Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേർപ്പ് സദാചാര കൊലപാതക കേസിൽ ഒരാൾ കൂടി പിടിയിൽ; നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റഡിയിൽ എടുത്തത് ചേർപ്പ് സ്വദേശി അഭിലാഷിനെ

ചേർപ്പ് സദാചാര കൊലപാതക കേസിൽ ഒരാൾ കൂടി പിടിയിൽ; നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റഡിയിൽ എടുത്തത് ചേർപ്പ് സ്വദേശി അഭിലാഷിനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശ്ശൂർ ചേർപ്പിലെ സദാചാര കൊലപാതക കേസിൽ, കൊലയാളി സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ഗൾഫിലേക്ക് മുങ്ങിയ ചേർപ്പ് സ്വദേശി അഭിലാഷിനെയാണ് പിടികൂടിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങി ഉടനെ ആയിരുന്നു പിടികൂടിയത്. അഭിലാഷിനോട് കീഴടങ്ങാൻ ബന്ധുക്കൾ മുഖേന പൊലീസ് സമ്മർദ്ദം ചെലുത്തിയിരുന്നു

ഇരിങ്ങാലക്കുട ഡിവൈഎസ്‌പി: ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കൊലക്കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ആറായി. ഒന്നാം പ്രതി രാഹുൽ ഉൾപ്പെടെ നാല് പേർ ഇപ്പോഴും ഒളിവിലാണ്. മൂന്നുപേരെ അറസ്റ്റ് ചെയ്തത് ഉത്തരാഖണ്ഡിൽ നിന്നാണ്. അവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP