Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി; രണ്ടാമൂഴത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ പ്രിയദർശൻ; കൊറോണ പേപ്പേഴ്‌സിലൂടെ യുവതാരങ്ങൾ എന്റെ കാഴ്‌ച്ചപ്പാടുകൾ മാറ്റി; കൊറോണ പേപ്പേഴ്‌സിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പ്രദർശൻ

ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി; രണ്ടാമൂഴത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ പ്രിയദർശൻ; കൊറോണ പേപ്പേഴ്‌സിലൂടെ യുവതാരങ്ങൾ എന്റെ കാഴ്‌ച്ചപ്പാടുകൾ മാറ്റി; കൊറോണ പേപ്പേഴ്‌സിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പ്രദർശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളിക്ക് പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ.മലയാളി എന്നും ഓർക്കുന്ന വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നിരവധി ചിത്രങ്ങളാണ് പ്രിയൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്. അന്യഭാഷയിലും തന്റെ മുദ്രപതിപ്പിച്ച ചലച്ചിത്രകാരനാണ് അദ്ദേഹം.'കൊറോണ പേപ്പേഴ്‌സ്' എന്ന ചിത്രമാണ് പ്രിയൻ അടുത്തതായി ഒരുക്കുന്നത്.റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ തന്റെ പതിവ് ടീമുകളെ വിട്ട് യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏപ്രിൽ ആറിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.ഇപ്പോഴിതാ കൊറോണ പേപ്പേഴ്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രിയദർശൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സംവിധാനം ചെയ്യാൻ ചാൻസുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇനി ഒരൂഴവുമില്ലെന്നായിരുന്നു പ്രിയദർശന്റെ മറുപടി. ഒരു ഊഴത്തോടെ മതിയായെന്നും കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ താൻ എല്ലാ പരിപാടിയും നിർത്തിയെന്നും പ്രിയദർശൻ പറഞ്ഞു. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം 2021ലാണ് റിലീസ് ചെയ്തത്. ഹിസ്റ്റോറിക് ഡ്രാമയായ ചിത്രം ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. എന്നാൽ തീയറ്ററിൽ ചിത്രം വിജയിച്ചിരുന്നില്ല.

അതേസമയം, പ്രിയദർശന്റെ കൊറോണ പേപ്പേഴ്സ് പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. സിദ്ദിഖ്, ഗായത്രി ശങ്കർ, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ശ്രീഗണേശിന്റേതാണ്.ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോർ ഫ്രെയിംസ് ബാനറിൽ നിർമ്മിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്.

എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷൻ കോർഡിനേറ്റർ-ഷാനവാസ് ഷാജഹാൻ, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, കോസ്റ്റ്യൂം ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയൻ, ആക്ഷൻ- രാജശേഖർ, സൗണ്ട് ഡിസൈൻ- എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP