Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബ്ദുൾകലാം കൈപ്പടയിൽ എഴുതി നൽകിയ കത്ത് പ്രചോദനമായി; ഐഎസ്ആർഒയിലേത് അടക്കം വേണ്ടന്ന് വച്ചത് ആറ് സർക്കാർ ജോലികൾ; ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷ ജയിച്ച് ഐപിഎസ് ഓഫീസറായി; തുറന്നു പറഞ്ഞ് തൃപ്തിഭട്ട്

അബ്ദുൾകലാം കൈപ്പടയിൽ എഴുതി നൽകിയ കത്ത് പ്രചോദനമായി; ഐഎസ്ആർഒയിലേത് അടക്കം വേണ്ടന്ന് വച്ചത് ആറ് സർക്കാർ ജോലികൾ; ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷ ജയിച്ച് ഐപിഎസ് ഓഫീസറായി; തുറന്നു പറഞ്ഞ് തൃപ്തിഭട്ട്

മറുനാടൻ മലയാളി ബ്യൂറോ

അൽമോറ: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾകലാമിനെ പതിനാലാം വയസ്സിൽ കണ്ടുമുട്ടിയത് ജീവിതത്തിൽ വഴിത്തിരിവായതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് തൃപ്തിഭട്ട് ഐപിഎസ്. അബ്ദുൾ കലാമിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഐപിഎസ് ഉദ്യോഗസ്ഥയാകുക എന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ചിരുന്ന തൃപ്തിഭട്ട് സിവിൽ സർവീസിലേക്ക് പൂർണ്ണമായും ലക്ഷ്യം വെച്ചതോടെ തന്നെ തേടിവന്ന സർക്കാർ ജോലി അവസരങ്ങളെല്ലാം വേണ്ടെന്ന് വച്ചെന്ന് പറയുന്നു.

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾകലാമിനെ കാണാൻ അവൾക്ക് അവസരം കിട്ടിയത്. പ്രചോദനകരമായ അനേകം കാര്യങ്ങൾ കുറിച്ച് സ്വന്തം കൈപ്പടയിൽ അദ്ദേഹം എഴുതിയ ഒരു കത്ത് അദ്ദേഹം അവൾക്ക് നൽകി. ഈ കത്തിലെ പ്രചോദനം ഉൾക്കൊണ്ട തൃപ്തിഭട്ടിന് പിന്നെ ജീവിത ലക്ഷ്യം ഐപിഎസ് ഉദ്യോഗസ്ഥ ആകുക എന്നത് മാത്രമായി. ഇതിനുള്ള പ്രയാണത്തിനിടെ തള്ളിക്കളഞ്ഞത് 16 സർക്കാർ ജോലികളാണ്.

തൃപ്തി ഭട്ട് ഉപേക്ഷിച്ച ജോലികളിൽ ഐഎസ്ആർഒയിലേത് വരെ ഉണ്ടായിരുന്നു. ഇതിനൊപ്പം തന്നെ സ്വകാര്യമേഖലകളിലെയും അനേകം ജോലികൾക്കുള്ള വാഗ്ദാനങ്ങളും നിരസിച്ചു. എന്നാൽ സിവിൽസർവീസ് പരീക്ഷ ആദ്യ ശ്രമത്തിൽ തന്നെ വിജയകരമായി പൂർത്തിയാക്കി ഐപിഎസ് ഓഫീസറായി മാറി. ഇപ്പോൾ രാജ്യത്തെ ഏറ്റവും ആരാധിക്കപ്പെടുന്ന ഐപിഎസ് ഓഫീസർമാരിൽ ഒരാളായി മാറിയിരിക്കുകയാണ് തൃപ്തിഭട്ട്.

      View this post on Instagram

A post shared by Tripti Bhatt (@tripoftrip)

സ്‌കൂൾ അദ്ധ്യാപകരുടെ കുടുംബത്തിൽ നാലു സഹോദരങ്ങളുടെ മൂത്തവളായി തൃപ്തി അൽമോരയിലാണ് ജനിച്ചത്. ബീർഷേബയിൽ സ്‌കൂൾ വിദ്യാഭ്യാസം നടത്തിയ തൃപ്തി കേന്ദ്രീയ വിദ്യാലയത്തിലാണ് 12 ാം ക്ലാസ്സ് പാസ്സായത്. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം പന്ത് നഗർ സർവകലാശാലയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്. എടുത്തു. ഇതിനകം ഐഎസ്ആർഒ യിലേത് അടക്കം ആറ് സർക്കാർ ജോലിക്കുള്ള പരീക്ഷകളും നേടി.

2013 ൽ ആദ്യ ശ്രമത്തിൽ തന്നെ സിഎസ്ഇ 165 ാം റാങ്കിൽ പാസ്സായി. മാരത്തോണിൽ സ്വർണ്ണമെഡൽ നേടിയിട്ടുള്ള അവർ സംസ്ഥാന തലത്തിലെ ബാഡ്മിന്റൺ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. തായ്ക്വാണ്ടോയിലും കരാട്ടേയിലും ആവഗാഹമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP