Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സവർക്കർക്ക് എതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം; 'എന്റെ പേര് സവർക്കറല്ല, മാപ്പുപറയില്ല' എന്നു പറഞ്ഞതിന് കോൺഗ്രസ് നേതാവ് ശിക്ഷിക്കപ്പെടണമെന്നും ഏക്‌നാഥ് ഷിൻഡെ

സവർക്കർക്ക് എതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം; 'എന്റെ പേര് സവർക്കറല്ല, മാപ്പുപറയില്ല' എന്നു പറഞ്ഞതിന് കോൺഗ്രസ് നേതാവ് ശിക്ഷിക്കപ്പെടണമെന്നും ഏക്‌നാഥ് ഷിൻഡെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സവർക്കർക്ക് എതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ലണ്ടനിലെ പ്രസംഗത്തിനിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നാണ് രാഹുൽ സൂചിപ്പിച്ചത്.

സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിനാകെ ആരാധനാപാത്രമാണ്. രാഹുൽ ഗാന്ധി അദ്ദേഹത്തെ അപകീർത്തിപ്പെടുത്തി. മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് അദ്ദേഹം പറഞ്ഞു. സവർക്കറിനെ കുറിച്ച് രാഹുൽ എന്താണ് ചിന്തിക്കുന്നത്? ഇതിന് രാഹുൽ ശിക്ഷിക്കപ്പെടണമെന്നും ഏക്‌നാഥ് ഷിൻഡെ ചൂണ്ടിക്കാട്ടി.

ലോക്‌സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി സവർക്കർ പരാമർശം നടത്തിയത്. ലണ്ടൻ പരാമർശത്തിൽ മാപ്പുപറയണമെന്ന ബിജെപി ആവശ്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ, 'എന്റെ പേര് സവർക്കറല്ല. ഞാൻ ഒരു ഗാന്ധിയനാണ്. മാപ്പു പറയില്ലെന്നു'മായിരുന്നു രാഹുലിന്റെ പ്രതികരണം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP