Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളൂരുവിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ ലഹരി ഗുളിക കടത്തി; കണ്ണൂരിൽ മുഴപ്പിലങ്ങാട് സ്വദേശി പിടിയിൽ

ബംഗളൂരുവിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ ലഹരി ഗുളിക കടത്തി; കണ്ണൂരിൽ മുഴപ്പിലങ്ങാട് സ്വദേശി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: ബംഗളൂരുവിൽ നിന്നും കെ.എസ്. ആർ.ടി.സി ബസിൽ കടത്തിക്കൊണ്ടുവന്ന ലഹരിഗുളികകളുമായി യുവാവിനെ എക്സൈസ് പിടികൂടി. മുഴപ്പിലങ്ങാട് സ്വദേശി ആർ.കെ അഫ്സീറിനെയാ(37)ണ് കസ്റ്റഡിയിൽ എടുത്തത്.

കണ്ണൂർ എക്സൈസ് എഫൻഫോഴ്സ് മെന്റ് നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് നൽകിയ വിവരത്തെ തുടർന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ചു നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. കെ. എസ്. ആർ.ടി.സി ബസിൽ കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 155-ഗ്രാം സ്പാസ്മോ പ്രൊക്സിവോൺ പ്ളസ് ഗുളികകൾ യുവാവിൽ നിന്നും സംഘം പിടിച്ചെടുത്തിട്ടുണ്ട്.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.സി ഷിബു, വി.വി ബിജു, ടി.കെ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ ഷാൻ, ഇ.സജിത്ത്, കെ.കെ രാഗിൽ, ഇ. ദിനേശൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.കെ ഷൈന എന്നിവരും ഉണ്ടായിരുന്നു. പ്രതിയായ യുവാവിനെ വടകര നർക്കോട്ടിക്ക് ആക്ടുപ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP