Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭിണിയായ മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഗർഭിണിയായ മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മണ്ണാർക്കാട്: ഗർഭിണിയായ മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. എടത്തനാട്ടുകര പൊൻപാറ സ്വദേശി ബോണി (34), കല്ലടിക്കോട് താന്നിക്കൽ തങ്കച്ചൻ (കുര്യാക്കോസ് -64) എന്നിവരാണ് പിടിയിലായത്. മൂന്നുപേർ ഓടിരക്ഷപ്പെട്ടു. മണ്ണാർക്കാട് റേഞ്ചിന് കീഴിൽ പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കല്ലടികോട് മലവാരത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

പാലക്കയം സ്വദേശികളയ കാഞ്ഞിരംപാറ സന്തോഷ്, ആക്കാംപറ്റ ബിജു, മേലെ പയ്യാനി ബിനു എന്നിവരാണ് രക്ഷപ്പെട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പട്രോളിങ് നടത്തുകയായിരുന്ന വനം വകുപ്പ് സംഘം വെടിയൊച്ച കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നാല് വയസ്സുള്ള മ്ലാവിന് 300 കിലോയോളം തൂക്കമുണ്ട്. വെറ്റിനറി ഡോക്ടർ ഡേവിഡ് എബ്രഹാം കുട്ടിയെ പോസ്റ്റുമോർട്ടത്തിലൂടെ പുറത്തെടുത്തു.

പാലക്കയം ഡെപ്യൂട്ടി റേഞ്ചർ കെ. മനോജ്, സെക്ഷൻ ഓഫിസർമാരായ എം. രാമൻ, എൻ. ഗിരീഷ് കുമാർ, സുബിൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജെ. ഹുസൈൻ, സച്ചിതാനന്ദൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. മണ്ണാർക്കാട് റേഞ്ച് ഓഫിസർ എൻ. സുബൈറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP