Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിന്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളു; മികച്ച വിദ്യാഭ്യാസ നിലവാരമെങ്കിൽ ദേശീയ പ്രവേശന പരീക്ഷകളിൽ പിന്നാക്കം പോകുന്നതെന്തുകൊണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ

ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിന്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളു; മികച്ച വിദ്യാഭ്യാസ നിലവാരമെങ്കിൽ ദേശീയ പ്രവേശന പരീക്ഷകളിൽ പിന്നാക്കം പോകുന്നതെന്തുകൊണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുക എന്നത് കേന്ദ്രമന്ത്രി വി. മുരളീധരൻ ശീലമാക്കിയിരിക്കുകയാണെന്നാണ് മന്ത്രി വി. ശിവൻകുട്ടി എഫ് ബി പോസ്റ്റിൽ പറഞ്ഞത്. കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മികച്ചതെങ്കിൽ ദേശീയ പ്രവേശന പരീക്ഷകളിൽ മലയാളികൾ പിന്നാക്കം പോകുന്നതെന്തുകൊണ്ടെന്ന് മുരളീധരൻ ചോദിച്ചു. കേന്ദ്രസർവകലാശാലകൾ, ഐ.ഐ.ടി.കൾ, ഐ.ഐ.എമ്മുകൾ എന്നിവയിൽ മലയാളിവിദ്യാർത്ഥികളുടെ സാന്നിധ്യം കുറവായതെന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

സർവകലാശാലകളിൽ വൈസ് ചാൻസലർമാരില്ലാത്തതിനെയും സർക്കാർ കോളേജുകളിൽ പ്രിൻസിപ്പിൽമാരില്ലാത്തതിനെയും വിമർശിച്ച അദ്ദേഹം, ഉന്നത വിദ്യാഭ്യാസത്തിനായി മലയാളി വിദ്യാർത്ഥികൾ നാടുവിടുന്നതെന്തുകൊണ്ടാണെന്നും ചോദിച്ചു. ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിന്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂവെന്നും മുരളീധരൻ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പ്:

'കണ്ണടച്ച് ഇരുട്ടാക്കുന്നതെ'ങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് വി. ശിവൻകുട്ടിയുടെ വാക്കുകൾ. മാറി മാറി ഭരിച്ചവർ കേരളത്തിന്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചത് എങ്ങനെയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ 'മുരളീധരൻ വിമർശിക്കുന്നേ' എന്ന് വിലപിച്ചിട്ട് കാര്യമില്ല!

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മികച്ചതെങ്കിൽ....
1. കേന്ദ്ര സർവകലാശാലകളിൽ പൊതുപ്രവേശന പരീക്ഷകളിലൂടെ പ്രവേശനം നേടുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം നാമമാത്രമാവുന്നതെന്ത്?
2. കേരള സിലബസിൽ പത്താംക്ലാസിലും പ്ലസ്ടുവിലും ഉയർന്ന മാർക്ക് നേടുന്നവർ പോലും ദേശീയ പ്രവേശന പരീക്ഷയിൽ പിന്നാക്കം പോവുന്നതെന്ത്?
3. ഐ.ഐ.ടി.കൾ ,ഐ.ഐ.എമ്മുകൾ, ഐസറുകൾ തുടങ്ങിയവയിൽ മലയാളികളുടെ സാന്നിധ്യം തീരെ കുറയുന്നതെന്ത്?
4. സർക്കാരിന്റെ പ്രചാരവേലയ്ക്കായി അക്ഷരമെഴുതാനറിയാത്തവർക്കും നൂറിൽ നൂറും കൊടുത്ത് ഒരു തലമുറയുടെ ആകെ ഭാവി അവതാളത്തിലാക്കുകയല്ലേ?
5. സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങളെങ്കിൽ, എന്തുകൊണ്ട് കേരളത്തിൽനിന്ന് പ്രതിവർഷം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി നാടുവിടുന്നു? (2019 ൽ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 30,948 മലയാളി വിദ്യാർത്ഥികൾ പഠനത്തിന് വിദേശത്തു പോയി)
6. നാലു വർഷമായി 66 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ലാത്തതെന്ത്? ഇടതുസംഘടനാ നേതാക്കൾക്ക് യോഗ്യതയില്ലാത്തതിനാലല്ലേ?
7. കേരളത്തിലെ എത്ര സർവകലാശാലകളിൽ വൈസ് ചാൻസലർമാരുണ്ട്? അവിടെയും 'സഖാക്കളെ' നിയമിക്കാനല്ലേ കാത്തിരിക്കുന്നത്?
സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണ്. വസ്തുതകൾ പറയുമ്പോൾ കൂവിയിട്ട് കാര്യമില്ല. കോവിഡ് പടർന്ന ചൈനയിൽനിന്നും, യുദ്ധം കൊടുമ്പിരിക്കൊണ്ട യുക്രെയ്നിൽനിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചവരിൽ നല്ല ശതമാനവും മലയാളി കുട്ടികളായിരുന്നു. നരേന്ദ്ര മോദി സർക്കാർ നടത്തിയ ശ്രമകരമായ ആ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയവരിൽ ഒരാളെന്ന നിലയിൽക്കൂടിയാണ് ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിന്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂ!
വാൽക്കഷണം: 'മുരളീധരൻ വിമർശിക്കുന്നു, മുരളീധരൻ നെഗറ്റീവാണ്' എന്ന് പറയുന്നവരോട്... കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്യൂണിസ്റ്റ് ഭരണത്തെ വാഴ്‌ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള എന്റെ ഉത്തരവാദിത്വം. അത് ഇനിയും മുടക്കമില്ലാതെ തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP