Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസുഖം ഭേദമായ ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിട്ടേക്കും; ആശുപത്രി വാർഡിൽ പോപ്പിന്റെ കൈകളാൽ മാമോദിസ മുങ്ങാൻ ഭാഗ്യം ലഭിച്ച് കുരുന്ന്: ഞായറാഴ്ചത്തെ കുരുത്തോല പെരുന്നാളിൽ പോപ് പങ്കെടുത്തേക്കും

അസുഖം ഭേദമായ ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിട്ടേക്കും; ആശുപത്രി വാർഡിൽ പോപ്പിന്റെ കൈകളാൽ മാമോദിസ മുങ്ങാൻ ഭാഗ്യം ലഭിച്ച് കുരുന്ന്: ഞായറാഴ്ചത്തെ കുരുത്തോല പെരുന്നാളിൽ പോപ് പങ്കെടുത്തേക്കും

സ്വന്തം ലേഖകൻ

റോം: അസുഖം ഭേദപ്പെട്ടതിനാൽ ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിട്ടേക്കും. ബ്രോങ്കൈറ്റീസിന് ചികിത്സ തേടിയ അദ്ദേഹത്തിന്റെ അസുഖം ഇപ്പോൾ നന്നായി കുറഞ്ഞിട്ടുണ്ട്. നാളെ ഡിസ്ചാർജ് ആകുന്ന പോപ്പ് ഞായറാഴ്ചത്തെ കുരുത്തോല പെരുന്നാളിലും സംബന്ധിച്ചേക്കും. ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിലായ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുക ആയിരുന്നു. ഇന്നലെ സ്റ്റാഫുകളോടൊപ്പം അദ്ദേഹം പിസ കഴിച്ചു. മാത്രമല്ല ആശുപത്രിയിലുണ്ടായിരുന്ന ഒരു കുരുന്നിനെ മാമോദിസ മുക്കുകയും ചെയ്തു.

86കാരനായ പോപ്പിന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇനി കുറച്ച് ദിവസങ്ങൾ പോപിന് ആശുപത്രിയിൽ കഴിയേണ്ടി വന്നേക്കുമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. എന്നാൽ എല്ലാ ആശങ്കകളും അകറ്റി അദ്ദേഹം വേഗം തന്നെ സുഖം പ്രാപിച്ചു. റോമിലെ ജെമിലി ആശുപത്രിയിലാണ് പോപ് ചികിത്സയിൽ കഴിയുന്നത്.

അതേസമയം ആശുപത്രിയിൽ നിന്നും പോപിന്റെ വളരെ അധികം വികാര ഭരിതമായ ഒരു ചിത്രവും പുറത്ത് വന്നിട്ടുണ്ട്. ആശുപത്രിയിലുള്ള ഒരു കുഞ്ഞിനെ മാമോദീസ മുക്കുന്നതും കുട്ടികളുടെ വാർഡ് സന്ദർശിക്കുന്നതിന്റെയും ചിത്രമാണ് പുറത്ത് വന്നത്. വത്തിക്കാൻ പുറത്ത് വിട്ടിയ വീഡിയോയിൽ കുഞ്ഞിന്റെ അമ്മ കുട്ടിയുടെ പേര് പോപ്പിനോട് പറയുന്നതും വെള്ളം നിറച്ച ഒരു മെറ്റൽ ട്രേയിൽ ഉറങ്ങി കിടന്ന കുഞ്ഞിന്റെ തലമുക്കി മാമോദിസ കർമ്മം നിർവ്വഹിക്കുന്നതും കാണാം.

കുഞ്ഞിന്റെ അമ്മയോട് കുട്ടിയുടെ തല തുവർത്തി കൊടുക്കാനും പോപ് പറയുന്നുണ്ട്. നിങ്ങളുടെ പാരിഷിൽ ചെല്ലുമ്പോൾ കുട്ടിയെ പോപ് മാമ1ാേദീസ മുക്കിയതായി അറിയക്കണമെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്. ഇന്നലെ രാത്രി അദ്ദേഹം തനിക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന സ്റ്റാഫിനും ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒപ്പം ഡിന്നർ കഴിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP