Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിക്ക് തലപ്പാവില്ലാതെ കൂളിങ്ഗ്ലാസും ജാക്കറ്റും ധരിച്ച് ഡൽഹിലൂടെ നടന്നു നീങ്ങിയത് അമൃത്പാലോ? ഖലിസ്ഥാൻ വാദി നേതാവിന്റെയും കൂട്ടാളിയുടേയുമെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നേപ്പാൾ കേന്ദ്രീകരിച്ചും അന്വേഷണം

സിക്ക് തലപ്പാവില്ലാതെ കൂളിങ്ഗ്ലാസും ജാക്കറ്റും ധരിച്ച് ഡൽഹിലൂടെ നടന്നു നീങ്ങിയത് അമൃത്പാലോ? ഖലിസ്ഥാൻ വാദി നേതാവിന്റെയും കൂട്ടാളിയുടേയുമെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നേപ്പാൾ കേന്ദ്രീകരിച്ചും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഖലിസ്ഥാൻ വാദി നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങിനായി നേപ്പാളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെ മാർച്ച് 21ന് ഡൽഹിയിൽ എത്തിയതായി സൂചന. അമൃത്പാലിന്റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമൃത്പാലിനെതിരായ നടപടിയും സിക്ക് പ്രക്ഷോഭവും തുടരുന്നതിനിടെ ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു.

അമൃത്പാൽ സിങിനായുള്ള തെരച്ചിൽ നേപ്പാൾ വരെ എത്തി നിൽക്കുമ്പോഴാണ് ഡൽഹിയിൽ എത്തിയിരുന്നുവെന്ന് സംശയിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പുറത്ത് വരുന്നത്. സിക്ക് തലപ്പാവില്ലാതെ കൂളിങ്ഗ്ലാസും ജാക്കറ്റും ധരിച്ച് നടന്നു നീങ്ങുന്ന അമൃത്പാൽ സിങാണ് ദൃശ്യങ്ങളിലുള്ളത്. സഹായിയായ പൽപ്രീത് സിങും അമൃത്പാലിനൊപ്പമുണ്ട്.

ദൃശ്യങ്ങൾ പ്രകാരം അമൃതപാൽ മാർച്ച് 21 ന് ഡൽഹിയിലെത്തിയിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ ഹരിയാനയിലെ കുരുക്ഷേത്രയിൽ അമൃത്പാൽ താമസിച്ചതായുള്ള തെളിവുകൾ പഞ്ചാബ് പൊലീസിന് ലഭിച്ചിരുന്നു. അതിനാൽ കുരക്ഷേത്രയിൽ നിന്ന് അമൃത്പാൽ നേരെ ഡൽഹിയിലെത്തി എന്നാണ് അനുമാനം.

അമൃത്പാലിനായി മാർച്ച് 18ന് തുടങ്ങിയ തെരച്ചിൽ 28 ആം തിയ്യതി എത്തി നിൽക്കുമ്പോൾ പ്രധാന അന്വേഷണം നേപ്പാൾ കേന്ദ്രീകരിച്ചാണ്. ഇന്ത്യ ആവശ്യപ്പെട്ടത് അനുസരിച്ച് നേപ്പാൾ സർക്കാർ രാജ്യത്ത് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി അമൃത്പാലിനായുള്ള തെരച്ചിൽ നടത്തുന്നുണ്ട്.

ഇന്ന് അമൃത്പാലിന്റെ അഭിഭാഷകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിച്ചു. ഈ ഘട്ടത്തിൽ അമൃത്പാലിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് തൊട്ടടുത്താണ് പൊലീസെന്നും ആഭ്യന്തരവകുപ്പ് കോടതിയെ അറിയിച്ചു.

അമൃത്പാലിനെതിരായ പൊലീസ് നടപടികളും അതിനെതിരായ സിക്ക് പ്രക്ഷോഭവും തുടരുന്നതിനിടെ ഇന്ന് ബിബിസി പഞ്ചാബിയുടെ ട്വിറ്റർ പേജ് ഇന്ത്യയിൽ വിലക്കി. അധികൃതരുടെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മാധ്യമപ്രവർത്തകരുടെയും കനേഡിയൻ ജനപ്രിതിനിധിയുടെയും ട്വിറ്റർ അക്കൗണ്ടുകൾ അമൃത്പാൽ അനുകൂല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിലക്കിയിരുന്നു

അമൃത്പാൽ സിങ് ഒളിവിൽ കഴിയുന്നത് നേപ്പാളിലാണെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂന്നാമതൊരു രാജ്യത്തേക്കു രക്ഷപ്പെടാൻ അയാളെ അനുവദിക്കരുതെന്നും ഇന്ത്യൻ പാസ്‌പോർട്ടോ വ്യാജപാസ്‌പോർട്ടോ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ നേപ്പാൾ സർക്കാരിനോട് അഭ്യർത്ഥിച്ചു.

അമൃത്പാൽ സിങ്ങിന്റെ വ്യക്തിഗത വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്കും ഹോട്ടലുകൾ, വിമാനക്കമ്പനികൾ തുടങ്ങിയവയ്ക്കും കൈമാറിയിട്ടുണ്ട്. വ്യത്യസ്ത പേരിൽ ഒന്നിലേറെ പാസ്‌പോർട്ടുകൾ ഇയാൾക്കുണ്ടെന്നാണു വിവരം. ഈമാസം 18 ന് ആണ് ഇയാൾ അമൃത്സറിൽനിന്നു പൊലീസിനെ വെട്ടിച്ചു കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP