 കിലോ കഞ്ചാവുമായി രണ്ട് യുവതികളെയും അഞ്ച് യുവാക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി സ്വദേശികളായ ബോക്സർ ദിലീപ്(27), ജ്യോതിസ്(22), ശാസ്താംകോട്ട സ്വദേശികളായ ശ്രീലാൽ(26), ഹരികൃഷ്ണൻ(26), എറണാകുളം തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ്(24), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘാ ചെറിയാൻ(21), കായംകുളം സ്വദേശിനി ശിൽപാ ശ്യാം(19) എന്നിവരാണ് പിടിയിലായത്.

ഒഡീഷയിലെ ബാലൻ ഗീർ ജില്ലയിൽ നിന്നും ഏജന്റുമാർ മുഖേന എത്തിച്ച കഞ്ചാവ് എറണാകുളത്ത് വച്ച് കച്ചവടത്തിനായി വീതം വയ്ക്കുമ്പോഴാണ് ഇവർ അറസ്റ്റിലാകുന്നത്. ഒഡീഷയിൽ നിന്നും തമിഴ്‌നാട്ടിലെത്തിച്ച കഞ്ചാവ് പച്ചക്കറി ലോറികളിൽ ഒളിപ്പിച്ചാണ് എറണാകുളത്ത് എത്തിച്ചത്. പിന്നീട് ഇവർ കഞ്ചാവുമായി അമ്പലമേട്ടിലെ ലോഡ്ജിൽ എത്തുകയായിരുന്നു. ഈ സമയമാണ് കൊച്ചി ഡാൻസാഫും അമ്പലമേട് പൊലീസും ഇവരെ അറസ്റ്റ് ചെയ്യുന്നത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കെ.സേതുരാമയ്യർ ഐ.പി.എസി ന് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ ടി.ബിജുഭാസക്കറിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് അസി.കമ്മീഷ്ണർ കെ.എ.അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ അമ്പലമേട് ഇൻസ്പെക്ടർ, ലാൽ സി.ബേബി, സബ് ഇൻസ്പെക്ടർ, റജി പി.പി, അബ്ദുൾ ജബ്ബാർ, എഎസ്ഐ. അജയകുമാർ, റജി.വി.വർഗീസ്, എന്നിവരും. കൊച്ചി സിറ്റി ഡാൻസാഫും ചേർന്നാണ്പ്രതികളെ അറസ്റ്റ് ചെയ്തത്. 

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP