Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പിതാവിന്റെ മരണശേഷം ആത്മഹത്യ ചെയ്യണമെന്ന് തോന്നി; ആശ്വാസിപ്പിച്ചത് രാഹുൽ ഗാന്ധി; ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച മൂന്നാമത്തെ വ്യക്തി'; തുറന്നുപറഞ്ഞ് കന്നഡ നടി ദിവ്യ സ്പന്ദന

'പിതാവിന്റെ മരണശേഷം ആത്മഹത്യ ചെയ്യണമെന്ന് തോന്നി;  ആശ്വാസിപ്പിച്ചത് രാഹുൽ ഗാന്ധി; ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച മൂന്നാമത്തെ വ്യക്തി'; തുറന്നുപറഞ്ഞ് കന്നഡ നടി ദിവ്യ സ്പന്ദന

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പിതാവിന്റെ മരണശേഷം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ആശ്വസിപ്പിച്ചതും പിന്തുണച്ചതും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്നും തുറന്നുപറഞ്ഞ് മുൻ ലോക്സഭാംഗവും കന്നഡ നടിയുമായ ദിവ്യ സ്പന്ദന. ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചവരിൽ മൂന്നാമത്തെ വ്യക്തി രാഹുലാണെന്നും ദിവ്യ പറയുന്നു.

'വീക്കെൻഡ് വിത്ത് രമേഷ്, സീസൺ 5' എന്ന കന്നഡ ടോക്ക് ഷോയുടെ ഒരു എപ്പിസോഡിലാണ് കോൺഗ്രസിന്റെ വക്താവായ ദിവ്യ സ്പന്ദന തന്റെ പിതാവിന്റെ ഓർമകൾ പങ്കുവച്ചത്.

''എന്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ പാർലമെന്റിലെത്തി. എനിക്ക് ആരെയും, ഒന്നും അറിയില്ലായിരുന്നു. പാർലമെന്റ് നടപടികളെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല.'' ദിവ്യ പരിപാടിയിൽ പറഞ്ഞു. ക്രമേണ എല്ലാം മനസ്സിലാക്കിയെന്നും ജോലിയിൽ മുഴുകിയതോടെ സങ്കടം മറന്നതായും അവർ പറഞ്ഞു.

മാണ്ഡ്യയിലെ ജനങ്ങളാണ് തനിക്ക് ആത്മവിശ്വാസം നൽകിയത്. ആത്മഹത്യ ചെയ്യണമെന്ന തോന്നലുണ്ടായപ്പോൾ രാഹുൽ ഗാന്ധിയാണ് തന്നെ വൈകാരികമായി പിന്തുണച്ചത്. ''എന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് എന്റെ അമ്മയാണ്, അടുത്തത് എന്റെ പിതാവാണ്, മൂന്നാമത്തേത് രാഹുൽ ഗാന്ധിയാണ്.'' അവർ കൂട്ടിച്ചേർത്തു.

2012ലാണ് ദിവ്യ സ്പന്ദന യൂത്ത് കോൺഗ്രസിൽ അംഗമായത്. 2013ലെ ഉപതിരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ചു. എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവിയായി സേവനമനുഷ്ഠിച്ച അവർ, പിന്നീട് സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ വർഷം സിനിമയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച ദിവ്യ, സ്വന്തം നിർമ്മാണക്കമ്പനി ആരംഭിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP