Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൻ ജീവനൊടുക്കിയതറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു; ദാരുണ സംഭവം അമ്പലപ്പുഴയിൽ

മകൻ ജീവനൊടുക്കിയതറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു; ദാരുണ സംഭവം അമ്പലപ്പുഴയിൽ

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: മകൻ ജീവനൊടുക്കിയത് അറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് വടക്ക് തെക്കേയറ്റത്ത് വീട്ടിൽ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകൻ നിധിൻ (32) എന്നിവരാണ് മരിച്ചത്.

മത്സ്യത്തൊഴിലാളിയായ നിധിനെ ബുധനാഴ്ച രാത്രി എട്ടോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇതറിഞ്ഞ മാതാവ് ഇന്ദുലേഖക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP