Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊരി വെയിലത്ത് എട്ടാം ക്ലാസുകാരനെ ബസ്സിൽ നിന്നും വനിതാ കണ്ടക്ടർ ഇറക്കി വിട്ട സംഭവം; കാരണം 20 രൂപ കീറിയ നോട്ട് നൽകിയതല്ല? പരാതിയിൽ വൻ വഴിത്തിരിവ്; വിജിലൻസ് കണ്ടെത്തൽ ഇങ്ങനെ..!

പൊരി വെയിലത്ത് എട്ടാം ക്ലാസുകാരനെ ബസ്സിൽ നിന്നും വനിതാ കണ്ടക്ടർ ഇറക്കി വിട്ട സംഭവം; കാരണം 20 രൂപ കീറിയ നോട്ട് നൽകിയതല്ല? പരാതിയിൽ വൻ വഴിത്തിരിവ്; വിജിലൻസ് കണ്ടെത്തൽ ഇങ്ങനെ..!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാറ്റൂരിൽ കെ എസ് ആർ ടി സിയിൽ നിന്നും കൊച്ച് കുട്ടിയെ ഇറക്കി വിട്ട് വാർത്ത പുറത്തു വന്നിരുന്നു. എട്ടാം ക്ലാസുകാരനെയാണ് 20 രൂപ കീറിയ നോട്ട് നൽകിയതിന്റെ പേരി ബസിൽ നിന്നിറക്കിവിട്ടെന്ന പരാതിയി ഉയർന്നു വന്നത്. എന്നാൽ ഈ സംഭവത്തിൽ ഇപ്പോൾ അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. വിദ്യാർത്ഥി ബസ് മാറിക്കയറിയതെന്നാണ് കെ.എസ്.ആർ.ടി.സി. വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കീറിയ നോട്ടിന്റെ പേരിൽ ബസിൽ തർക്കം ഉണ്ടായിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. 13 വനിതാ കണ്ടക്ടർമാരെ ചീഫ് ഓഫീസിൽ വിളിച്ചുവരുത്തി തെളിവെടുത്തപ്പോഴാണ് വിദ്യാർത്ഥിക്ക് ബസ് മാറിയതാണെന്ന് മനസ്സിലായത്. ചാക്ക, പാറ്റൂർ വഴി പോകുന്ന ബസാണെന്ന് കരുതി ആറ്റിങ്ങലിൽനിന്ന് ആക്കുളം ലുലുമാൾ വരെയുള്ള ബസിലാണ് ആക്കുളം എം.ജി.എം. സ്‌കൂളിനുമുന്നിൽനിന്ന് എട്ടാം ക്ലാസുകാരൻ കയറിയത്. ലുലുമാൾ എത്തിയപ്പോൾ യാത്രക്കാരെല്ലാവരും ഇറങ്ങി. കുട്ടിയും ഇറങ്ങി. അല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അതേസമയം ചാക്ക വഴി കടന്നുപോയ ബസ് സർവീസിലെ വനിതാ കണ്ടക്ടർമാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണം. ഇവരെ വിദ്യാർത്ഥി തിരിച്ചറിഞ്ഞില്ല. ആറ്റിങ്ങൽ ഡിപ്പോയിൽനിന്ന് ലുലു മാളിലേക്ക് വന്ന ബസിലെ വനിതാ കണ്ടക്ടറോടു കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. ഈ കണ്ടക്ടറെ വിദ്യാർത്ഥി തിരിച്ചറിഞ്ഞു. കുട്ടി ബസിൽ മാറിക്കയറിയതാണെന്ന കണ്ടെത്തലിൽ അന്വേഷണം അവസാനിപ്പിച്ചു. ബസിൽ കയറിയവരെല്ലാം ടിക്കറ്റ് എടുത്തുവെന്നും ലുലു മാളിൽ യാത്ര അവസാനിപ്പിച്ച് മടങ്ങിയെന്നുമാണ് കണ്ടക്ടർ പറഞ്ഞത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ആക്കുളം എം.ജി.എം. സ്‌കൂളിലെ എട്ടാം ക്ലാസുകാരനെ പേട്ടയിലേക്കുള്ള യാത്രയ്ക്കിടെ ഉച്ചയ്ക്ക് ബസിൽനിന്ന് ഇറക്കിവിട്ടെന്നായിരുന്നു ആരോപണം. വെയിലത്ത് വഴിയിൽ വലഞ്ഞ വിദ്യാർത്ഥിയെ അതുവഴി വന്ന ബൈക്ക് യാത്രക്കാരൻ വീട്ടിൽ എത്തിച്ചതെന്നായിരുന്നു കുട്ടിയുടെ പിതാവ് പറഞ്ഞത്.

കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന 20 രൂപ നോട്ട് കൊടുത്തപ്പോൾ നോട്ട് കീറിയതാണ് എന്ന കാരണം പറഞ്ഞ് അപ്പോൾ തന്നെ ബെല്ലടിച്ച് ബസ് നിറുത്തിച്ച് കുട്ടിയെ വഴിയിൽ ഇറക്കി. അപ്പോൾ സമയം ഉച്ച12 .30. പൊരിവെയിലത്ത് ഇറങ്ങിയ കുട്ടി ദാഹിച്ചും വിശന്നും ആകെ തളർന്നപ്പോൾ അത് വഴി വന്ന ടൂ വീലർ യാത്രക്കാരൻ വണ്ടിയിൽ കയറ്റി പാറ്റൂരിലെ വീട്ടിൽ കൊണ്ട് വന്ന് രക്ഷിതാക്കളെ ഏൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ലക്ഷ്മി ഹോട്ടൽ ഉടമ അനിൽകുമാർ - രേഷ്മ ദമ്പതികളുടെ മകനാണ് ഈ ദുരനുഭവം ഉണ്ടായത്. ഇവർ പാറ്റൂർ വി.വി റോഡിലാണ് താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP