Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിങ് കീഴടങ്ങിയേക്കും; ഉപാധികൾ മുന്നോട്ടുവച്ചതായി സൂചന; കനത്ത ജാഗ്രതയിൽ പഞ്ചാബ് പൊലീസ്; സുവർണ്ണ ക്ഷേത്രത്തിനു മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു

ഖലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിങ് കീഴടങ്ങിയേക്കും; ഉപാധികൾ മുന്നോട്ടുവച്ചതായി സൂചന; കനത്ത ജാഗ്രതയിൽ പഞ്ചാബ് പൊലീസ്; സുവർണ്ണ ക്ഷേത്രത്തിനു മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഖാലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിങ് പൊലീസിന് മുൻപിൽ കീഴടങ്ങിയേക്കും. കീഴടങ്ങുന്നതിനായി പഞ്ചാബ് പൊലീസിന് മുന്നിൽ ഉപാധികൾ വച്ചതായാണ് റിപ്പോർട്ടുകൾ. പഞ്ചാബ് പൊലീസ് കനത്ത ജാഗ്രതയിലാണ്. സുവർണ്ണ ക്ഷേത്രത്തിനു മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു. അതേസമയം, അമൃത്പാൽ സിങിനായി ഹോഷിയാർപൂരിൽ തെരച്ചിൽ തുടരുകയാണ്.

വിവിധ പേരുകളിൽ നിരവധി പാസ്‌പോർട്ടുകൾ കൈവശമുള്ള അമൃത്പാൽ സിങ് മാർച്ച് 18നാണ് പഞ്ചാബ് പൊലീസ് വലയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അതേമസമയം, അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായിയും ഗൺമാനുമായ ഫോജി എന്നറിയപ്പെടുന്ന വീരേന്ദ്ര സിങ്ങിനെ അമൃത്സർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുൻ സൈനിക ഉദ്യോഗസ്ഥനായ വീരേന്ദ്ര സിങ്ങിനെ അഞ്ചല പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ അസമിലെ ദിബ്രൂഗഡ് ജയിലിലേക്കു മാറ്റി. സിങ്ങിന്റെ പിടിയിലായ മറ്റ് കൂട്ടാളികളെയും ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്.

അമൃത്പാൽസിങ് മാർച്ച് 21ന് ഡൽഹിയിൽ എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഡൽഹിലേതെന്ന് സംശയിക്കുന്ന അമൃത്പാലിന്റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അമൃത്പാൽ സിങിനായുള്ള തെരച്ചിൽ നേപ്പാൾ വരെ എത്തി നിൽക്കുമ്പോഴാണ് ഡൽഹിയിലേതെന്ന സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരുന്നത്. സിക്ക് തലപ്പാവില്ലാതെ കൂളിങ്ഗ്ലാസും ജാക്കറ്റും ധരിച്ച് നടന്നു നീങ്ങുന്ന അമൃത്പാൽ സിങാണ് ദൃശ്യങ്ങളിലുള്ളത്. സഹായിയായ പൽപ്രീത് സിങും അമൃത്പാലിനൊപ്പമുണ്ട്. ഇത് മാർച്ച് 21 ന് ഡൽഹിയിലേതെന്നാണ് പൊലീസ് കരുതുന്നത്.

നേരത്തെ ഹരിയാനയിലെ കുരുക്ഷേത്രയിൽ അമൃത്പാൽ താമസിച്ചതായുള്ള തെളിവുകൾ പഞ്ചാബ് പൊലീസിന് ലഭിച്ചിരുന്നു. അതിനാൽ കുരക്ഷേത്രയിൽ നിന്ന് അമൃത്പാൽ നേരെ ഡൽഹിയിലെത്തി എന്നാണ് അനുമാനം. അമൃത്പാലിനായി മാർച്ച് 18ന് തുടങ്ങിയ തെരച്ചിൽ 28 ആം തിയ്യതി എത്തി നിൽക്കുമ്പോൾ ഇപ്പോൾ പ്രധാന അന്വേഷണം നേപ്പാൾ കേന്ദ്രീകരിച്ചാണ്. ഇന്ത്യ ആവശ്യപ്പെട്ടത് അനുസരിച്ച് നേപ്പാൾ സർക്കാർ രാജ്യത്ത് നിരീക്ഷണപട്ടികയിൽ ഉൾപ്പെടുത്തി അമൃത്പാലിനായുള്ള തെരച്ചിൽ നടത്തുന്നുണ്ട്.

ഇന്ന് അമൃത്പാലിന്റെ അഭിഭാഷകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിച്ചപ്പോൾ ഉടൻ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിന് തൊട്ടടുത്താണ് പൊലീസെന്നും ആഭ്യന്തരവകുപ്പ് കോടതിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP