Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെംഗളൂരുവിൽ 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പാർക്കിൽ നിന്നും തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ നാല് മണിക്കൂറോളം പീഡിപ്പിച്ചു; പുലർച്ചെ റോഡിൽ ഇറക്കിവിട്ടു; നാല് പ്രതികൾ അറസ്റ്റിൽ

ബെംഗളൂരുവിൽ 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പാർക്കിൽ നിന്നും തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ നാല് മണിക്കൂറോളം പീഡിപ്പിച്ചു; പുലർച്ചെ റോഡിൽ ഇറക്കിവിട്ടു; നാല് പ്രതികൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബെംഗളൂരുവിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ നാല് മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. 22 നും 26 നും ഇടയിൽ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഈജിപുരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരാണെന്നും പൊലീസ് അറിയിച്ചു.

കോറമംഗലയിൽ നിന്നാണ് 19 കാരിയായ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. പ്രതികൾ സ്വകാര്യ സ്ഥാനപങ്ങളിലെ ജീവനക്കാരാണെന്നും പൊലീസ് വ്യക്തമാക്കി. നടപടികൾ പൂർത്തിയായിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും സൗത്ത് ഈസ്റ്റ് ഡെ. കമ്മീഷണർ സി കെ ബാബ പറഞ്ഞു. ഡെക്കാൻ ഹെറാൾഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മാർച്ച് 25ന് രാത്രി 9.30ഓടെയാണ് സംഭവം. കോറമംഗലയിലെ നാഷണൽ ഗെയിംസ് വില്ലേജിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് പെൺകുട്ടി. 25ന് രാത്രി തന്റെ പുരുഷ സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ പ്രതികളിൽ ഒരാൾ ഇവർ പുകവലിക്കുന്നത് ചോദ്യം ചെയ്യുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. പിന്നീട് ഇയാൾ ഇവിടെ നിന്ന് പോയി.

കുറച്ച് സമയത്തിന് ശേഷം ആൺസുഹൃത്ത് വീട്ടിലേക്ക് പോയി. ഈ സമയം, സുഹൃത്തുക്കളുമായെത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. രാത്രി 11 മണിയോടെ പ്രതികൾ പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി ഹൊസൂർ റോഡിലേക്കും നൈസ് റോഡിലേക്കും കൊണ്ടുപോയി. ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് അക്രമികൾ ബലാത്സംഗം ചെയ്യുകയും പുലർച്ചെ 3.30 ഓടെ ഇജിപുരയിലേക്കുള്ള വഴിയിൽ ഇറക്കിവിടുകയും ചെയ്‌തെന്ന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ആക്രമണത്തിനിരയായ പെൺകുട്ടി അമ്മയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടി. തുടർന്ന് നാലുപേർക്കെതിരെ കോറമംഗല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതി ലഭിച്ച ഉടൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഒമ്പത് മണിക്കൂറിനുള്ളിൽ നാല് പ്രതികളെയും പിടികൂടി. പ്രതികളെല്ലാം ഒരേ പ്രദേശത്ത് താമസിക്കുന്നതാണെന്നും പെൺകുട്ടിയുടെ പുരുഷ സുഹൃത്തിന് ഇവരെ അറിയാമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്തിന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP