Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എ.സി. കോച്ചുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന; സ്ലീപ്പർ കോച്ചിന് പകരം എ.സി. കോച്ചുകൾ കൂട്ടി റെയിൽവേ

എ.സി. കോച്ചുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന; സ്ലീപ്പർ കോച്ചിന് പകരം എ.സി. കോച്ചുകൾ കൂട്ടി റെയിൽവേ

സ്വന്തം ലേഖകൻ

കണ്ണൂർ: തീവണ്ടികളിലെ എസി കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ. വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് റെയിൽവേ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് എ.സി കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചത്. എ.സി. കോച്ചുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയും ഉണ്ടായിട്ടുണ്ട്. 2022 ഏപ്രിൽ മുതൽ 2023 ഫെബ്രുവരിവരെ എ.സി. ക്ലാസിൽ യാത്ര ചെയ്തത് 242.32 ദശലക്ഷം യാത്രക്കാരാണ്. സ്ലീപ്പർ ക്ലാസിൽ അത് 347.28 ദശലക്ഷമാണ്. നിലവിൽ സ്ലീപ്പറിന് പിന്നിലാണെങ്കിലും എ.സി. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് 2020-21 വർഷം 48.56 ദശലക്ഷമായിരുന്നു. തൊട്ടടുത്ത വർഷം അത് 151.49 ദശലക്ഷം യാത്രക്കാരായി. 2022-23 (ഫെബ്രുവരി) വരെ 242.32 ദശലക്ഷം യാത്രക്കാർ എ.സി. കോച്ചുകളിൽ യാത്ര ചെയ്തു.

പുതിയ കോച്ചുകളുടെ നിർമ്മാണത്തിലും എ.സി.ക്കാണ് മുൻഗണന. 2023-24 വർഷം റെയിൽവേ 2765 എ.സി. ത്രീ ടയർ ഇക്കോണമി കോച്ചുകളാണ് നിർമ്മിക്കുന്നത്. എന്നാൽ 150-ൽ താഴെ എൽ.എച്ച്.ബി. സ്ലീപ്പർ കോച്ചുകളേ നിർമ്മിക്കുന്നുള്ളു. ദീർഘദൂര വണ്ടികളിൽ തേർഡ് എ.സി. കോച്ചുകൾക്കാണ് മുൻഗണന. മാവേലി, മലബാർ ഉൾപ്പെടെയുള്ള വണ്ടികളിൽ പരമ്പരാഗത റേക്ക് മാറി എൽ.എച്ച്.ബി.യിലേക്ക് ഉടൻ മാറും. ഇതോടെ എ.സി. കോച്ച് വീണ്ടും വർധിക്കും. മാവേലിയിൽ നിലവിൽ 10 സ്ലീപ്പറും ആറ് എ.സി കോച്ചുമാണ് .

മുഴുവൻ ദീർഘദൂര വണ്ടികളിലും സ്ലീപ്പറിനെ മറികടന്ന് എ.സി. കോച്ചുകൾ കൂട്ടിത്തുടങ്ങി. കണ്ണൂർ-യശ്വന്ത്പുർ-കണ്ണൂർ എക്സ്‌പ്രസിൽ (16527/16528) രണ്ട് സ്ലീപ്പർ കോച്ചുകൾ മാറ്റി രണ്ട് തേർഡ് എ.സി. ആക്കിയത് ഈ മാസമാണ്. നേത്രാവതി എക്സ്‌പ്രസിൽ (16345) ഇപ്പോൾ ആറ് തേർഡ് എ.സി. അടക്കം ഒൻപത് എ.സി. കോച്ചുകളുണ്ട്. സ്ലീപ്പർ എട്ടായി ചുരുങ്ങി. തിരുവനന്തപുരം-നിസാമുദ്ദീൻ (22633) എക്സ്‌പ്രസിൽ രണ്ട് എ.സി. ഇക്കോണമി ക്ലാസ് അടക്കം 10 എ.സി കോച്ചുണ്ട്. എട്ട് സ്ലീപ്പറും. എറണാകുളം-നിസാമുദ്ദീനിൽ (22655) 14 എ.സി കോച്ചും നാല് സ്ലീപ്പറുമാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP