Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൃതദേഹം വീട്ടിൽനിന്നു മാറ്റുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടു; സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ആരും വാഹനം നൽകിയില്ല; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് കടന്നു; പൊലീസിന് പിടിവള്ളിയായത് സിസിടിവി ദൃശ്യം; കുമുളിയിൽ എത്തിയത് കുരുക്കായി; ഭാര്യയെ കൊന്ന ബിജേഷ് കുടുങ്ങിയത് ഇങ്ങനെ

മൃതദേഹം വീട്ടിൽനിന്നു മാറ്റുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടു; സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ആരും വാഹനം നൽകിയില്ല; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് കടന്നു; പൊലീസിന് പിടിവള്ളിയായത് സിസിടിവി ദൃശ്യം; കുമുളിയിൽ എത്തിയത് കുരുക്കായി; ഭാര്യയെ കൊന്ന ബിജേഷ് കുടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന : കാഞ്ചിയാറ്റിലെ നഴ്സറി സ്‌കൂൾ അദ്ധ്യാപിക അനുമോളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് ബിജേഷ് പിടിയിലാകുന്നത് സിസിടിവി ദൃശ്യ തെളിവിൽ. കൊലപാതകം പുറത്തറിഞ്ഞ് ആറ് ദിവസങ്ങൾക്ക് ശേഷമായിരുന്നു അറസ്റ്റ്. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന അയാൾ കുമളിയിൽ എത്തിയപ്പോഴാണു പിടിയിലായത്.

കുമളിയിൽ വന്നിറങ്ങിയ സി.സി.ടി.വി ദൃശ്യങ്ങളാണ് നിർണായകമായത്. കൊലപാതക ശേഷം മൃതദേഹം മറവ് ചെയ്യാനാകാതെ വന്നതോടെ കട്ടിലിനടിയിൽ ഒളിപ്പിച്ച് പ്രതി കടന്നു കളയുകയായിരുന്നു. അനുമോളുടെ മൊബൈൽ ഫോൺ വിറ്റ് കിട്ടിയ പണവുമായി ബിജേഷ് കുമളി വരെ എത്തിയിരുന്നതായി പൊലീസിന് മുമ്പ് വിവരം ലഭിച്ചിരുന്നു. കുമളിയിൽനിന്നും തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിക്ക് അവിടെ കൂടുതൽ ബന്ധങ്ങളൊന്നും ഇല്ലാത്തതിനാൽ തിരികെ നാട്ടിലെത്താനുള്ള സാധ്യത പൊലീസ് കണക്കുകൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ കുമിളിയി്ൽ നിരീക്ഷണം ശക്തമാക്കി. അത് ഫലം കണ്ടു.

കഴിഞ്ഞ 21നു വൈകിട്ടാണു കാഞ്ചിയാർ സ്വദേശിനിയായ അദ്ധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിനുശേഷം ബിജേഷ് മൃതദേഹം വീട്ടിൽനിന്നു മാറ്റുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടിരുന്നതായാണു വിവരം. പിക്കപ്പ് വാൻ ഡ്രൈവറായ ബിജേഷ് ഓട്ടം പോകുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ , സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ആരും ബിജേഷിനു വാഹനം നൽകിയില്ല. അതുകൊണ്ട് മൃതദേഹം മാറ്റാനായില്ല. ഇതോടെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് കടെന്നന്നാണു വിലയിരുത്തൽ.

അനുമോൾ ഭർത്താവിൽ നിന്ന് നിരന്തരം ഗാർഹിക പീഡനം നേരിട്ടെന്നാണ് വിവരം. തന്നെ ഭർത്താവ് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് മോശമായ രീതിയിൽ സംസാരിക്കുന്നതെന്നായിരുന്നു സന്ദേശം. എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നിൽക്കാൻ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണെന്നും ജീവിതം മടുത്തുവെന്നും സന്ദേശത്തിലുണ്ടായിരുന്നു.

കൊലപാതകം ചെയ്യാനുള്ള കാരണം ബിജേഷ് പൊലീസിനോട് വ്യക്തമാക്കിയെന്നാണ് വിവരം. മദ്യപിച്ചെത്തി ബിജേഷ് സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. ഇതിൽ സഹികെട്ട അനുമോൾ വനിതാ സെല്ലിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP