Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊടുപുഴയിൽ കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സുഹൃത്തും പിടിയിൽ; ഇരുവരും കഞ്ചാവ് വാങ്ങിയത് ഉപയോഗത്തിനെന്ന് പൊലീസ്

തൊടുപുഴയിൽ കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സുഹൃത്തും പിടിയിൽ; ഇരുവരും കഞ്ചാവ് വാങ്ങിയത് ഉപയോഗത്തിനെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സൃഹൃത്തും പിടിയിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ( 21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി സരിഗ (21) എന്നിവരെയാണ് ഡിവൈഎസ്‌പി എം.ആർ.മധുബാബുവിന്റെ സ്‌ക്വാഡ് പിടികൂടിയത്.

യുവതി തൊടുപുഴയിലെ ബ്യൂട്ടി പാർലർ ജീവനക്കാരിയാണ്. ഇവർക്ക് കഞ്ചാവ് നൽകി വന്നിരുന്ന മൂന്ന് നിയമ വിദ്യാർത്ഥികളെ ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്നും ഉപയോഗത്തിനായി കഞ്ചാവ് വാങ്ങിയ മുതലക്കോടം പാറയ്ക്കൽ ജിബിനെ (26) രണ്ടു ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP