Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ബസിൽ എംഡിഎംഎ കച്ചവടം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ

കോഴിക്കോട് ബസിൽ എംഡിഎംഎ കച്ചവടം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ന്യൂജൻ മയക്കുമരുന്നായ എം ഡി എം എയുമായി ബസ് കണ്ടക്ടർ പിടിയിൽ. കണ്ണൂർ - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറിൽ നിന്നും നിരോധിത മയക്കുമരുന്ന് പിടിച്ചത്. ഓർക്കാട്ടേരി പയ്യത്തൂർ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിഴിൽ അഷ്‌കറാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 10.08 ഗ്രാം എം ഡി എം എ പിടികൂടി.

അഷ്‌കർ കോഴിക്കോട് നിന്നും വില്യാപ്പള്ളിയിലുള്ള യുവാവിന് കൈമാറാനാണ് എം ഡി എം എ കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. വടകര സി ഐ പി എം മനോജും സംഘവുമാണ് അഷ്‌കറിനെ പിടികൂടിയത്. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം ശ്രീമണി ബിൽഡിംങ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP