Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമീബിയയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലി സാഷ ചത്തു; വൃക്ക രോഗം ബാധിച്ചെന്ന് റിപ്പോർട്ട്

നമീബിയയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലി സാഷ ചത്തു; വൃക്ക രോഗം ബാധിച്ചെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നമീബിയയിൽനിന്ന് ഇന്ത്യയിലെത്തിച്ച പെൺ ചീറ്റപ്പുലി സാക്ഷ ചത്തു. മധ്യപ്രദേശിലെ കുനോയിലെത്തിച്ച ചീറ്റകളിലെ പെൺ ചീറ്റയാണ് ചത്തത്. വൃക്ക സംബന്ധമായ അസുഖം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്. മാർച്ചിൽ വിശാല വനത്തിലേക്ക് തുറന്നുവിട്ട മൂന്ന് ചീറ്റകളിലൊന്നായിരുന്നു സാക്ഷ.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ് മോർട്ടത്തിൽ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാവുമെന്നാണ് കരുതുന്നെന്ന് അധികൃതർ വ്യക്തമാക്കി. വൃക്ക സംബന്ധമായ രോഗം അലട്ടിയിരുന്നുവെങ്കിലും സാക്ഷയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതായി മധ്യപ്രദേശ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ.എസ് ചൗഹാൻ പ്രതികരിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 17-ന് രാജ്യത്ത് എത്തിച്ച ചീറ്റകളിലൊന്നാണ് സാക്ഷ. ചീറ്റകളുടെ രണ്ടാം ബാച്ച് ഫെബ്രുവരിയോടെ രാജ്യത്ത് എത്തിയിരുന്നു. 12-ഓളം ചീറ്റകളാണ് രണ്ടാം ബാച്ചിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP