Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാരവെപ്പുകാരെയും നുണപ്രചാരകരെയും തള്ളിക്കളഞ്ഞ് കേരള ജനത ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാരിനൊപ്പം നിൽക്കും; കെ സുരേന്ദ്രൻ മാപ്പുപറയണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

പാരവെപ്പുകാരെയും നുണപ്രചാരകരെയും തള്ളിക്കളഞ്ഞ് കേരള ജനത ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാരിനൊപ്പം നിൽക്കും; കെ സുരേന്ദ്രൻ മാപ്പുപറയണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയപാത വികസനത്തിന് കേരളം ഫണ്ട് നൽകിയിട്ടുണ്ടെന്ന് ഒടുവിൽ സമ്മതിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നുണ പ്രചരിപ്പിച്ചതിന് മാപ്പ് പറയുകയാണ് വേണ്ടതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

പച്ചക്കള്ളം പലകുറിയാവർത്തിച്ച് പ്രചരിപ്പിക്കുകയായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ചെയ്തത്. ആദ്യദിവസം മുതൽ തന്നെ കൃത്യമായ വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ കേരളം ഫണ്ട് നൽകിയ കാര്യം പറഞ്ഞിരുന്നു. പാർലമെന്റിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഫണ്ട് അനുവദിച്ചുവെന്ന് വ്യക്തമാക്കിയ രേഖകളും അന്ന് ഉദ്ധരിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇതേ മറുപടി തന്നെ നിധിൻ ഗഡ്കരി പറഞ്ഞതോടെയാണ് സുരേന്ദ്രന് തന്റെ നുണയിൽ നിന്നും പിന്നോക്കം പോകേണ്ടിവന്നത്.

കേരളത്തിലെ ദേശീയപാത വികസനം ഏതൊക്കെതരത്തിൽ മുടക്കാമെന്ന് ആലോചിച്ച് നടക്കുന്നവരാണ് സുരേന്ദ്രനും കൂട്ടരും. ഇവിടെ ദേശീയപാത അഥോറിറ്റിയുമായി ചേർന്നുനിന്നുകൊണ്ട് എല്ലാ സൗകര്യങ്ങളും ഏകോപനവും ഉറപ്പുവരുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. അത് ഇനിയും തുടരും. പാരവെപ്പുകാരെയും നുണപ്രചാരകരെയും തള്ളിക്കളഞ്ഞ് കേരള ജനത ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP