Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാഞ്ഞിരപ്പള്ളിക്കാരിയായ ജുബി ഐഇഎൽടിഎസ് പാസാകാത്തതിനാൽ സ്റ്റോക്കിൽ 13 വർഷമായി ജോലി ചെയ്തത് സീനിയർ കെയററായി; എൻഎംസി ഇംഗ്ലീഷ് ഭാഷാ നിലപാട് തിരുത്തിയതോടെ അതേ ആശുപത്രിയിൽ ഇനി ബ്രിട്ടണിൽ ജുബിക്ക് നഴ്സായി ജോലി ചെയ്യാം

കാഞ്ഞിരപ്പള്ളിക്കാരിയായ ജുബി ഐഇഎൽടിഎസ് പാസാകാത്തതിനാൽ സ്റ്റോക്കിൽ 13 വർഷമായി ജോലി ചെയ്തത് സീനിയർ കെയററായി; എൻഎംസി ഇംഗ്ലീഷ് ഭാഷാ നിലപാട് തിരുത്തിയതോടെ അതേ ആശുപത്രിയിൽ ഇനി ബ്രിട്ടണിൽ ജുബിക്ക് നഴ്സായി ജോലി ചെയ്യാം

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടണിൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (എൻഎംസി) ഇംഗ്ലീഷ് ഭാഷാ യോഗ്യതയിൽ മാറ്റം വരുത്തിയതോടെ സീനിയർ കെയററിൽ നിന്നും നഴ്സായി മാറിയിരിക്കുകയാണ് സ്റ്റോക്ക് ഓൺ ട്രെന്റിലെ കാഞ്ഞിരപ്പള്ളിക്കാരിയായ ജുബി റെജി. 2023 ഫെബ്രുവരി എട്ടു മുതലാണ് എൻഎംസിയുടെ പുതിയ ഇംഗ്ലീഷ് ഭാഷാ പരിഷ്‌കാരം നിലവിൽ വന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി സീനിയർ കെയറർമാരായി യുകെയിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക് നഴ്സുമാരായി മാറാനുള്ള അവസരമാണ് പുതിയ മാറ്റം സൃഷ്ടിച്ചിരിക്കുന്നത്. ഐഇഎൽടിഎസ്, ഒഇടി പോലുള്ള പരീക്ഷ പാസാകാൻ കഴിയാത്തതിനാൽ മാത്രം നഴ്സായി മാറാൻ കഴിയാതിരുന്നവരാണ് ഇപ്പോൾ രജിസ്റ്റേഡ് നഴ്സുമാരായി മാറുന്നത്.

അത്തരത്തിലൊരു വാർത്തയാണ് ജുബിയും പങ്കുവെക്കുന്നത്. കഴിഞ്ഞ 13 വർഷമായി യുകെയിൽ സീനിയർ കെയററായി ജോലി ചെയ്ത ദുബി റെജി ഇപ്പോൾ എൻഎംസിയുടെ പുതിയ പരിഷ്‌കാരത്തിനു പിന്നാലെ രജിസ്റ്റേഡ് നഴ്സായി മാറിയിരിക്കുകയാണ്. പുതുക്കിയ ഇംഗ്ലീഷ് യോഗ്യത അനുസരിച്ച് പിൻ നമ്പർ കിട്ടിയ ആദ്യത്തെ സീനിയർ കെയറർമാരിൽ ഒരാളായി മാറിയിരിക്കുകയാണ് ജുബി ഇപ്പോൾ.

നിരവധി തവണ ഐഇഎൽടിഎസ്, ഒഇടി പരീക്ഷകൾ എഴുതിയെങ്കിലും ആവശ്യമായ സ്‌കോർ കണ്ടെത്തുവാൻ ജൂബി റെജിക്ക് സാധിച്ചില്ല. ഒടുവിൽ പതിമൂന്ന് വർഷത്തെ അനുഭവപരിചയം ജുബിക്ക് പിൻ നമ്പർ ലഭിക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ജുബിയുടെ സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ സീനിയർ കെയററായി അവസാനമായി ജോലി ചെയ്ത അതേ ആശുപത്രിയിൽ തന്നെ നഴ്‌സായി ജോലിയും കിട്ടുകയായിരുന്നു. ജൂബി കാഞ്ഞിരപ്പള്ളി സ്വദേശിയും ഭർത്താവ് റെജി ഫിലിപ്പ് കട്ടപ്പന സ്വദേശിയുമാണ്. ഈ ദമ്പതികൾക്ക് അന്തരേസ റെജി, അനിത റെജി എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. ട്രെന്റിലെ സ്റ്റോക്കിലാണ് ഇവർ കുടുംബസമേതം സ്ഥിരതാമസമാക്കിയിരിക്കുന്നത്.

യുകെയിലെത്തി സീനിയർ കെയററായി ജോലി ചെയ്യുമ്പോൾ തന്നെ 2018ൽ കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നഴ്‌സിംഗിൽ രണ്ടു വർഷത്തെ ഫൗണ്ടേഷൻ കോഴ്‌സ് പൂർത്തിയാക്കി ജുബി പൂർത്തിയാക്കിയിരുന്നു. 2018-ൽ ബിരുദം നേടിയ ശേഷം നഴ്സായി മാറാനുള്ള ആദ്യ അപേക്ഷ എൻഎംസിക്ക് സമർപ്പിക്കുകയും ചെയ്തു. 2019-ൽ അപേക്ഷ വിലയിരുത്തിയ ശേഷം അവർ നൽകിയ മറുപടി നിരാശജനകമായിരുന്നു. എൻഎംസിയുടെ ഭാഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നഴ്സായി ജോലി ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു അവരുടെ മറുപടി.

എങ്കിലും ജുബി പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർച്ചയായി എൻഎംസിയിലേക്ക് ഇമെയിലുകൾ അയച്ചുകൊണ്ടിരുന്നു. മറ്റ് നഴ്സിങ് അസോസിയേറ്റ് വിദ്യാർത്ഥികളെപ്പോലെ രണ്ടു വർഷത്തെ യൂണിവേഴ്സിറ്റി കോഴ്‌സ് പൂർത്തിയാക്കിയിട്ടും നഴ്സായി മാറാൻ സാധിക്കാത്തത് എന്തായിരുന്നുവെന്നായിരുന്നു ജുബി ചോദിച്ചത്. അങ്ങനെ ഏറെക്കാലത്തെ ശ്രമങ്ങൾക്കൊടുവിൽ ഒരു രജിസ്റ്റേഡ് നഴ്സാകാനുള്ള ആഗ്രഹം ജുബി ഉപേക്ഷിച്ചു. അങ്ങനെയിരിക്കെയാണ് ഐഇഎൽടിഎസ്, ഒഇടി ഇല്ലാതെ എൻഎംസി രജിസ്ട്രേഷൻ നേടിയ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടത്. രണ്ടു വർഷത്തെ നഴ്‌സിങ് ഫൗണ്ടേഷൻ കോഴ്സും ലൈന് മാനേജരുടെ കത്തും സമർപ്പിച്ചതിലൂടെയാണ് ആ പെൺകുട്ടിക്ക് പിൻ നമ്പർ ലഭിച്ചത്.

ആ വഴി തന്നെ പിന്തുടരാൻ ജുബിയും ശ്രമങ്ങൾ തുടങ്ങി. എന്നാൽ ഒഇടി, ഐഇഎൽടിഎസ് എന്നിവയ്ക്ക് ആവശ്യമായ സ്‌കോർ നേടണമെന്ന അതേ മറുപടിയാണ് വീണ്ടും ലഭിച്ചത്. തുടർന്ന് തന്റെ ആദ്യ എൻഎംസി അപേക്ഷ കാലഹരണപ്പെട്ടതിനാൽ, മറ്റൊരു ആപ്ലിക്കേഷൻ നൽകി ഒ.എസ്.സി.ഇ, സിബിടി എന്നിവ പൂർത്തിയാക്കി. അതിനുശേഷം, ഒഇടി എഴുതിയെങ്കിലും വായനയിൽ 0.5 സ്‌കോർ നഷ്ടമായി. അതേ സമയം, ജുബി തന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ തെളിവ് നൽകാൻ ലെൻ മാനേജരോട് ആവശ്യപ്പെടുകയും ഡോക്ടർമാരിൽ നിന്നും രോഗികളിൽ നിന്നും തെളിവുകൾ നൽകുകയും ചെയ്തു. ഒടുവിൽ 2023 ഫെബ്രുവരി 6-ന് അവരുടെ തീരുമാനത്തിൽ അപ്പീൽ നൽകാൻ എൻഎംസി ജുബിയെ അനുവദിക്കുകയായിരുന്നു.

അതേസമയം തന്നെ എൻഎംസി പുതിയ ഭാഷാ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുകയായിരുന്നു. തൽഫലമായി, പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ജുബിക്ക് എൻഎംസി രജിസ്ട്രേഷൻ അപ്പീൽ കൂടാതെ ലഭിച്ചു. ജുബിയുടെ ഭർത്താവിനും എൻഎംസി രജിസ്ട്രേഷൻ ലഭിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP