Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിലീസിനൊരുങ്ങി ആദിപുരുഷ്; വൈഷ്‌ണോദേവിയുടെ അനുഗ്രഹം തേടി നിർമ്മാതാവും, സംവിധായകനും

റിലീസിനൊരുങ്ങി ആദിപുരുഷ്; വൈഷ്‌ണോദേവിയുടെ അനുഗ്രഹം തേടി നിർമ്മാതാവും, സംവിധായകനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാർച്ച് 30 രാമനവമി മുതൽ ആരംഭിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് കാമ്പെയ്ന് മുന്നോടിയായി നിർമ്മാതാവ് ഭൂഷൺ കുമാറും സംവിധായകൻ ഓം റൗട്ടും ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇരുവരും ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം സംവിധായകൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. 2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ജൂൺ 16-ന് റിലീസിനൊരുങ്ങുന്ന ആദിപുരുഷ്. രാമായണ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. നടൻ സണ്ണി സിംഗും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ടി- സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവൻ ഗൗഡ സംഗീത സംവിധാനം - രവി ബസ്രുർ . എഡിറ്റിങ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുൽ. പശ്ചാത്തല സംഗീതം - സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP