Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനുമോളുടെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടു; ഭർത്താവ് ബിജേഷ് 5000 രൂപയ്ക്ക് ഫോൺ വിറ്റിരുന്നതായി പൊലീസ്; ഭാര്യയെ കാണാനില്ലെന്ന് ബിജേഷ് പരാതി നൽകിയത് നിർമ്മാണ തൊഴിലാളിക്ക് ഫോൺ വിറ്റതിന് പിന്നാലെ; കാഞ്ചിയാർ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

അനുമോളുടെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടു; ഭർത്താവ് ബിജേഷ് 5000 രൂപയ്ക്ക് ഫോൺ വിറ്റിരുന്നതായി പൊലീസ്; ഭാര്യയെ കാണാനില്ലെന്ന് ബിജേഷ് പരാതി നൽകിയത് നിർമ്മാണ തൊഴിലാളിക്ക് ഫോൺ വിറ്റതിന് പിന്നാലെ; കാഞ്ചിയാർ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കാഞ്ചിയാറിൽ കൊല്ലപ്പെട്ട അനുമോളുടെ മൊബൈലിൽ നിന്നും നിർണ്ണായക വിവരങ്ങൾ നഷ്ടപ്പെട്ടതായി പൊലീസ്. ഭർത്താവ് ബിജേഷ് വെവെങ്ങാലൂർക്കട
സ്വദേശിയായ നിർമ്മാണ തൊഴിലാളിക്ക് ഫോൺ 5000 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്നു. ഈ മൊബൈൽ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൊബൈലിലെ വിവരങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

നഷ്ടപ്പെട്ട വിവരങ്ങൾ തിരിച്ചെടുക്കാൻ പൊലീസ് സൈബർ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് അനുമോളുടെ ഭർത്താവായ ബിജേഷ് സിം കാർഡ് ഊരിമാറ്റിയ ശേഷം മൊബൈൽ ഫോൺ വിൽപ്പന നടത്തിയത്. മൃതദേഹം കണ്ടെത്തിയ മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തുവാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

ഇതേ തുടർന്ന് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ നിർമ്മാണ തൊഴിലാളിയിൽ നിന്നും പൊലീസ് ഫോൺ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കട്ടപ്പന വിദേശ മദ്യശാലയ്ക്ക് സമീപത്ത് വെച്ച് ബിജേഷ് 5000 രൂപക്ക് ഫോൺ വിൽപ്പന നടത്തിയതാണെന്ന് വ്യക്തമായത്.

ഭർത്താവ് നിരന്തരം തന്നെ പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കി അനു മോൾ ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഞായറാഴ്ച ഫോൺ വിൽപ്പന നടത്തിയ ശേഷമാണ് ഇയാൾ അനുമോളെ കാണാനില്ലെന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ വിജേഷ് ഒളിവിൽ പോവുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള കുമളി വനമേഖലയിൽ നിന്ന് ഇയാളുടെ ഫോൺ പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ ഉപേക്ഷിച്ച് വിജേഷ് ഒളിവിൽ പോയതിനാൽ ഇയാളെ കണ്ടെത്തുകയെന്നത് പൊലീസിന് ഏറെ വെല്ലുവിളിയാണ്.

പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവായ വിജേഷ് തമിഴ്‌നാട്ടിലേക്ക് കടന്നതായിട്ടാണ് പൊലീസിന് ഏറ്റവും ഒടുവിൽ ലഭിച്ചിട്ടുള്ള വിവരം. മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുമോളുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് കണ്ടെടുത്തത്. അനുമോൾ ഭർത്താവിൽ നിന്ന് നിരന്തരം ഗാർഹിക പീഡനം നേരിട്ടെന്നാണ് വിവരം.

തന്നെ ഭർത്താവ് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് മോശമായ രീതിയിൽ സംസാരിക്കുകയാണെന്നാണ് സന്ദേശം.എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നിൽക്കാൻ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയിൽ എവിടേലും പോയി ജീവിക്കണമെന്നാണ് ആഗ്രഹം.അനുമോൾ ബന്ധുവിന് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP