Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശരീരം ബീർ ഉത്പാദിപ്പിക്കുന്ന അപൂർവ്വ രോഗം; ഓട്ടോ-ബ്രൂവറി സിൻഡ്രോം ഇല്ലാതാക്കിയത് ജോലിയും ജീവിതവും: എല്ലാവരും ചിന്തിക്കുന്നത് താൻ തികഞ്ഞ മദ്യപാനിയെന്നും യുവാവ്

ശരീരം ബീർ ഉത്പാദിപ്പിക്കുന്ന അപൂർവ്വ രോഗം; ഓട്ടോ-ബ്രൂവറി സിൻഡ്രോം ഇല്ലാതാക്കിയത് ജോലിയും ജീവിതവും: എല്ലാവരും ചിന്തിക്കുന്നത് താൻ തികഞ്ഞ മദ്യപാനിയെന്നും യുവാവ്

സ്വന്തം ലേഖകൻ

ഫ്‌ളോറിഡ: വിയർപ്പിന്റെ ഗന്ധമാണ് സാധാരണ മനുുഷ്യർക്ക്. എന്നാൽ ശരീരം ബീർ ഉത്പാദിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ചതിനാൽ ജീവിതം തന്നെ നശിച്ചിരിക്കുകയാണ മുൻ സ്‌കൂൾ അദ്ധ്യാപകനായ ഒരു യുവാവിന്. ഫ്‌ളോറിഡയിൽ നിന്നുള്ള 40കാരനായ മാർക്ക് മോൺഗിയാർഡോയാണ് ഓട്ടോ-ബ്രൂവറി സിൻഡ്രോ എന്ന അപൂർവ്വ രോഗത്തിനാൽ വലയുന്നത്. ഈ അപൂർവ്വ അസുഖം മുലം ജോലിയും ജീവിതവും തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ് മാർക്ക്.

പൊതുസ്ഥലങ്ങളിലോ പത്ത് പേർ കൂടുന്ന സ്ഥലങ്ങളിലോ മാർക്കിന് പോവാൻ കഴിയാറില്ല. ബീറിന്റെ നാറ്റം അനുഭവപ്പെടുന്നതനാൽ താൻ തികഞ്ഞ മദ്യപാനിയാണെന്നാണ് എല്ലാവരും ചിന്തിക്കുന്നതെന്നും മാർക്ക് പറയുന്നു. ശരീരത്തിലെ ഷുഗർ ആൽക്കഹോളായി മാറുന്നതാണ് ഈ രോഗം. ഈ രോഗാവസ്ഥ മൂലം തന്നെ എപ്പോഴും വെള്ളമടിച്ച ഒരാളെ പോലെയാണ് മറ്റുള്ളവർക്ക് തോന്നുന്നതെന്നും മാർക്ക് പറയുന്നു. എന്നാൽ താൻ മദ്യപിക്കാറില്ലെന്നും ഇയാൾ പറയുന്നു.

തന്റെ ജീവിതവും കരിയറും നശിച്ചതായി ഇയാൾ പറയുന്നു. ജോലി നഷ്ടപ്പെട്ടതിന് ശേഷമാണ് തന്റെ രോഗാവസ്ഥ തിരിച്ചറിയുന്നതെന്നും മാർക്ക് വ്യക്തമാക്കി. മദ്യപിക്കാതിരുന്നിട്ട് കൂടി താൻ രണ്ട് തവണ താൻ മദ്യപിച്ച് വാഹനമോടിച്ചു എന്ന് പറഞ്ഞ് പൊലീസ് പിടിച്ചിട്ടുണ്ടെന്നും മാർക്ക് പറയുന്നു. ഡ്രൈവിങിന് മുൻപ് എല്ലായ്‌പോഴും താൻ ബ്രെത്തലൈസർ ടെസ്റ്റ് ചെയ്ത് നോക്കാറുണ്ടെന്നും മാർക്ക് പറയുന്നു. വർഷങ്ങളോളം തന്റെ ഭാര്യ വിചാരിച്ചിരുന്നത് താൻ മദ്യപിക്കുന്ന വിവരം മറച്ചു വയ്ക്കുകയാണ് എന്നാണ്.

2005ൽ കുട്ടികൾക്കും അദ്ധ്യാപകർക്കുമായി ന്യൂജേഴ്‌സിയിൽ വെച്ച് ക്ലാസ് എടുക്കുമ്പോൾ മദ്യപിച്ചു എന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് തന്നെ പുറത്താക്കിയിട്ടുണ്ടെന്നും മാർക്ക് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP