Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉണരു വേഗം നീ മുതൽ മാങ്കുയിലെ വഴി തുംപാസ് ആയെ വരെ; പാതയോരങ്ങളെ സംഗീതസാന്ദ്രമാക്കി വീണ ആശോകന്റെ പ്രയാണം; അച്ഛൻ പകർന്നു നൽകിയ കഴിവ് കൈമാറാൻ ഇഷടപ്പെടുന്നത് കൊച്ചുമക്കൾക്ക്; വേറിട്ട സംസാരവും വേറിട്ട ശൈലിയുമായി കൊടുങ്ങല്ലൂർ സ്വദേശി വീണ അശോകൻ ജീവിതം പറയുമ്പോൾ

ഉണരു വേഗം നീ മുതൽ മാങ്കുയിലെ വഴി തുംപാസ് ആയെ വരെ; പാതയോരങ്ങളെ സംഗീതസാന്ദ്രമാക്കി വീണ ആശോകന്റെ പ്രയാണം; അച്ഛൻ പകർന്നു നൽകിയ കഴിവ് കൈമാറാൻ ഇഷടപ്പെടുന്നത്  കൊച്ചുമക്കൾക്ക്; വേറിട്ട സംസാരവും വേറിട്ട ശൈലിയുമായി കൊടുങ്ങല്ലൂർ സ്വദേശി വീണ അശോകൻ ജീവിതം പറയുമ്പോൾ

ആർ പീയൂഷ്

കൊച്ചി: തൃപ്പൂണിത്തറ വഴിയുള്ള യാത്രക്കിടെ അവിചാരിതമായാണ് പാതയോരത്ത് നിന്ന് കാലഘട്ടത്തെ അതിജീവിച്ച ഒരുപാട് പട്ടുകൾ ഏതോ ഒരു സംഗീത ഉപകരണത്തിൽ വായിക്കുന്നത് കേൾക്കുന്നത്.അന്വേഷണത്തിനൊടുവിൽ നമ്മൾ കണ്ടെത്തിയത് പുറത്ത് ഒരു സഞ്ചി നിറച്ച് കളിവീണയുമായ് നടന്നു വിൽപ്പന നടത്തുന്ന ഒരു വയോധികനെയാണ്. വിൽപ്പനയിലേക്ക് ആൾക്കാരെ ആകർഷിക്കാനാണ് ഹിറ്റു പാട്ടുകൾ അദ്ദേഹം വായിച്ച് വായിച്ച് നടക്കുന്നത്.

അടുത്തെത്തി പരിചയപ്പെട്ടപ്പോൾ പേര് പറഞ്ഞത് വീണ അശോകൻ.സംസാരത്തിലും ഇടപഴകുന്ന രീതിയിലും ഒരു വ്യത്യസ്തതയുണ്ട് അശോകൻ.അശോകൻ ജീവിതം പറയുന്നത് ഇങ്ങനെയാണ്...അച്ഛനാണ് തന്നെ ഈ വീണ വായിക്കാൻ പഠിപ്പിച്ചത്.താൻ അധികമാരെയും പഠിപ്പിക്കാൻ ശ്രമിച്ചില്ല.അതിന് പ്രധാനകാരണം പഠിക്കുമ്പോൾ ആർക്കും പൂർണ്ണമായും ശ്രദ്ധിക്കാൻ ആവില്ല എന്നത് തന്നെ.പഠിപ്പിക്കുമ്പോ ശ്രദ്ധമുഴുവൻ മൊബൈലിലും മറ്റുമായിരിക്കും.പിന്നെ എങ്ങിനെ പഠിപ്പിക്കാനാണെന്ന് അശോകൻ ചോദിക്കുന്നു.

താൻ പകർന്നു നൽകാൻ ആഗ്രഹിക്കുന്നത് തന്റെ കൊച്ചുമകനാണ്.കൊച്ചുമക്കൾ രണ്ട് പേരുണ്ട്.അതിൽ തന്നെ മൂത്തവനെ പഠിച്ചെടിക്കാൻ സാധ്യത കാണുന്നുള്ളുവെന്ന് അശോകൻ പറയുന്നത്.വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്ന ചെറാതിനോട് സാമ്യമുള്ള മൺപാത്രം, കമ്പി, പേപ്പർ എന്നിവ ഉപയോഗിച്ചാണ് കളിവീണ നിർമ്മിക്കുന്നത്.നൂറു രൂപ നിരക്കിലാണ് വീണ വിൽപ്പന നടത്തുന്നത്.വായിക്കാൻ അറിയുന്നവരും ഒരു പരിശ്രമം നടത്താൻ താൽപ്പര്യമുള്ളവരുമാണ് വീണ വാങ്ങുന്നത്.ഒരു പത്ത് പതിനഞ്ച് എണ്ണം ഒരു ദിവസം വിൽപ്പന നടത്തും.അരി മേടിക്കാനുള്ള കാശ് കിട്ടിയാൽ മതിയല്ലോ എന്നാണ് അശോകൻ പറയുന്നത്.

ഉണരുവേഗം നീ,മാങ്കുയിലെ, തുംപാസ് ആയെ തുടങ്ങി പതിനഞ്ചോളം പാട്ടുകളാണ് അശോകൻ വായിക്കുന്നത്.പാട്ടുപാടാമോ എന്ന് ചോദിക്കുമ്പോൾ പാടാനറയില്ലെന്നും വീണയിൽ വായിക്കാൻ മാത്രമെ അറിയുള്ളുവെന്നും അശോകൻ പറഞ്ഞുവെക്കുന്നു.വളരെ ചുരുങ്ങിയ വാക്കുകളിലാണ് അശോകൻ സംസാരിക്കുന്നത്.ബാക്കി തന്റെ പ്രതികരണം മൊത്തം കുടുംബം പുലർത്തനായി മീട്ടി നടക്കുന്ന കളിവീണയിലൂടെയാണ്‌..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP