Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലശേരിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പിടിച്ച് യുവാവിന് പരുക്കേറ്റു; യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് സ്പീക്കറുടെ എസ്‌കോർട്ട് വാഹനത്തിൽ

തലശേരിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പിടിച്ച് യുവാവിന് പരുക്കേറ്റു; യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് സ്പീക്കറുടെ എസ്‌കോർട്ട് വാഹനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: തലശേരിയിൽ അമിത വേഗതയെ തുടർന്ന് നിയന്ത്രണം വിട്ട പൊലിസ് ജീപ്പ് നിർത്തിയിട്ട ബൈക്കിലിടിച്ച് യുവാവിനു ഗുരുതരമായി പരുക്കേറ്റു. അഞ്ചാംമൈൽ എരുവട്ടിയിലെ പൂളബസാറിലെ രൂപേഷിന് (35) ആണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് നാലോടെ എരഞ്ഞോളി ചുങ്കത്തായിരുന്നു അപകടം.

റോഡിൽ ബൈക്കിൽ ചാരി നിൽക്കവേ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് മറിയുകയായിരുന്നു. തലശേരി പൊലീസ് സ്റ്റേഷനിലെ കെ.ൽ O1 8202 നമ്പർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ സ്ഥലത്തുകൂടി കടന്നു പോകുകയായിരുന്ന സ്പീക്കർ എ.എൻ ഷംസീർ തന്റെ എസ്‌കോർട്ട് വാഹനത്തിൽ പരുക്കേറ്റ രൂപേഷിനെ സഹകരണ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു അപകട സ്ഥലത്ത് നുറുകണക്കിനാളുകൾ തടിച്ചു കൂടിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP