Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകൾ കട്ടിങ് പ്ലയർകൊണ്ട് പറിച്ചെടുത്തു; തമിഴ്‌നാട്ടിൽ അടിപിടി കേസിൽ പിടിയിലായവർ നേരിട്ടത് ക്രൂരപീഡനം; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിക്ക് പിന്നാലെ പ്രതിഷേധം; നടപടിയുമായി സർക്കാർ

കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകൾ കട്ടിങ് പ്ലയർകൊണ്ട് പറിച്ചെടുത്തു; തമിഴ്‌നാട്ടിൽ അടിപിടി കേസിൽ പിടിയിലായവർ നേരിട്ടത് ക്രൂരപീഡനം; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിക്ക് പിന്നാലെ പ്രതിഷേധം; നടപടിയുമായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുനെൽവേലി: തമിഴ്‌നാട്ടിൽ അടിപിടിക്കേസിൽ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകൾ കട്ടിങ് പ്ലയർകൊണ്ട് ഐപിഎസ് ഉദ്യോഗസ്ഥൻ പറിച്ചെടുത്തെന്ന് പരാതി. അസിസ്റ്റൻഡ് പൊലീസ് സൂപ്രണ്ടന്റ് ബൽവീർ സിങ്ങിനെതിരെയാണ് പരാതി. സംഭവം വിവാദമായതോടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സർക്കാർ സ്ഥലം മാറ്റി. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് സംഭവം.

അടിപിടി കേസിൽ പിടിയിലായ യുവാക്കളാണ് പരാതി നൽകിയത്. ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിക്കുകയും കട്ടിങ് പ്ലെയർകൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകൾ അടിച്ച് കൊഴിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയതായും യുവാക്കൾ പറയുന്നു.

അംബാസമുദ്രം സ്വദേശി ചെല്ലപ്പയെയും മറ്റു ഒൻപത് പേരെയും അടിപിടിക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ബൽവീർ സിങ് ഓരോ പ്രതികളെയും തന്റെ ക്യാബിനിൽ വിളിച്ചുവരുത്തിയാണ് പല്ല് പിഴുതെടുത്തതെന്ന് ഇവർ ആരോപിക്കുന്നു. ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു.

പ്രതികളുടെ കൈകൾ ഗൺമാനും മറ്റൊരു ഉദ്യോഗസ്ഥനും ബലമായി പിടിച്ചുവയ്ക്കുകയും ബൽവീർ കടിങ് പ്ലയർ ഉപയോഗിച്ച് പല്ല് പിഴുതുമാറ്റുകയുമായിരുന്നുവെന്നും വായ്ക്കുള്ളിൽ കരിങ്കൽ കഷ്ണങ്ങൾ ഇട്ടശേഷം കടിച്ചുപൊട്ടിക്കാനും ആവശ്യപ്പെട്ടുവെന്നും പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

യുവാക്കളിൽ പലരുടെയും മോണകൾക്കും ചുണ്ടുകൾക്കും പരുക്കേറ്റിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.പത്ത് പേരെയാണ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്തത്. അതിൽ മൂന്ന് പേരാണ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

തുടർന്ന് വിവിധ സംഘടനകൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുനെൽവേലി ജില്ലാ കളക്ടർ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP