Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് സഹഭാര്യമാരുണ്ടാകില്ല; 45 ഡിഗ്രി ചൂടിൽ അവർക്ക് ബുർഖ ധരിക്കേണ്ടി വരില്ല; മക്കളെ ആരും തീവ്രവാദിയെന്ന് വിളിക്കില്ല; തലാഖ് ചൊല്ലി മൊഴി ചൊല്ലില്ല'; കാജൽ ഹിന്ദുസ്ഥാനിയുടെ വിദ്വേഷ പരാമർശത്തിൽ കേസെടുത്ത് ഗുജറാത്ത് പൊലീസ്

'ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് സഹഭാര്യമാരുണ്ടാകില്ല; 45 ഡിഗ്രി ചൂടിൽ അവർക്ക് ബുർഖ ധരിക്കേണ്ടി വരില്ല; മക്കളെ ആരും തീവ്രവാദിയെന്ന് വിളിക്കില്ല; തലാഖ് ചൊല്ലി മൊഴി ചൊല്ലില്ല'; കാജൽ ഹിന്ദുസ്ഥാനിയുടെ വിദ്വേഷ പരാമർശത്തിൽ കേസെടുത്ത് ഗുജറാത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: വലതുപക്ഷ രാഷ്ട്രീയ പ്രവർത്തക കാജൽ ഹിന്ദുസ്ഥാനി എന്നറിയപ്പെടുന്ന കാജൽ സിങ്ലയുടെ വിദ്വേഷ പരാമർശത്തിൽ സ്വമേധയാ കേസെടുത്ത് ഗുജറാത്ത് പൊലീസ്. ഗുജറാത്തിലെ ഉനയിൽ രാമനവമി ആഘോഷങ്ങൾക്കിടെ ഇവർ നടത്തിയ തീവ്ര വിദ്വേഷ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാൽ മുസ്‌ലിം സ്ത്രീകൾക്കുണ്ടാകുന്ന നേട്ടങ്ങൾ വിവരിച്ചായിരുന്നു കാജലിന്റെ പരാമർശങ്ങൾ. ഇതിന് ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയും ദൃശ്യങ്ങളിൽ കാണാം.

ഗുജറാത്തിലെ ഗീർ സോമനാഥ് ജില്ലയിലെ ഉനയിൽ വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ചേർന്ന് സംഘടിപ്പിച്ച രാമനവമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഹിന്ദു പുരുഷനെ വിവാഹം കഴിച്ചാൽ മുസ്‌ലിം സ്ത്രീക്ക് ധാരാളം സ്വാതന്ത്ര്യം ലഭിക്കുമെന്ന് കാജൽ പറഞ്ഞു.

'മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കുമ്പോൾ ഏതെല്ലാം തരത്തിലുള്ള ഉപകാരമാണ് ഉണ്ടാകുന്നത്. പിന്നിലുള്ളവർ ഇത് കേൾക്കുന്നുണ്ടല്ലോ, അല്ലേ. വിവാഹത്തിന്റെ വാർത്ത നിങ്ങൾ കേട്ടിരിക്കും. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് സഹഭാര്യമാരുണ്ടാകില്ല. വീട്ടിൽ അവർക്ക് സുരക്ഷയുണ്ടാകും. കുടുംബത്തിലെ മറ്റാരും അവരുടെ മേൽ കൈവയ്ക്കില്ല. 45 ഡിഗ്രി ചൂടിൽ അവർക്ക് ബുർഖ ധരിക്കേണ്ടി വരില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും സ്വത്തിൽ അവകാശമുണ്ടാകും. തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ല. ഏതെങ്കിലും മൗലാനയോ സഹോദരങ്ങളോ നിങ്ങളെ ഹലാലാക്കില്ല. നിങ്ങൾക്ക് കുട്ടികളുണ്ടാകുമ്പോൾ അവരുടെ മേൽവിലാസമായി തീവ്രവാദി, ഭീകരവാദി എന്നൊന്നുമുണ്ടാകില്ല. സഹോദരങ്ങളേ നിങ്ങൾ തയ്യാറാണോ?' - ആൾക്കൂട്ടത്തോട് കാജൽ ചോദിച്ചു.

അതേസമയം, കാജൽ ഹിന്ദുസ്ഥാനി രാമനവമിക്ക് നടത്തിയ പ്രസംഗം ഇതരസമുദായത്തിൽ സ്പർധക്ക് കാരണമായെന്നും അത് പരിഹരിക്കാൻ തങ്ങൾ ശാന്തി സമിതി രൂപീകരിച്ചെന്നും എസ്‌പി ശ്രീപാൽ ശേഷ്മ പറഞ്ഞു.

മുസ്ലിം മതവിഭാഗത്തെ പരസ്യമായി അവഹേളിക്കുന്നതാണ് പ്രസംഗം എന്ന ആരോപണമാണ് ഉയരുന്നത്. മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്ന പ്രസംഗഭാഗമാണ് സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കുന്നത്. പ്രസംഗത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

കാജലിനെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തു. ചടങ്ങിന് പിന്നാലെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു. സ്ഥിതി ശാന്തമാക്കാൻ ഐജി മായങ്ക് സിൻഹ് ചാവ്ദയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇരുസമുദായ നേതാക്കളെയും പൊലീസ് വിളിച്ചുവരുത്തി സംസാരിച്ചു.

മുമ്പും സമാനമായ വർഗീയ പരാമർശങ്ങൾ നടത്തിയ വലതുപക്ഷ നേതാവാണ് കാജൽ ഹിന്ദുസ്ഥാനി എന്നറിയപ്പെടുന്ന കാജൽ ബെൻ ഷിൻഗ്ല. ഒരു ബുൾഡോസർ കൊണ്ടുവന്ന് മോർബിയിലെ മസ്ജിദുകൾ ഇടിച്ചുനിരത്തുമെന്ന് ഈയിടെ അവർ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ മോർബി പൊലീസിൽ പരാതിയുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP