Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമൃത്പാൽ സിങ് ഡൽഹിയിൽ എത്തിയോ? സന്യാസിയുടെ വേഷം ധരിച്ച് രാജ്യ തലസ്ഥാനത്ത് എത്തിയെന്ന സംശയത്തിൽ വ്യാപക പരിശോധന; ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നും അഞ്ച് വാഹനങ്ങൾ മാറിക്കയറി ഡൽഹിയിലെത്തി; തലപ്പാവ് ധരിച്ചും അല്ലാതെയുമുള്ള ഏഴ് ചിത്രങ്ങൾ പുറത്തുവിട്ടു പൊലീസ്; 'വാരിസ് പഞ്ചാബ് ദേ' നേതാവിനായി പൊലീസിന്റെ പരക്കംപാച്ചിൽ

അമൃത്പാൽ സിങ് ഡൽഹിയിൽ എത്തിയോ? സന്യാസിയുടെ വേഷം ധരിച്ച് രാജ്യ തലസ്ഥാനത്ത് എത്തിയെന്ന സംശയത്തിൽ വ്യാപക പരിശോധന; ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നും അഞ്ച് വാഹനങ്ങൾ മാറിക്കയറി ഡൽഹിയിലെത്തി; തലപ്പാവ് ധരിച്ചും അല്ലാതെയുമുള്ള ഏഴ് ചിത്രങ്ങൾ പുറത്തുവിട്ടു പൊലീസ്; 'വാരിസ് പഞ്ചാബ് ദേ' നേതാവിനായി പൊലീസിന്റെ പരക്കംപാച്ചിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങിന് വേണ്ടി പൊലീസിന്റെ പരക്കംപാച്ചിൽ. സന്യാസിയുടെ വേഷം ധരിച്ച് അമൃത്പാൽ സിങ് ഡൽഹിയിലെത്തിയതായി സംശയമുണ്ട്. കശ്മീരി ഗേറ്റിലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിൽ (ഐഎസ്‌ബിറ്റി) ഇന്നലെ രാവിലെ ഇയാളെയും അനുയായി പപൽപ്രീത് സിങ്ങിനെയും കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹി, പഞ്ചാബ് പൊലീസ് മേഖലയിൽ വ്യാപക തിരച്ചിൽ നടത്തി.

കേന്ദ്രമന്ത്രി അമിത്ഷായെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി നേതാവ് ഡൽഹിയിൽ എത്തിയതിനെ ആശങ്കയോടെയാണ് എല്ലാവരും കാരണുന്നതും. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്. ഡ്രൈവർമാരെ ചോദ്യം ചെയ്യുകയും സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇയാളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടി 7 ഫോട്ടോകളും പുറത്തുവിട്ടു. തലപ്പാവ് ധരിച്ചും അല്ലാതെയുമുള്ള ചിത്രങ്ങളാണിവ.

ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള ഷാഹബാദിലെ വീട്ടിൽ അമൃത്പാൽ സിങ്ങിനും സഹായിക്കും ബൽജിത് കൗർ എന്ന സ്ത്രീ അഭയം നൽകിയതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്നലെ 12 മണിക്കൂറിനുള്ളിൽ 5 വാഹനങ്ങൾ മാറിക്കയറിയാണ് അമൃത്പാൽ ഡൽഹിയിലെത്തിയതെന്നു പൊലീസ് പറയുന്നു.

അമൃത്പാൽ സംസ്ഥാനത്തേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, ഹരിദ്വാർ, ഉധംസിങ് നഗർ ജില്ലകളിൽ പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, ജമ്മുവിലെ ആർഎസ് പുരയിൽ പപൽപ്രീത് സിങ്ങുമായി അടുപ്പമുള്ള അമ്രിക് സിങ്, ഭാര്യ പരംജിത് കൗർ എന്നിവരെ കസ്റ്റഡിയിലെടുത്തു. അമൃത്പാലിന്റെ 2 അംഗരക്ഷകരുടെ തോക്ക് ലൈസൻസ് റദ്ദാക്കി.

പുറത്തുവന്ന ദൃശ്യങ്ങളിൽ ജാക്കറ്റും പാന്റ്‌സും ധരിച്ച ചിത്രങ്ങളാണ്. അമൃത്പാൽ സിങ് മൊബൈൽ ഫോണിൽ സംസാരിക്കുന്ന സിസി ടിവി ദൃശ്യങ്ങളും ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പട്യാലയിൽനിന്നുള്ള ദൃശ്യമാണെന്നു സൂചനയുണ്ടെങ്കിലും എന്നത്തേതാണ് ഇതെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഒരു ദൃശ്യത്തിൽ ബാഗേന്തിയ ഇയാൾ മുഖം വെള്ളത്തുണി കൊണ്ടു മറച്ചിട്ടുണ്ട്. മറ്റൊന്നിൽ കണ്ണട ധരിച്ചിരിക്കുന്നു. ഉറ്റ അനുയായി പപൽ പ്രീത് സിങ്ങിനെയും ദൃശ്യത്തിൽ കാണാം.

നേരത്തെ കുരുക്ഷേത്ര ജില്ലയിലെ വീട്ടിലേക്ക് സകൂട്ടറിലാണ് അമൃത്പാൽ വന്നത്. ഷഹബാദിലെ വീട്ടിൽ ഇവർക്ക് അഭയം നൽകിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുരുക്ഷേത്ര ജില്ലയിലെ ഷഹബാദ് സ്വദേശിയായ ബൽജീത് കൗർ ആണ് അറസ്റ്റിലായത്. പപൽപ്രീത് സിങ്ങിന്റെ സൂഹൃത്താണ് ഇവർ.

അമൃത്പാലിന്റെ സഹായി പപൽ പ്രീതുമായി രണ്ടുവർഷത്തിലേറെയായി പരിചയമുണ്ടെന്ന് സ്ത്രീ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബൽജിത്ത് കൗറിന്റെ സഹോദരനാണ് അമൃത്പാലിനെ താമസിപ്പിക്കുന്നുണ്ടെന്ന വിവരം പൊലീസിന് കൈമാറിയത്. കുരുക്ഷേത്ര ജില്ലയിലെ വീട്ടിലേക്ക് സകൂട്ടറിലാണ് അമൃത്പാൽ വന്നത്. ഇയാൾക്കൊപ്പം കൂടെയൊരാൾ കൂടി ഉണ്ടായിരുന്നു. വസ്ത്രമൊക്കെ മാറി തലയിൽ ഒരു തൊപ്പി ധരിച്ചാണ് അമൃത്പാൽ എത്തിയത്. മീശ വെട്ടിഒതുക്കിയിരുന്നെന്നും ബൽജീത് കൗറിന്റ മൊഴിയിൽ പറയുന്നുണ്ട്.

അമൃത്പാലും പപൽപ്രീത് സിങ്ങും ഷഹബാദിൽ രണ്ടുദിവസമാണ് തങ്ങിയത്. ലുധിയാനയിൽനിന്ന് ഷഹബാദിലേക്ക് യാത്രചെയ്യാനായി അമൃത്പാൽ ഒരു സ്‌കൂട്ടർ ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ വിശദമായ അന്വേഷണങ്ങൾക്കായി പഞ്ചാബ് പൊലീസിന് കൈമാറി.

മാർച്ച് 18-ന് രാത്രി അമൃത്പാൽ പഞ്ചാബിലെ ലുധിയാനയിൽനിന്ന് ഓട്ടോ പിടിച്ച് പോകുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാൽ മാർച്ച് 20 ആയതോടെ പഞ്ചാബ് വിട്ട് അദ്ദേഹം ഹരിയാണയിലെത്തുകയായിരുന്നു. അമൃത്പാൽ പഞ്ചാബിൽനിന്ന് എങ്ങനെ കടന്നു എന്നതിൽ പൊലീസിന് വ്യക്തതയില്ല.

അതിനിടെ ഖലിസ്ഥാൻ വിഷയം അന്തർദേശീയ തലത്തിലും കൂുതൽ കലുഷിതമാകുകയാണ്. ഖലിസ്ഥാൻ അനുകൂലികൾ കഴിഞ്ഞയാഴ്ച സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ നടത്തിയ ആക്രമണത്തെ അപലപിച്ചും ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇന്ത്യക്കാർ ത്രിവർണ പതാകയുമായി കോൺസുലേറ്റിനു മുന്നിൽ പ്രകടനം നടത്തി. യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫിസുകൾ സുരക്ഷിതമാക്കാൻ നടപടിയെടുക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.

ഇതേസമയം, യുഎസിലും കാനഡയിലും കഴിഞ്ഞദിവസങ്ങളിൽ നടന്നതുപോലെ ലണ്ടനിലെ പാർലമെന്റ് ചത്വരത്തിലും ഖലിസ്ഥാൻ അനുകൂലികൾ മുദ്രാവാക്യം വിളിക്കുകയും ബാനറുകൾ ഉയർത്തുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ഇവർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമിഷനു മുന്നിൽ പ്രകടനം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP