Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്കാലുള്ള അപകീർത്തി പരാമർശത്തിന് പരമാവധി ശിക്ഷവിധിക്കുന്നത് ആദ്യം; നിയമം അതിന്റെ വഴിക്കല്ല നീങ്ങിയത്; രാഹുലിനെതിരായ നീക്കങ്ങൾ വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന് പി. ചിദംബരം

വാക്കാലുള്ള അപകീർത്തി പരാമർശത്തിന് പരമാവധി ശിക്ഷവിധിക്കുന്നത് ആദ്യം; നിയമം അതിന്റെ വഴിക്കല്ല നീങ്ങിയത്; രാഹുലിനെതിരായ നീക്കങ്ങൾ വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന് പി. ചിദംബരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുലിനെതിരായ നീക്കങ്ങൾ വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന് മുൻ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ പി. ചിദംബരം. രാഹുലിനെ ശിക്ഷിക്കാനുള്ള നടപടികളും പിന്നാലെ അയോഗ്യനാക്കാനുണ്ടായ നീക്കവും നിയമം നിയമത്തിന്റെ വഴിയിലല്ല നീങ്ങിയതെന്ന് സൂചിപ്പിക്കുന്നതായി ചിദംബരം പറഞ്ഞു.

വാക്കാലുള്ള അപകീർത്തി പരാമർശത്തിന് തന്റെയറിവിൽ രാജ്യത്ത് ആദ്യമായാണ് കോടതി പരമാവധി ശിക്ഷവിധിക്കുന്നതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ഉത്തരവിൽ ഉത്തരവാദിത്തപ്പെട്ട ആരും ഒപ്പിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെതിരായ നീക്കങ്ങൾ വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. വിധി വന്നപ്പോൾ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നു. നിയമം അതിന്റെ വഴിക്കല്ല നീങ്ങിയത്. രണ്ടുവർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാൽ ജനപ്രതിനിധികൾ 'അയോഗ്യനായി' എന്നല്ല നിയമത്തിലുള്ളത്. 'അയോഗ്യനാക്കാം' എന്നാണ്. അയോഗ്യനാക്കിയുള്ള ഉത്തരവിൽ രാഷ്ട്രപതിയോ, തിരഞ്ഞെടുപ്പ് കമ്മീഷനോ, സ്പീക്കറോ ഒപ്പുവെക്കണം. അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'രാഹുലിനെതിരായ കേസിന്റെ നടത്തിപ്പിൽ പാർട്ടിക്ക് വീഴ്ചപറ്റിയിട്ടില്ല. കേസ് അതിവേഗനടപടികൾക്ക് വിട്ടപ്പോൾ തന്നെ കോൺഗ്രസ് പാർട്ടി പൂർണ്ണമായ തയ്യാറെടുപ്പ് നടത്തിയിരുന്നു. സൂറത്ത് കോടതി വിധിയെ ജില്ലാ കോടതിയിൽ ചോദ്യം ചെയ്യും. അതിന് മുകളിൽ ഹൈക്കോടതിയും സുപ്രീംകോടതിയുമുണ്ട്. എന്റെ വാക്ക് കുറിച്ചുവെച്ചോളൂ, അന്തിമമായി രാഹുലിന് നീതി ലഭിക്കും', പി. ചിദംബരം പറഞ്ഞു. ഇന്ത്യാടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP