Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുണഭോക്താക്കൾ കറുത്തശക്തികളല്ല, സംഘപരിവാറാണ്; രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഗുണഭോക്താക്കൾ കറുത്തശക്തികളല്ല, സംഘപരിവാറാണ്; രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ, കോൺഗ്രസിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തിൽ ശക്തമായി പ്രതികരിച്ച് സീതാറാം യെച്ചൂരി, പിണറായി വിജയൻ ഉൾപ്പെടെ ഇടതുപക്ഷമാകെ സംഘപരിവാറിനെതിരെ രംഗത്ത് വന്നു. എന്നാൽ പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചില കോൺഗ്രസ് നേതാക്കളും കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ നടത്തേണ്ട പ്രതിഷേധത്തെ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ വഴിതിരിച്ചുവിടാനുള്ള കഠിന ശ്രമത്തിലാണെന്ന് മന്ത്രി വിമർശിച്ചു.

മന്ത്രിയുടെ പോസ്റ്റ്:

ഗുണഭോക്താക്കൾ കറുത്തശക്തികളല്ല, സംഘപരിവാറാണ്. രാഹുൽ ഗാന്ധി വിഷയത്തിലെ ജനാധിപത്യ വിരുദ്ധ നടപടിയിൽ സംഘപരിവാറിനെതിരെ രാജ്യത്താകെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധമുയരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.

സഖാക്കൾ സീതാറാംയെച്ചൂരി, പിണറായി വിജയൻ ഉൾപ്പെടെ ഇടതുപക്ഷമാകെ സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായി രംഗത്തുവന്നു.
എന്നിട്ടും, പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചില കോൺഗ്രസ് നേതാക്കളും കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ ഉരുത്തിരിയേണ്ട പ്രതിഷേധത്തെ കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ വഴിതിരിച്ചുവിടാനുള്ള കഠിന ശ്രമത്തിലാണ്.

ഒന്നിച്ചുനിന്ന് ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നതിനുപകരം ഈ വിഷയത്തിലെ യോജിപ്പിൽ വിള്ളൽ വീഴ്‌ത്താനുള്ള നീക്കം സഹായിക്കുന്നത് കറുത്ത ശക്തികളെയല്ല സംഘപരിവാറിനെയാണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും കൂട്ടാളികളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP