Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രിക്ക് എതിരായ പരാമർശം: എം എം മണിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതി

പ്രധാനമന്ത്രിക്ക് എതിരായ പരാമർശം: എം എം മണിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ നടത്തിയ പരാമർശത്തിൽ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി ബിജെപി. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരിയാണ് കോട്ടയം എസ്‌പിക്ക് പരാതി നൽകിയത്.

വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർദ്ധയും വളർത്താൻ മണി ശ്രമിച്ചു എന്ന് പരാതിയിൽ പറയുന്നു. ഇടുക്കി പൂപ്പാറയിൽ 24 ന് മണി നടത്തിയ പ്രസംഗത്തിനെതിരാണ് പരാതി. ഇടുക്കി പൂപ്പാറയിൽ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുൻപാകെ പ്രധാനമന്ത്രിക്കെതിരെ എന്ന നിലയിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഗാന്ധിവധം സംബന്ധിച്ച് അസത്യപ്രചരണം നടത്തിയെന്നും എം എം മണിക്കെതിരായ പരാതി പറയുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചപ്പോഴാണ് എംഎം മണി പ്രധാനമന്ത്രിക്കും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ചത്. രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണ്. വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്ര മോദി എന്നാണ് എനിക്ക് തോന്നുന്നത്. വിമർശനം ഏൽക്കാൻ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്.

മുഖ്യമന്ത്രിയായിരുന്നപ്പോൾ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാൻ കൂട്ടുനിന്ന ആളാണ്. കൊലക്കേസിലെ പ്രതികളെ മോചിപ്പിച്ച ആളാണ്. എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ പാർട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആർഎസ്എസുമാണ് എല്ലാത്തിനും പിന്നിലെന്നും എംഎം മണി പറഞ്ഞു. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP