Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടം നിലയ്ക്കലിന് സമീപം ഇലുവങ്കലിൽ; ബസിൽ ഉണ്ടായിരുന്നത് 60തോളം തീർത്ഥാടകർ

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടം നിലയ്ക്കലിന് സമീപം ഇലുവങ്കലിൽ; ബസിൽ ഉണ്ടായിരുന്നത് 60തോളം തീർത്ഥാടകർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സംഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലുവങ്കലിലാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽനിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ശബരിമലയിലെത്തി മടങ്ങുകയായിരുന്നു ഇവർ. 60 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ 20ഓളം പേരെ പുറത്തെടുത്തുവെന്നാണ് സ്ഥലത്ത് നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. പരിക്കേറ്റ അയ്യപ്പ ഭക്തരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് ശബരിമല തുറന്ന് ഉത്സവം ആരംഭിച്ചത്. ഇതിനോടനുബന്ധിച്ച് നിരവധി തീർത്ഥാടകരാണ് ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉത്സവം ഏപ്രിൽ അഞ്ചിന് പമ്പയിലെ ആറാട്ടോടെ സമാപിക്കുക. കൊടിയേറ്റിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് അയ്യപ്പഭക്തർ സന്നിധാനത്ത് എത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP