Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എം എസ് ധോണിക്ക് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്; ഐപിഎല്ലിൽ ഉദ്ഘാടന മത്സരത്തിന് മുമ്പ് ചെന്നൈക്ക് കനത്ത തിരിച്ചടി; ധോണി കളിച്ചില്ലെങ്കിൽ ടീമിനെ നയിക്കുക ബെൻ സ്റ്റോക്‌സ്

എം എസ് ധോണിക്ക് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്; ഐപിഎല്ലിൽ ഉദ്ഘാടന മത്സരത്തിന് മുമ്പ് ചെന്നൈക്ക് കനത്ത തിരിച്ചടി;  ധോണി കളിച്ചില്ലെങ്കിൽ ടീമിനെ നയിക്കുക ബെൻ സ്റ്റോക്‌സ്

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഐപിഎൽ ക്രിക്കറ്റ് പൂരത്തിന് നാളെ തുടക്കമാവുകയാണ്. നാലു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും അരങ്ങേറ്റ സീസണിൽ തന്നെ കിരീടം നേടിയ ഹാർദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസുമാണ് ഉദ്ഘാടന മത്സരത്തിൽ നേർക്കുനേർ വരുന്നത്.

അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുന്നൊരുക്കങ്ങൾക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. നായകൻ എം എസ് ധോണിക്ക് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റുവെന്ന് ഇൻസൈഡ് സ്‌പോർട്ട് റിപ്പോർട്ട് ചെയ്തു. ധോണിയുടെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല.

നാളത്തെ മത്സരത്തിൽ ധോണി കളിച്ചില്ലെങ്കിൽ പകരം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ കൂടിയായ ബെൻ സ്റ്റോക്‌സ് ആകും ചെന്നൈയെ നയിക്കുക എന്നാണ് റിപ്പോർട്ട്. പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്ത ബെൻ സ്റ്റോക്‌സ് സീസണിന്റെ തുടക്കത്തിൽ പന്തെറിയില്ല എന്നതും ചെന്നൈക്ക് തിരിച്ചടിയാണ്.

ഓപ്പണിംഗിൽ റുതുരാജ് ഗെയ്ക്വാദിന്റെ മിന്നും ഫോമിലാണ് ചെന്നൈയുടെ പ്രതീക്ഷ. ആഭ്യന്തര ക്രിക്കറ്റിൽ റൺസടിച്ചുകൂട്ടിയശേഷമാണ് റുതുരാജ് ഐപിഎല്ലിനെത്തുന്നത്. റുതുരാജിനൊപ്പം ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവെ ചെന്നൈയുടെ ഓപ്പണറായി എത്തും. മൂന്നാം നമ്പറിൽ അംബാട്ടി റായുഡു ഇറങ്ങും. മൊയീൻ അലി നാലാം നമ്പറിലും ബെൻ സ്റ്റോക്‌സ് അഞ്ചാം നമ്പറിലും എത്തുമ്പോൾ ശിവം ദുബെ, എം എസ് ധോണി, രവീന്ദ്ര ജഡേജ എന്നിവർ കൂടി ഉൾപ്പെടുന്നതായിരിക്കും ചെന്നൈയുടെ ബാറ്റിങ് നിര.

ബൗളിങ് നിരയിലാണ് ചെന്നൈക്ക് ചെറിയ ആശങ്കയുള്ളത്. ദീപക് ചാഹറും മുകേഷ് ചൗധരിയുമാകും ടീമിന്റെ പേസ് ആക്രമണത്തെ നയിക്കാനെത്തുക. കിവീസ് താരം മിച്ചൽ സാന്റനർ കൂടി സ്പിന്നറായി പ്ലേയിങ് ഇലവനിൽ കളിക്കും. ബെൻ സ്റ്റോക്‌സ് സീസണിലെ ആദ്യ മത്സരങ്ങളിൽ പന്തെറിയില്ലെങ്കിലും ശിവം ദുബെ, രവീന്ദ്ര ജഡേജ, മൊയീൻ അലി എന്നിവരുടെ ഓൾ റൗണ്ട് മികവ് ചെന്നൈക്ക് തുണയാവും.

അതേസമയം, ഉദ്ഘാടന മത്സരത്തിൽ കളിക്കാനായി ചെന്നൈ ടീം അഹമ്മദാബാദിൽ എത്തി. നായകൻ ധോണിയുടെ നേതൃത്വത്തിലെത്തിയ ടീം അംഗങ്ങൾക്ക് ഊഷ്മള വരവേൽപ്പാണ് അഹമദാബാദിൽ ലഭിച്ചത്. ചെന്നൈ ടീം ഇന്ന് വൈകിട്ട് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും.

പരിക്കുള്ള ധോണിപരിശീലനത്തിനിറങ്ങുമോ എന്നതാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന് തൊട്ടു മുമ്പിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ് ഫിനിഷ് ചെയ്തത്.

ഉദ്ഘാടന മത്സരം കഴിഞ്ഞാൽ ഏപ്രിൽ നാലിന് ചെപ്പോക്കിൽ ലക്‌നോ സൂപ്പർ ജയന്റ്‌സിനെതിരെ ഹോം ഗ്രൗണ്ടിൽ ആണ് ചെന്നൈയുടെ അടുത്ത മത്സരം.

ചെന്നൈ ടീം: എംഎസ് ധോണി, ഡെവൺ കോൺവേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, സുബ്രംശു സേനാപതി, മൊയിൻ അലി, ശിവം ദുബെ, രാജ്വർധൻ ഹംഗാർഗെക്കർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്നർ, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, ബെൻ സ്റ്റോക്സ്, മുഖർ ദെഷ്പാൻ, തുഷാർ ദെഷ്ഗേവ്, തുഷാർ ദെഷ്ഗേ, , മതീശ പതിരണ, സിമർജീത് സിങ്, ദീപക് ചാഹർ, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, ഷൈക് റഷീദ്, നിശാന്ത് സിദ്ധു, അജയ് മണ്ഡല്, സിസന്ദ മഗല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP