Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലത്തു കിടത്തി അടിവയറിൽ ചവിട്ടി; കുനിച്ചു നിർത്തി കൈമുട്ട് കൊണ്ട് ഇടിച്ചു; ആ സമയത്ത് വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്നു; ഭീഷണിപ്പെടുത്ത് ഡോക്ടറുടെ മുമ്പിൽ കള്ളം പറയിച്ചു; പിന്നെ പാവം സഹോദരങ്ങൾക്കെതിരെ കേസുമെടുത്തു; തൃപ്പുണ്ണിത്തുറയിൽ യുവാക്കളോട് കാട്ടിയതുകൊടും ക്രൂരത; കേസ് ഹൈക്കോടതിയിലേക്ക്

നിലത്തു കിടത്തി അടിവയറിൽ ചവിട്ടി; കുനിച്ചു നിർത്തി കൈമുട്ട് കൊണ്ട് ഇടിച്ചു; ആ സമയത്ത് വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്നു; ഭീഷണിപ്പെടുത്ത് ഡോക്ടറുടെ മുമ്പിൽ കള്ളം പറയിച്ചു; പിന്നെ പാവം സഹോദരങ്ങൾക്കെതിരെ കേസുമെടുത്തു; തൃപ്പുണ്ണിത്തുറയിൽ യുവാക്കളോട് കാട്ടിയതുകൊടും ക്രൂരത; കേസ് ഹൈക്കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: ''നാഭിക്ക് ചവിട്ടിയതിന്റെ നീർക്കെട്ട് ഇപ്പോഴുമുണ്ട്, മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പോഴും ചികിത്സ തുടരുകയാണ്''. ''നിലത്തു കിടത്തി അടിവയറിൽ ചവിട്ടി, കുനിച്ചു നിർത്തി കൈമുട്ട് കൊണ്ട് ഇടിച്ചു, ആ സമയത്ത് വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്നു''. ഇതു പറയുമ്പോഴും ശരീരത്തിൽ പലയിടത്തും മർദമനമേറ്റതിന്റെ വേദന അനുഭവിക്കുന്നുണ്ട്.-കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകളുടെ അവസ്ഥയാണ് ഇത്. നീതി തേടി എത്തുന്നവർക്ക് അടികൊടുക്കും മാതൃക. ആരെ എന്തു ചെയ്താലും ഒന്നും പൊലീസിന് സംഭവിക്കില്ല. കോടതി ഇടഞ്ഞാൽ മാത്രമേ സർക്കാർ അനങ്ങൂ. അതുകൊണ്ട് ആ വഴിക്ക് അഭയം തേടുകയാണ് കോഴിക്കോട്ടെ സഹോദരങ്ങൾ.

കോഴിക്കോട് സ്വദേശികളും കരിങ്ങാച്ചിറയിലെ ഹോട്ടൽ ഉടമകളുമായ സഹോദരങ്ങളാണ് ഒരു മാസം മുൻപ് പൊലീസിന്റെ മർദനത്തിന് ഇരയായത്. പറയാനുള്ളതു പോലും കേൾക്കാതെയാണു പൊലീസ് മർദിച്ചത്. സ്റ്റേഷനിലെ കംപ്യൂട്ടർ റൂമിലാണു മർദിച്ചത്. വൈദ്യ പരിശോധനയ്ക്കിടെ ഡോക്ടർക്കു നൽകിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി തിരുത്തിയതായും ആരോപണമുണ്ട്. മറ്റൊരു ഹോട്ടലുടമ നൽകിയ പരാതിയിലാണ് ഇരുവരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു മർദിച്ചതെന്നാണു യുവാക്കളുടെ പരാതി. കൊടുക്കേണ്ടവർക്കെല്ലാം പരാതി നൽകി. പക്ഷേ പരിഹാരം മാത്രമുണ്ടായില്ല. ഇതിനിടെയാണ് തൃപ്പുണ്ണിത്തുറ പൊലീസ് സ്‌റ്റേഷനിൽ മനോഹരൻ എന്ന ആൾ കുഴഞ്ഞു വീണ് മരിച്ചത്. ഇവിടെ എസ് ഐയുടെ അടിയാണ് പ്രശ്‌നം.

ഇതോടെ വീണ്ടും പഴയ സംഭവം വാർത്തകളിലെത്തി.ക്രര മർദനത്തിനു ഇരയായതിന്റെ വേദന ചേട്ടൻ മുഹമ്മദ് ജസീൽ വിവരിക്കുന്നത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. ശരീരത്തിൽ പലയിടത്തും മർദമനമേറ്റതിന്റെ വേദന അനുഭവിക്കുന്നുണ്ട് എന്ന് ഷാഹുൽ ഹമീദും പറയുന്നു. മർദനത്തിനു ശേഷം കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തു എന്നതാണ് വസ്തുത. മുഖ്യമന്ത്രി, ഡിജിപി, സിറ്റി പൊലീസ് കമ്മിഷണർ, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റി എന്നിവയ്‌ക്കെല്ലാം പരാതി നൽകി. ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

മറ്റൊരു ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം മർദിച്ചെന്നും വൈദ്യ പരിശോധനയിൽ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി തിരുത്തിച്ചതായും പരാതിക്കാരനായ മുഹമ്മദ് ജസീൽ പറഞ്ഞു. തന്നെയും സഹോദരനെയും നിലത്തിട്ട് ചവിട്ടിയെന്നും ജസീൽ കൂട്ടിച്ചേർക്കുന്നു. തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി യുവാക്കളുടെ ഹോട്ടലിന് സമീപമുള്ള മറ്റൊരു ഹോട്ടലുടമ മുഹമ്മദ് ജസീലിനും സഹോദരൻ ഷാഹുൽ ഹമീദിനുമെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവരെയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.

തുടർന്ന് ക്രൂരമർദനമായിരുന്നുവെന്ന് സഹോദരങ്ങൾ പറയുന്നു. ഷാഹുലിനെ കുനിച്ച് നിർത്തി കഴുത്തിലടക്കം ഇടിച്ചുവെന്നാണ് പരാതി. മർദനത്തിന് ശേഷം കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി ഇരുവർക്കുമെതിരെ കേസെടുത്തെന്നും യുവാക്കൾ പറയുന്നു. ഇത് കൂടാതെ അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് തിരുത്തിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്.

യുവാക്കളെ മർദിച്ചുവെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. സ്റ്റേഷനിൽ വെച്ച് പൊലീസിനോട് അപമര്യാദയായി പെരുമാറിയതിനാലാണ് മർദിച്ചതെന്നാണ് പൊലീസിന്റെ വാദം. അങ്ങനെ മർദ്ദിക്കാമോ എന്ന ചോദ്യവും അവശേഷിക്കുന്നുവെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP