Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റായ്പൂരിൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം; മധ്യപ്രദേശിൽ പ്രതിഷേധിച്ചത് ട്രെയിൻ തടഞ്ഞ്; കേരളത്തിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധമാർച്ചും നരേന്ദ്ര മോദിയുടെ കോലം കത്തിക്കലും; വിവിധ നിയമസഭകളിൽ വാക്കൗട്ട് നടത്തി എംഎൽഎമാർ

റായ്പൂരിൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം;  മധ്യപ്രദേശിൽ പ്രതിഷേധിച്ചത് ട്രെയിൻ തടഞ്ഞ്; കേരളത്തിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധമാർച്ചും നരേന്ദ്ര മോദിയുടെ കോലം കത്തിക്കലും; വിവിധ നിയമസഭകളിൽ വാക്കൗട്ട് നടത്തി എംഎൽഎമാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം.വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.റായ്പൂരിൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകർ മോദിയുടെ കോലം കത്തിക്കുകയും ബിജെപി പോസ്റ്ററുകൾക്ക് മുകളിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്തു.

മധ്യപ്രദേശിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ തടഞ്ഞു. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ദക്ഷിൺ എക്സ്പ്രസ് ട്രെയിനാണ് പ്രവർത്തകർ തടഞ്ഞത്. പ്രവർത്തകർ റെയിൽപാളത്തിലും ട്രെയിനിന് മുകളിലുമായി നിൽക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര നിയമസഭയിൽനിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ തീരുമാനത്തെ അപലപിക്കുന്നുവെന്നും അതിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പടോലെ പറഞ്ഞു. എൻ.സി.പിയിൽനിന്നും ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറേ) എംഎ‍ൽഎമാർ ഉൾപ്പെടെയുള്ളവർ പിന്നീട് പ്രതിഷേധിച്ചു.

ബിഹാറിൽ ഭരണകക്ഷിസഖ്യത്തിലെ ജെ.ഡി.യു. ഒഴികെയുള്ള പാർട്ടികൾ നിയമസഭാ പരിസരത്ത് പ്രതിഷേധ മാർച്ച് നടത്തി. ആർ.ജെ.ഡി., കോൺഗ്രസ്, സിപിഐ.(എം.എൽ.) ലിബറേഷൻ, ഹിന്ദുസ്ഥാനി അവാം മോർച്ച എന്നിവർ മാർച്ചിൽ പങ്കെടുത്തു.ഗുജറാത്തിലെ 19 ജില്ലാ ആസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിശ്ശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്തെ 33 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പാർട്ടി വക്താവ് ഹിരേൻ ബങ്കർ പറഞ്ഞു.

അതേസമയം കേരളത്തിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.രാഹുലിന്റെ ലോക്സഭാ മണ്ഡലമായിരുന്ന വയനാട്ടിലെ കൽപ്പറ്റയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു. ഡി.സി.സി. ഓഫീസിൽനിന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവർത്തകർ ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഏറെനേരം ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. ഇതേത്തുടർന്ന് കൽപ്പറ്റ നഗരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ടി. സിദ്ദിഖ് എംഎ‍ൽഎ. ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മോദിയുടെ ചിത്രം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.ാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. 

2019-ൽ കർണാടകയിലെ കോളാറിൽ നടത്തിയ പ്രസംഗത്തിനിടയിലെ പരാമർശത്തെ തുടർന്നാണ് സൂറത്ത് കോടതി വ്യാഴാഴ്ച രാഹുലിന് രണ്ടുവർഷത്തെ തടവ് വിധിച്ചത്. ഇതിന് പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP