Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താമരശ്ശേരിയിൽ ചകിരി ഫാക്ടറിക്ക് തീപിടിച്ചു; അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരി കത്തി നശിച്ചു; ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

താമരശ്ശേരിയിൽ ചകിരി ഫാക്ടറിക്ക് തീപിടിച്ചു; അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരി കത്തി നശിച്ചു; ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: താമരശ്ശേരി കൂടാത്തായി ചുണ്ടകുന്നിൽ ചകിരി ഫാക്ടറിക്ക് തീപിടിച്ചു. അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തിയത്. കൂടത്തായി സ്വദേശി ഡോ. അനീസ് എന്നയാളുടേതാണ് ഫാക്ടറി. മുക്കത്തുനിന്നും നരിക്കുനിയിൽനിന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. രാവിലെ 11.30ഓടെയാണ് തീപിടിത്തമുണ്ടായത്.

ചകിരിക്കൂനകളിൽ തീപിടിച്ച് പടരുകയായിരുന്നു. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ തന്നെ ജോലിക്കാർ പുറത്തേക്ക് ഓടിയതിനാൽ ആർക്കും അപകടമൊന്നും ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP