Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോഹരന്റെ കസ്റ്റഡി മരണം സ്‌റ്റേഷനിലെ മർദ്ദനം മൂലമെന്ന കുടുംബത്തിന്റെ വാദം തള്ളി പൊലീസ്; മനോഹരന്റെ മുഖത്ത് അടിച്ചത് എസ്‌ഐ മാത്രം; മറ്റുപൊലീസുകാർക്ക് പങ്കുള്ളതായി തെളിവില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ; സംഭവത്തിൽ അട്ടിമറി സാധ്യത എന്ന് കുടുംബവും

മനോഹരന്റെ കസ്റ്റഡി മരണം സ്‌റ്റേഷനിലെ മർദ്ദനം മൂലമെന്ന കുടുംബത്തിന്റെ വാദം തള്ളി പൊലീസ്; മനോഹരന്റെ മുഖത്ത് അടിച്ചത് എസ്‌ഐ മാത്രം; മറ്റുപൊലീസുകാർക്ക് പങ്കുള്ളതായി തെളിവില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ; സംഭവത്തിൽ അട്ടിമറി സാധ്യത എന്ന് കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പുണിത്തുറ: ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മനോഹരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, പിഴവ് സംഭവിച്ചത് എസ്‌ഐക്ക് മാത്രം. പൊലീസ് മർദനംമൂലം എന്ന ആരോപണം ഉയർന്നതിന് പിന്നാലെ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തിരുന്നു. മുഖത്തടിച്ചുവെന്ന് സ്ഥിരീകരിച്ചതോടെയാണ് എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തത്. വിശദമായ അന്വേഷണത്തിന് ജില്ലാ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

മനോഹരനെ എസ്‌ഐ മാത്രമാണ് മർദിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞു. മറ്റ് പൊലീസുകാർ മർദിച്ചതിന് തെളിവില്ല, സാക്ഷിമൊഴികളുമില്ല. എസ്‌ഐ മർദിച്ചെന്ന് തെളിഞ്ഞതുകൊണ്ടാണ് സസ്‌പെൻഡ് ചെയ്തതെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

വാഹനപരിശോധനയ്ക്കിടയിൽ എസ്‌ഐ ജിമ്മി ജോസ് മുഖത്ത് അടിക്കുന്നതു കണ്ടതായുള്ള ദൃക്‌സാക്ഷിയുടെ മൊഴിയാണു കേസിൽ ഏറ്റവും നിർണായകം. സംഭവ സമയത്ത് വാഹനത്തിൽ തന്നെ രണ്ടു പേരുണ്ടായിരുന്നു. ഇതിനു പുറമേ മനോഹരന്റെ ജാമ്യക്കാരായ രണ്ടു പേരും ഉണ്ടായിരുന്നു. ഇവരാരും മറ്റു പൊലീസുകാർക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നും കമ്മിഷണർ അറിയിച്ചു മനോഹരന്റെ മുഖത്ത് അടിച്ചുവെന്ന് എസ്‌ഐ ജിമ്മി സമ്മതിച്ചിരുന്നു.

ഇരുന്രനത്ത് വാഹന പരിശോധനയ്ക്കിടയിൽ പൊലീസ് കൈ കാണിച്ചപ്പോൾ മനോഹരൻ വണ്ടി നിർത്താതെ ഉദ്യോഗസ്ഥന്റെ കൈ തട്ടിത്തെറിപ്പിച്ചു കടന്നുപോകാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഹിൽ പാലസ് സ്‌റ്റേഷനിൽ വ്ച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

അതേസമയം, സംഭവത്തിൽ അട്ടിമറി സാദ്ധ്യത നിലനിൽക്കുന്നതായി കുടുംബം ആരോപിക്കുന്നു. മനോഹരന്റെ മരണത്തിലേയ്ക്ക് നയിച്ചത് ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിൽ വെച്ചുണ്ടായ കസ്റ്റഡി മർദ്ദനമാണെന്നാണ് കുടുംബാംഗങ്ങൾ ആവർത്തിക്കുന്നത്. മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാനായി ആസൂത്രിതമായ ശ്രമം നടക്കുന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

പൂർണ ആരോഗ്യവാനായിരുന്ന മനോഹരന് ഹൃദയാഘാതം ഉണ്ടായെങ്കിൽ അത് പൊലീസ് മർദ്ദനം മൂലമാണെന്നാണ് ബന്ധുക്കളുടെ വാദം. മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതിന് ശേഷവും മനോഹരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്തിനാണെന്ന ചോദ്യവും അവർ ഉന്നയിച്ചു. സംഭവത്തിൽ എസ് ഐയെ മാത്രം സസ്‌പെൻഡ് ചെയ്ത നടപടിയിൽ അതൃപ്തിയും കുടുംബാംഗങ്ങൾ രേഖപ്പെടുത്തി.

വാഹന പരിശോധനയ്ക്കിടയിൽ മനോഹരന് മർദ്ദനമേറ്റതായി ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഹൃദയാഘാതം മൂലമാണ് മനോഹരൻ മരിച്ചതെന്നും കസ്റ്റഡി മർദ്ദനമുണ്ടായിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.ശനിയാഴ്ചയാണ് മനോഹരന്റെ മരണത്തിലേയ്ക്ക് നയിച്ച പൊലീസ് പരിശോധന നടന്നത്. രാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന മനോഹരനെ ഇരുട്ടിൽ ഒരു പൊലീസുകാരൻ കൈകാണിച്ചു. വാഹനം നിറുത്താതെ മുന്നോട്ടുപോയ മനോഹരനെ വളവിൽ വച്ച് പൊലീസ് സംഘം തടഞ്ഞു. വണ്ടി നിറുത്താത്തത് ചോദ്യം ചെയ്ത പൊലീസ് മുഖത്തടിച്ചു എന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി, പരിശോധനയിൽ മദ്യപിച്ചില്ല എന്ന് വ്യക്തമായതിന് പിന്നാലെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നാലെ മനോഹരൻ കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം തൃപ്പൂണിത്തുറ ആശുപത്രിയിലും പിന്നാലെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP