Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ മാലിന്യ സംസ്‌ക്കരണ രംഗം ലാഭകരമായ ബിസിനസെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; ലാഭവിഹിതം നൽകാമെന്ന് 20 കോടി രൂപയുടെ നിക്ഷേപമിറക്കി; ലാഭവിഹിതം നൽകാതെ രാജ്കുമാർ പിള്ള വഞ്ചിച്ചു; സോൺട ഇൻഫ്രാടെകിനെതിരെ പരാതി നൽകിയത് ജർമൻ പൗരൻ; പാട്രിക് ബോറിന്റെ പരാതിയിൽ കേസെടുത്തു ബംഗളുരു കബ്ബൺ പാർക്ക് പൊലീസ്

ഇന്ത്യയിൽ മാലിന്യ സംസ്‌ക്കരണ രംഗം ലാഭകരമായ ബിസിനസെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; ലാഭവിഹിതം നൽകാമെന്ന് 20 കോടി രൂപയുടെ നിക്ഷേപമിറക്കി; ലാഭവിഹിതം നൽകാതെ രാജ്കുമാർ പിള്ള വഞ്ചിച്ചു; സോൺട ഇൻഫ്രാടെകിനെതിരെ പരാതി നൽകിയത് ജർമൻ പൗരൻ; പാട്രിക് ബോറിന്റെ പരാതിയിൽ കേസെടുത്തു ബംഗളുരു കബ്ബൺ പാർക്ക് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ വിഷയത്തിൽ വിവാദത്തിലായ സോൺട ഇൻഫ്രാടെകിനെ ചുറ്റിപ്പറ്റി നിരവധി ദുരൂഹതകളാണ് ഉയർന്നിരുന്നത്. സിപിഎം നേതാക്കളുടെ ബിനാമി കമ്പനിയെന്ന ആരോപണം ഉയരുന്ന സ്ഥാപനത്തിനെതിരെ ഇപ്പോൾ തട്ടിപ്പു കേസും ഉണ്ടായിരിക്കയാണ്. വലിയ മോഹന വാഗ്ദാനങ്ങൾ നൽകി നിക്ഷേപം സ്വീകരിച്ചതിന് ശേഷം ലാഭവിഹിതം നൽകാതെ വഞ്ചിച്ചു എന്ന ആരോപണമാണ് സോൺടക്കെതിരെ ഉയർന്നിരിക്കുന്നത്. വിവാദ കമ്പനിക്കെതിരെ പരാതിയുമായി ജർമ്മൻ പൗരനാണ് രംഗത്തുവന്നത്.

പരാതിയിൽ ബംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോൺടയിൽ നിക്ഷേപം നടത്തിയ ജർമൻ പൗരനായ പാട്രിക് ബോർ ആണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. 20 കോടി രൂപയുടെ SBLC (Standby Letter of Credit) നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചു എന്നാണ് പ്രധാന ആരോപണം.

എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയില്ല. കരാറിൽ പറഞ്ഞ തുകയും നൽകാതെ പറ്റിച്ചു എന്നും പരാതിയിൽ പറയുന്നു. വലിയ മോഹന വാഗ്ദാനങ്ങൾ നൽകിയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ രാജ്കുമാർ പിള്ള തന്നെ സമീപിച്ചതെന്നാണ് പാട്രിക് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. 2017ൽ പിള്ള തന്നെ സമീപിച്ചെന്നും ഇന്ത്യയിൽ ഇൻഫ്രാസ്‌ട്രെക്ച്ചർ രംഗത്തും മാലിന്യ സംസ്‌ക്കരണ രംഗത്തു വലിയ സാധ്യതകൾ ഉണ്ടെന്ന് സംസാരിക്കുകയായിരുന്നു. സോൺടക്ക് രാജ്യത്തെ വിവിധ സ്ഥാപനങ്ങളുമായി കരാറുകൾ ഉണ്ടെന്നു മറ്റുംപറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്നാണ് എസ്ബിഎൽസി കരാറിൽ ഏർപ്പെടുന്നത്.

തുടർന്ന് 1.5 മില്യൺ യൂറോ ഇക്വറ്റി ആയും 2.5 മില്ല്യൻ യൂറോ എക്‌സ്‌റ്റേണൽ കൊമേഴ്യൽ ാേറോവിങ് പ്രകാരവും സോണ്ടയുമായി കരാറിലായി. എന്നാൽ കരാർ പ്രകാരം തനിക്ക് ലഭിക്കേണ്ട പണം നൽകാതെ രാജ്കുമാർ പിള്ള വഞ്ചിച്ചു എന്നാണ് പരാതിയിൽ പാട്രിക് ചൂണ്ടിക്കാട്ടുന്നത്. വിവിധ പദ്ധതികളുടെ ഡിപ്പോസ്റ്റ് തുകയായി പണം ഉപയോഗിച്ചിട്ടും തനിക്ക് ലാഭവിഹിതം കിട്ടിയില്ലെന്നാണ് ബോർ ചൂണ്ടിക്കാട്ടുന്ന കാര്യം. പരാതി അനുസരിച്ച് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്താണ് അന്വേഷണം തുടരുനന്നത്.

എൽഡിഎഫ് മുൻകൺവീനർ വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിയാണ് സോൺട ഇൻഫ്രാടെക്. ബ്രഹ്മപുരത്തെ മാലിന്യ കരാർ നൽകിയത് സോൺടക്ക് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആക്ഷേപവും ശക്തമായിരുന്നു. സോണ്ട ഇൻഫ്ര ടെക്കിനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തിരുനെൽവേലി നഗരസഭയിലെ മാലിന്യ സംസ്‌കരണ പ്രവൃത്തിയുടെ തെറ്റായ രേഖ കാണിച്ച് ബ്രഹ്മപുരത്തെ കരാർ നേടിയെടുത്തു എന്നാതാണ് അതിലൊന്ന്. ബെംഗളൂരു നഗരസഭയിൽ വേസ്റ്റ് ബിൻ വിതരണം നടത്തിയ പദ്ധതിയിലെ അഴിമതികൂടി ചൂണ്ടിക്കാട്ടിയാണ് അന്ന് മുൻ മേയർ ടോണി ചമ്മിണി സോണ്ട ഇൻഫ്രാടെക്കിനെതിരെ രംഗത്തുവന്നത്.

ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലുമായി സോൺടക്ക് കരാർ ലഭിച്ചിരുന്നു. പലയിടങ്ങളിലും വീഴ്‌ച്ച വരുത്തുകയും ചെയ്തു. കോഴിക്കോട് കോർപ്പറേഷനിലെ ഞെളിയൻപറമ്പിലെ മാലിന്യം നീക്കൽ കരാർ കമ്പനിയും സോണ്ട ഇൻഫ്രടെക്ക്. വ്യവസ്ഥയിൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും മാലിന്യം നീക്കാത്തതിനെത്തുടർന്നാണ് പിഴ ചുമത്തുന്നതെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞെങ്കിലും ഇവർക്ക് കരാർ നീട്ടി നൽകുകയാണ് ചെയ്തത്.

ഉപാധികളോടെ, പിഴ ഈടാക്കി കരാർ പുതുക്കാനാണ് നീക്കം. സോണ്ട കമ്പനിയെ കരാറിൽ നിന്ന് ഒഴിവാക്കണമെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഇപ്പോൾ സോണ്ട കമ്പനിക്ക് തന്നെ കരാർ നീട്ടി നൽകാനുള്ള തീരുമാനം കോർപ്പറേഷൻ അധികാരികൾ കൈക്കൊണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP